Actress
കങ്കണ റൗണൗട്ടിന് ഹൃത്വിക് റോഷനോട് അമിതലൈംഗികാസക്തി; അർത്ഥശൂന്യമെന്ന് നടി !
കങ്കണ റൗണൗട്ടിന് ഹൃത്വിക് റോഷനോട് അമിതലൈംഗികാസക്തി; അർത്ഥശൂന്യമെന്ന് നടി !
എന്നും വിവാദങ്ങൾ കൂട്ടായിരുന്ന കങ്കണ റണാവത്ത് ഇപ്പോൾ അർണബ് ഗോസ്വാമിയുടെ വാട്സാപ്പ് ചാറ്റുകൾക്കെതിരെ കടുത്ത പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. അടുത്തിടെ നടി കങ്കണ റൗണൗട്ടിന് ഹൃത്വിക് റോഷനോട് അമിതലൈംഗികാസക്തിയുണ്ടെന്ന റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയുടെ വാട്സാപ്പ് ചാറ്റുകൾ വൻ വിവാദമായിരുന്നു. എങ്കിലും കങ്കണ കടുത്ത പ്രതികരണത്തിനൊന്നും മുതിർന്നിരുന്നില്ല. ബി ജെ പി, ആർ എസ് എസ് സംഘടനകളുമായുളള ബന്ധം ഇല്ലാതാകുമോ എന്നപേടിയിലാണ് പ്രതികരിക്കാൻ മടിക്കുന്നതെന്നുവരെ ചിലർ പ്രചരിപ്പിച്ചു. ഒടുവിലാണ് ഇപ്പോൾ നടി കടുത്ത പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
അർണബ് പറയുന്ന കാര്യങ്ങളിൽ യാഥാർത്ഥ്യത്തിന്റെ അംശം പോലും ഇല്ലെന്നും അർത്ഥശൂന്യമെന്നും വ്യക്തമാക്കുന്നതാണ് കങ്കണയുടെ വാക്കുകൾ. ‘ 2017ലെ ഒരു ഇന്റർവ്യൂവിൽ ഹൃത്വിക് സൂചിപ്പിച്ച കാര്യങ്ങളാണ് വാട്സാപ്പിലുളളതെന്നാണ് അർണബ് പറയുന്നത്. എന്നാൽ ഞാനും ഹൃത്വിക്കുമായുളള അടുപ്പം തുടങ്ങുന്നത് 2019ൽ മാത്രമാണ്’ -ഇങ്ങനെയായിരുന്നു കങ്കണയുടെ ട്വീറ്റ്. കങ്കണക്ക് ഹൃത്വിക്കിനോട് അമിത ലൈംഗികാസക്തിയാണെന്നും നടി പരിധി കടന്നെന്നും പറയുന്ന വാട്സാപ്പ് ചാറ്റിൽ ഇപ്പോൾ കങ്കണയെ ആളുകൾക്കു പേടിയാണ്, ഉടൻ തന്നെ നടിയുടെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാകുമെന്നും അർണവ് പറയുന്നുണ്ട്. ടെലിവിഷൻ റേറ്റിംഗ് കമ്പനിയായ ബാർകിന്റെ മുൻ സി ഇ ഒ പാർഥോ ദാസ്ഗുപ്തയുമായി നടത്തിയ അർണബ് ചാറ്റിലാണ് ഇങ്ങനെ പറയുന്നത്. ഇതിനൊപ്പം നടിക്ക് ‘ഇറോട്ടോമാനിയ’ ആണെന്നും അർണവ് പറയുന്നുണ്ട്.
about actress