Actress
കഴിഞ്ഞ മൂന്ന് വർഷമായി താൻ സിംഗിളായാണ് ജീവിക്കുന്നത്, എനിക്ക് ഇപ്പോൾ ആരോടും താല്പര്യമില്ല; സുസ്മിത സെൻ
കഴിഞ്ഞ മൂന്ന് വർഷമായി താൻ സിംഗിളായാണ് ജീവിക്കുന്നത്, എനിക്ക് ഇപ്പോൾ ആരോടും താല്പര്യമില്ല; സുസ്മിത സെൻ
അന്നും ഇന്നും നിരവധി ആരാധകരുള്ള താരമാണ് സുസ്മിത സെൻ. മിസ് യൂണിവേഴ്സായ ശേഷമാണ് സുസ്മിത സിനിമാ രംഗത്തേയ്ക്ക് കടന്ന് വന്നത്. എന്നാൽ സുസ്മിതയ്ക്ക് ബോളിവുഡിലെ പതിവ് രീതികളുമായി പൊരുത്തപ്പെട്ട് പോകാൻ പലപ്പോഴും സാധിച്ചിരുന്നില്ല. അഭിനയ പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങൾ, ഷൂട്ടിംഗ് സെറ്റിലെ സമയ നിഷ്ഠയില്ലായ്മ തുടങ്ങിയ കാര്യങ്ങൾ സുസ്മിതയ്ക്ക് ഉൾക്കൊള്ളാൻ സാധിച്ചില്ല.
ഇതോടെയാണ് താരം കരിയറിൽ നിന്നും പതിയെ അകലാൻ തുടങ്ങുന്നത്. വർഷങ്ങൾക്കിപ്പുറം ആര്യ എന്ന സീരീസിലൂടെയാണ് സുസ്മിത അഭിനയ രംഗത്തേയ്ക്ക് തിരിച്ച് വരുന്നത്. ഇപ്പോൾ കരിയറിൽ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് നടി. സിനിമകൾക്കൊപ്പം സുസ്മിതയുടെ വ്യക്തിജീവിതവും വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. 48 കാരിയായ സുസ്മിത ഇപ്പോഴും അവിവാഹിതയാണ്.
എന്നാൽ രണ്ട് കുട്ടികളുടെ അമ്മയാണ് താരം. ദത്തെടുക്കലിലൂടെയാണ് താരം അമ്മയായത്. ഇപ്പോഴിതാ നടി റിയ ചക്രബർത്തിയുടെ ടോക്ക് ഷോയിൽ സംസാരിക്കവെ സുസ്മിത പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി താൻ സിംഗിളായാണ് ജീവിക്കുന്നതെന്നാണ് നടി പറയുന്നത്.
ഇന്ന് ഈ നിമിഷം, എൻറെ ജീവിതത്തിൽ ഒരു പുരുഷനുമില്ല. ഞാനിപ്പോൾ കുറച്ചു നാളായി സിംഗിളാണ്. കൃത്യമായി പറഞ്ഞാൽ മൂന്ന് വർഷമായിട്ടുണ്ട്. എനിക്ക് ഇപ്പോൾ ആരോടും താല്പര്യമില്ല. ഒരു ഇടവേള എടുക്കുന്നത് നല്ലതാണ്. കാരണം അതിനുമുൻപ് ഏകദേശം അഞ്ച് വർഷത്തോളം ഞാൻ ഒരു ബന്ധത്തിലായിരുന്നു.
എന്നെ സംബന്ധിച്ച് അത് വലിയ ഒരു കാലയളവ് തന്നെയാണ്. എൻറെ പ്രായത്തിൽ ബ്രേക്ക് അപ് എന്ന അവസ്ഥയില്ല. ഞാൻ ഒരു ബന്ധത്തിലായാൽ അതിന് ഞാൻ എല്ലാ പരിചരണവും നൽകും എൻറെ സ്നേഹമെല്ലാം അതിനായി സമർപ്പിക്കും. അതിനെ പരമാവധി സംരക്ഷിക്കും.
പക്ഷേ എന്തെങ്കിലും തരത്തിൽ അത് ടോക്സിക്കായാൽ ആദ്യം ഞാൻ തന്നെ അതിൽ നിന്നും പുറത്ത് കടക്കും. അതിൽ ഞാൻ സമയം കളയില്ല. കാരണം എൻറെ ചുറ്റുമുള്ള ലോകം വിശ്വാസത്തിൽ അധിഷ്ഠിതമാണ് എന്നും സുസ്മിത പറഞ്ഞു. അതേസമയം, നടി നടനും മോഡലുമായ റോഹമാൻ ഷോളുമായി സുസ്മിത മുൻപ് പ്രണയത്തിലായിരുന്നു.
എന്നാൽ 2021 ൽ ഇരുവരും വേർപിരിഞ്ഞു. തങ്ങൾ വേർപിരിഞ്ഞുവെന്നും എന്നാൽ സുഹൃത്തുക്കളായി തുടരുമെന്നും സുസ്മിത അന്ന് ആരാധകരോട് പറഞ്ഞിരുന്നു. കരിയറിലേക്കാണ് സുസ്മിത ഇന്ന് ശ്രദ്ധ നൽകുന്നത്.
താലി എന്ന സീരസിലാണ് സുസ്മിതയെ അവസാം പ്രേക്ഷകർ കണ്ടത്. താൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രൊജക്ടുകളാണ് സുസ്മിത സെൻ ഇപ്പോൾ ചെയ്യുന്നത്. ഒടിടിയിൽ അല്ലാതെ ബിഗ് സ്ക്രീനിൽ സുസ്മിതയെ വീണ്ടും കാണണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്.
