ഹൃദയാഘാതത്തില്‍ നിന്ന് അതിജീവിക്കാന്‍ വ്യായാമം തന്നെ സഹായിച്ചതായി നടി സുസ്മിത സെന്‍ പറഞ്ഞിരുന്നു. ആശുപത്രിവാസത്തിന് ശേഷം പങ്കുവെച്ച വിഡിയോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത് .95 ശതമാനത്തോളം ബ്ലോക്കായിരുന്നുവെന്നും വ്യായാമമാണ് തന്നെ രക്ഷിച്ചതെന്നുമാണ് സുസ്മിത പറഞ്ഞത്.
ഒപ്പം നിത്യജീവിതത്തില്‍ വ്യായാമത്തിനുള്ള പ്രധാന്യത്തെ കുറിച്ചും നടി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ സുസ്മിതയുടെ വാക്കുകള്‍ ശരിവെച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും ന്യൂട്രിഷ്യനിസ്റ്റുമായ മോഹിത മസ്കരന്ഹ രംഗത്ത് എത്തിയിരിക്കുകയാണ്.
കൂടാതെ നിത്യജീവിതത്തില്‍ വ്യായാമത്തിനുള്ള പ്രധാന്യത്തെ കുറിച്ചും മോഹിത വിശദീകരിക്കുന്നുണ്ട്. സുസ്മിതക്ക് ഹൃദയാഘാതമുണ്ടായത് കൊണ്ട് നിങ്ങളാരും വര്‍ക്കൗട്ട് ചെയ്യുന്നതില്‍ നിന്ന് പിന്മാറരുതെന്നാണ് മോഹിത പറയുന്നത്.
ദിനംപ്രതിയുള്ള വ്യായാമത്തിലൂടെ നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം വീണ്ടെടുക്കാം. പാരമ്പര്യവും ജീവിതശൈലിയും സ്വാദീനിക്കുന്നുണ്ടെന്ന് സമ്മതിക്കുന്നു. ആരോഗ്യപരിശോധനകള്‍ വളരെ കൃത്യമായി നടത്തണം മോഹിത മസ്കരന്ഹ പറയുന്നു.
പ്രശസ്ത കന്നഡ സിനമ- ടെലിവിഷൻ താരം രാകേഷ് പൂജാരി(34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ് വിവരം. ഉടുപ്പിയിൽ സുഹൃത്തിന്റെ വിവാഹാഘോഷത്തിൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...