പഴയ ആളല്ല ബേബിമോള്‍…. ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍…
കിടിലന്‍ ഡയലോഗുകളിലൂടെ പ്രേക്ഷകമനസ്സുകളില്‍ ഇടം നേടിയ ആളാണ് ബേബിമോള്‍. കുമ്പളങ്ങി നൈറ്റ്‌സിലെ പഞ്ച് ഡയലോഗുകളും ആ നോട്ടവുമെല്ലാം ആരും മറക്കില്ല.യേശു നമുക്ക് അറിയാത്ത ആള്‍ ഒന്നും അല്ലല്ലോ എന്നത് അതില്‍ ഒന്ന് മാത്രം. ബേബിമോളുടെ പ്രണയവും വ്യത്യസ്തമായിരുന്നു ചിത്രത്തില്‍.
സ്വന്തം അച്ഛനായ ബെന്നി പി നായരമ്പലത്തിന്റെ ഒരു ലേബലും ഇല്ലാതെയായിരുന്നു അന്ന ബെന്‍ എന്ന ബേബി മോള്‍ അഭിനയ ലോകത്തെത്തിയത്. അതിനാല്‍ തന്നെ അധികമാര്‍ക്കും ഇക്കാര്യം അറിയുകയുമില്ല. സിനിമ കണ്ട് വളര്‍ന്ന സിനിമ അന്നയമല്ലാത്ത അന്നക്ക് ഇപ്പോള്‍ സന്തോഷമാണ് , ആദ്യമായി അഭിനയിച്ച ചിത്രത്തിനും ബേബിമോള്‍ക്കും ലഭിക്കുന്ന പ്രശസ്തിയിലൂടെ.
ഫാഷന്‍ ഡിസൈനിംഗ് ആണ് അന്നയുടെ ഇഷ്ടമേഖല.മോഡലിംഗും താല്‍പ്പര്യം തന്നെ. സിനിമയില്‍ വരുന്നതിന് മുന്‍പ് മോഡലിംഗ് രംഗത്തായിരുന്നു അന്ന. അതുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം ബംഗളൂരുവിലായിരുന്നു അന്ന.
സെന്റ് തെരേസാസ് കോളേജിലായിരുന്നു പഠനം. അത് കഴിഞ്ഞ് ഫാഷന്‍ ഡിസേനിംഗ് രംഗത്ത് ജോലി ചെയ്യുന്നതിനിടെയായിരുന്നു അന്ന സിനിമാ ഓഡിഷന് പോയത്.
Babymole Glamarous photos