Connect with us

ദുരിതാശ്വാസ പ്രവർത്തനം കഴിഞ്ഞു മടങ്ങുകയായിരുന്ന വികലാംഗനെ വെട്ടി; വെപ്പുകാൽ തല്ലിയൊടിച്ചു !! രാഷ്ട്രീയം എന്തും ആയിക്കോട്ടെ, ഇത്തരം പ്രവർത്തികൾ ചെയ്യുന്നവരെ ശിക്ഷിക്കണമെന്ന് സോഷ്യൽ മീഡിയ…

Malayalam Breaking News

വികലാംഗനായിരുന്നിട്ടും തന്റെ പൊയ്ക്കലും കൊണ്ട് പ്രളയസമയത്ത് രക്ഷാപ്രവർത്തനത്തിനും, റിലീഫ് ശേഖരണത്തിനും മുന്നിട്ടിറങ്ങിയ അനൂപ് എന്ന ചെറുപ്പക്കാരന്റെ കഥ സോഷ്യൽ മീഡിയ ആകെ വൈറൽ ആയിരുന്നു. എന്നാൽ ആ അനൂപ് ഇപ്പോൾ ആശുപത്രിയിലാണ്, കഴുത്തിന് ലാക്കാക്കി വെട്ടിയ വെട്ട് ചുണ്ടിന് കൊണ്ട് പതിനേഴിലധികം തുന്നുമായി. മാത്രമല്ല നടക്കാൻ അദ്ദേഹത്തിന് ഏക ആശ്രയമായിരുന്ന വെപ്പുകാൽ തല്ലി ഒടിക്കുകയും ചെയ്‌തു.

ഈ നീച പ്രവർത്തിക്കെതിരെ സോഷ്യൽ മീഡിയ ആകെ പ്രതിഷേധം രൂക്ഷമായിരിക്കുകയാണിപ്പോൾ. ഈ തെറ്റ് ചെയ്‌തത്‌ ആരായാലും അവർ ശിക്ഷിക്കപ്പെടുക തന്നെ വേണമെന്നും, വരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും പറഞ്ഞു കൊണ്ടുള്ള പോസ്റ്റുകൾ വൈറൽ ആയികൊണ്ടിരിക്കുകയാണ്. അനൂപ് തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ നാടിനെ അറിയിച്ചത്.

അദ്ദേഹത്തിന്റെ വാക്കുകൾ: 

“നമസ്ക്കാരം … ഇന്നലെ ചെങ്ങന്നൂരിലെ ദുരിതാശ്വാസ പ്രവർത്തനം കഴിഞ്ഞ് രാത്രി 11 മണിയോട് കൂടി ആറ്റിങ്ങൽ എത്തി വീട്ടിലേയ്ക്ക് പോകും വഴി വിളയിൽമൂല പ്രൈമറി ഹെൽത്ത് സെന്ററിന് സമീപംവച്ച് രാഷ്ട്രീയ കക്ഷികളുടെ ഒത്താശയുള്ള കഞ്ചാവ് ലോബിയുടെ ആക്രമണത്തിനിരയായി..

കഴുത്തിനെ ലാക്കാക്കി വെട്ടിയ വെട്ട് ഒഴിഞ്ഞതിനാൽ മേൽചുണ്ടിൽ കൊണ്ട് അകത്തും പുറത്തുമായി 17 തുന്നൽ ഇടേണ്ടി വരികയും ഒരുപല്ല് നഷ്ടപ്പെടുകയും ചെയ്തു.. മാത്രമല്ല വികലാംഗനായ എന്റെ പൊയ്ക്കാലും അടിച്ചു തകർത്തു… കീഴാറ്റിങ്ങൽ മാമ്മൂട് ,വിളയിൽ മൂല,തിനവിള മേഖലകളിൽ 16നും 18 നും ഇടയിൽ പ്രായമുള്ള ഒരു വലിയ സംഖ്യയോളം യുവാക്കൾ കഞ്ചാവിന്റെ ഉപയോഗം മൂലം അക്രമികളായി മാറുന്നത് കടയ്ക്കാവൂർ പോലീസ് സ്‌റ്റേഷനിൽ പൊതുപ്രവർത്തകനെന്ന നിലയിൽ പരാതിപ്പെട്ടിട്ടുണ്ട്.. പോലീസ് ഇവരെ പിടികൂടിയാൽ വിളയിൽമൂല, മാമ്മൂട് മേഖലയിലെ ലോക്കൽ രാഷ്ട്രീയ നേതാക്കൻമാരുടെ ഇടപെടൽ മൂലം ശക്തമായ യാതൊരു നടപടിയും ഉണ്ടാകാറില്ല…. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.”

People attacked handi capped activist

More in Malayalam Breaking News

Trending

Malayalam