‘ശമ്പളം തരുന്ന മുതലാളിയേയും കൂട്ടുകാരേയും മാത്രമേ അയാള്‍ക്ക് പരിചയം കാണൂ’; അര്‍ണാബ് ആ അനുഭവം വെച്ച് പറഞ്ഞതാകാമെന്ന് എം സ്വരാജ് !! അര്‍ണാബിനെതിരെ പ്രതിഷേധം കനക്കുന്നു….

റിപ്പബ്ലിക് ചാനലിൽ ചര്‍ച്ചയ്ക്കിടെ മലയാളികളെ അധിക്ഷേപിച്ച എഡിറ്റർ ഇൻ ചീഫ് അര്‍ണാബ് ഗോസ്വാമിക്കെതിരെ എം സ്വരാജ് എംഎല്‍എ. അർണബിന് ശമ്പളം കൊടുക്കുന്ന മുതലാളിയെയും കൂട്ടുകാരെയും മാത്രമേ മലയാളികളായി അയാള്‍ക്ക് പരിചയം കാണൂവെന്നും ആ അനുഭവം വെച്ച് പറഞ്ഞതാവുമെന്നും സ്വരാജ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
“ഒരു പശു മനുഷ്യന് മലയാളികള്‍ക്ക് മൊത്തത്തില്‍ വിശേഷണം നല്കിയിരിക്കുന്നു. മലയാളത്തിലും പച്ച മലയാളത്തിലുമായി പലരും അതിനോട് പ്രതികരിച്ചു കാണുന്നു. സത്യത്തില്‍ ഈ മറുപടികളും പ്രതികരണവും അനാവശ്യമാണ്. പൊതുവഴിയാണ്, മനുഷ്യര്‍ മാത്രമല്ലല്ലോ നടക്കുന്നത്. ചിലയിടത്ത് മാലിന്യങ്ങള്‍ കണ്ടേക്കാം. മാലിന്യത്തില്‍ തട്ടാതെ ഇത്തിരി മാറി നടക്കുന്നതാണ് അഭികാമ്യം. പശു മനുഷ്യനും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അയാള്‍ സത്യസന്ധമായി അഭിപ്രായം പറഞ്ഞതാവാം. ശമ്ബളം തരുന്ന മുതലാളി മലയാളിയെയും കൂട്ടുകാരെയും മാത്രമേ മലയാളികളായി അയാള്‍ക്ക് പരിചയം കാണൂ. ആ അനുഭവം വെച്ച് പറഞ്ഞതാവും” – സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു.
യുഎഇയുടെ സഹായ വാഗ്ദാനവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയായിരുന്നു അര്‍ണാബിന്റെ വിവാദ പ്രസ്താവന. താന്‍ കണ്ടതില്‍ വെച്ച് ഇന്ത്യയിലെ എക്കാലത്തേയും നാണം കെട്ട ഒരുകൂട്ടം ആളുകളാണ് മലയാളികള്‍ എന്നായിരുന്നു അർണബിന്റെ പരമാര്‍ശം.
അതേസമയം അര്‍ണാബിന്റെ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് മലയാളികളുടെ ഭാഗത്ത് നിന്നും സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഉയര്‍ന്നുവരുന്നത്. റിപ്പബ്ലിക് ചാനലിന്റേയും അര്‍ണാബിന്റെയും ഔദ്യോഗിക ഫെയ്സ്ബുക്ക് പേജുകളില്‍ മലയാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. എല്ലാ പോസ്റ്റുകള്‍ക്ക് കീഴിലും മലയാളം കമന്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...