Connect with us

കോവിഡിന് ശേഷമുള്ള പൊങ്കാലയ്ക്കായി ഞാന്‍ ചെന്നപ്പോള്‍ എല്ലാവരും നിന്നെയാണ് ചോദിച്ചത്, ആ തീച്ചൂളയുടെ ചൂട് ഇന്നും ഞങ്ങളുടെ നെഞ്ചിലുണ്ട്; കുറിപ്പുമായി സീമ ജി നായര്‍

News

കോവിഡിന് ശേഷമുള്ള പൊങ്കാലയ്ക്കായി ഞാന്‍ ചെന്നപ്പോള്‍ എല്ലാവരും നിന്നെയാണ് ചോദിച്ചത്, ആ തീച്ചൂളയുടെ ചൂട് ഇന്നും ഞങ്ങളുടെ നെഞ്ചിലുണ്ട്; കുറിപ്പുമായി സീമ ജി നായര്‍

കോവിഡിന് ശേഷമുള്ള പൊങ്കാലയ്ക്കായി ഞാന്‍ ചെന്നപ്പോള്‍ എല്ലാവരും നിന്നെയാണ് ചോദിച്ചത്, ആ തീച്ചൂളയുടെ ചൂട് ഇന്നും ഞങ്ങളുടെ നെഞ്ചിലുണ്ട്; കുറിപ്പുമായി സീമ ജി നായര്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയായ നടിയായിരുന്നു ശരണ്യ ശശി. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ഹിറ്റ് സീരിയലുകളുടെയും സിനിമകളുടെയും ഭാഗമാകാന്‍ ശരണ്യയ്ക്ക് കഴിഞ്ഞിരുന്നു. ട്യൂമര്‍ ബാധിച്ച് വര്‍ഷങ്ങളായി ചികിത്സയിലായിരുന്ന ശരണ്യയുടെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തങ്ങളുടെ പ്രിയതാരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരുന്നത്.

ട്യൂമറില്‍ നിന്ന് അതിജീവിച്ച ശരണ്യയെ കൊവിഡും ന്യൂമോണിയയും പിടിമുറുക്കിയിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം മാറി ജീവിതത്തിലേയ്ക്ക് പിച്ചവെച്ച് നടക്കുന്നതിനിടെയാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് നടിയുടെ വിയോഗ വാര്‍ത്ത പുറത്ത് എത്തുന്നത്. നടിയുടെ വേര്‍പാട് ഇനിയും അംഗീകരിക്കാന്‍ ആരാധകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞിട്ടില്ല. 2021 ഓഗസ്റ്റില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രില്‍ വെച്ചായിരുന്നു നടിയുടെ അന്ത്യം.

ഇപ്പോഴിതാ നടി സീമയുടെ വാക്കുകള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

ഞങ്ങളുടെ പ്രിയപ്പെട്ട മോള്‍ക്ക് ഇന്ന് സ്വര്‍ഗ്ഗത്തില്‍ പിറന്നാള്‍.. അവള്‍ അവിടെ അടിച്ചു പൊളിയ്ക്കുന്നുണ്ടാവും.. അവളെ സ്‌നേഹിച്ചവരുടെ മനസ്സില്‍ തീച്ചൂളകള്‍ കോരിയിട്ട് ശാരു കടന്നു പോയപ്പോള്‍.. ആ തീച്ചൂളയുടെ ചൂട് ഇന്നും ഞങ്ങളുടെ നെഞ്ചിലുണ്ട്.. അവള്‍ എവിടെയായിരുന്നാലും സന്തോഷത്തോടെ ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു.. കോവിഡിന് ശേഷമുള്ള പൊങ്കാലയ്ക്കായി ഞാന്‍ ചെന്നപ്പോള്‍ എല്ലാവരും നിന്നെയാണ് ചോദിച്ചത് സീമ പങ്കിട്ട കുറിപ്പില്‍ പറയുന്നു.

പണ്ടത്തെ പൊങ്കാലയ്ക്ക് നമ്മള്‍ ഒരുമിച്ചുള്ള ഫോട്ടോ പലരുടെയും കയ്യില്‍ ഉണ്ടെന്ന്.. അതെനിക്കയച്ചു തരാമെന്നും പറഞ്ഞു എന്റെ നമ്പറും വാങ്ങിയിട്ടുണ്ട്.. ഞാന്‍ എല്ലാവരോടും പറഞ്ഞു ഈ പൊങ്കാല നീ കാണുന്നുണ്ടെന്നു.. എല്ലാരും കണ്ടിട്ടുണ്ടാവും.. നന്ദുട്ടനും, സുരേഷും, അഥീനയും, ശാലിനിയും, പ്രഭുവും, ശ്രീകലയും അങ്ങനെ അങ്ങനെ എല്ലാരും. മോളെ മെനി മെന് ഹാപ്പി റിട്ടേണ്‍േസ് ഓഫ് ദ ഡേ.. എല്ലാവരും നിന്നോട് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.. ലവ് യൂ സോ മച്ച്.. സീമ പറയുന്നു.

ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത സൂര്യോദയം എന്ന ദൂരദര്‍ശന്‍ സീരിയയിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. പിന്നീട് ഒട്ടനവധി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചു. സീരിയലുകള്‍ക്ക് പുറമേ ചാക്കോ രണ്ടാമന്‍, തലപ്പാവ്, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിലും വേഷമിട്ടു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് സീരിയലുകളിലും അഭിനയിച്ചു. നാടന്‍ വേഷങ്ങളില്‍ ശാലീനസുന്ദരിയായിട്ടാണ് ശരണ്യ പലപ്പോഴും സീരിയലുകളില്‍ തിളങ്ങിയിട്ടുള്ളത്.

സീരിയലുകളില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ 2012ലാണ് തലച്ചോറിന് ട്യൂമര്‍ ബാധിക്കുന്നത്. തുടര്‍ന്ന് എട്ട് വര്‍ഷം പത്തോളം സര്‍ജറികള്‍ വേണ്ടി വന്നിരുന്നു. ചികിത്സാകാലയളവിലും പല സീരിയലുകളിലും വേഷമിട്ടിരുന്നു. ശരീരം ദുര്‍ബലമായി ഭാരവും വര്‍ധിച്ചതോടെ ശരണ്യ അഭിനയം നിര്‍ത്തി. ഒടുവില്‍ സാധാരണ ജീവിതത്തിലേക്ക് സാവധാനം തിരികെ വരുന്ന ശരണ്യ അഭിനയരംഗത്തേക്ക് മടങ്ങണമെന്ന് ആഗ്രഹിച്ചിരുന്നു. അമ്മ ഗീതയായിരുന്നു ചികിത്സയിലും ജീവിതത്തിലും എപ്പോഴും ശരണ്യയ്ക്ക് ഒപ്പമുണ്ടായിരുന്നത്. നടി സീമാ.ജി.നായരാണ് ശരണ്യയുടെ ജീവിതത്തില്‍ ഏറെ സഹായകമായി നിന്ന മറ്റൊരു വ്യക്തി. ശരണ്യയുടെ മരണം താരത്തിന്റെ അമ്മയ്ക്ക് വലിയ ആഘാതം സൃഷ്ടിച്ചിരുന്നു.

അടുത്തിടെ ശരണ്യയുടെ അമ്മ ഗീത ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കവെ ശരണ്യയ്‌ക്കൊപ്പം മരണം വരെയും നിന്ന സീമ ജി നായരെ കുറിച്ചും പറയുകയുണ്ടായി. നല്ല പ്രവര്‍ത്തകള്‍ ഏറെ ചെയ്തിട്ടും വിമര്‍ശനങ്ങള്‍ മാത്രമാണ് സീമയ്ക്ക് കിട്ടിയിട്ടുള്ളത്. ശരണ്യയ്ക്ക് ലഭിക്കുന്ന പണമെല്ലാം സീമയാണ് കൊണ്ടു പോകുന്നതെന്നും വീടിന്റെ ആധാരം സീമയുടെ പേരിലാണ് എന്നെല്ലാമായിരുന്നു വിമര്‍ശനങ്ങള്‍.

എന്നാല്‍ ഇതൊന്നും യാഥാര്‍ത്ഥ്യമല്ല. ഇടയ്ക്ക് വെച്ച് സീമ പൊട്ടിക്കരയുന്ന സന്ദര്‍ഭം വരെ ഉണ്ടായിട്ടുണ്ട്. വീടിന്റെ പ്രമാണം സീമയുടെ പേരിലാണ് എന്ന് കേട്ടപ്പോഴായിരുന്നു അത്. പ്രമാണം കാട്ടി ഒരു വീഡിയോ ചെയ്യാമെന്ന് ശരണ്യ പറഞ്ഞിരുന്നുവെങ്കെിലും സീമ അത് സമ്മതിച്ചിരുന്നില്ല. പറയുന്നവര്‍ എന്തും പറയട്ടേ എന്നാണ് പറഞ്ഞതെന്നും ഗീത പറഞ്ഞിരുന്നു.

മാത്രമല്ല, ‘മകളുടെ മുഖം അവസാനമായി കാണാന്‍ വന്ന പലരോടും ഞാന്‍ മോശമായി പെരുമാറി എന്ന് പിന്നീട് പലരും എന്നോട് പറഞ്ഞു. അതൊന്നും മനപ്പൂര്‍വ്വമല്ലെന്ന് എല്ലാവരും ഓര്‍ക്കണം. അതിനൊക്കെ ക്ഷമ ചോദിക്കുകയാണ്. ഒരുപാട് പേരുടെ സ്‌നേഹവും പരിചരണവും അനുഭവിക്കാന്‍ ഭാഗ്യം ലഭിച്ചയാളാണ് എന്റെ മോള്‍. ഒരുപക്ഷെ ദീര്‍ഘകാലം ഇങ്ങനെയൊരു സ്‌നേഹവും പരിഗണനയും ലഭിച്ചൊരു പെണ്‍കുട്ടി വേറെയുണ്ടെന്ന് തോന്നുന്നില്ല. ട്യൂമറിന്റെ ഏറ്റവും ഭീകരമായ അവസ്ഥ വന്നാല്‍ സാധാരണ എല്ലാ ഡോക്ടേഴ്‌സും കൈയ്യൊഴിയുകയാണ് പതിവ്.

എന്നാല്‍ ശ്രീചിത്രയിലെ ഡോക്ടര്‍ മാത്യു എബ്രഹാമാണ് ശരണ്യയ്‌ക്കൊരു പ്രത്യേക സ്‌നേഹവും പരിഗണനയും കൊടുത്ത് 10 വര്‍ഷം കൈപിടിച്ച് നടത്തിയത്. സീമ.ജി.നായരോട് പ്രത്യേകിച്ച് നന്ദി പറയേണ്ട കാര്യമില്ലല്ലോ… എന്നെപ്പോലെ തന്നെയായാണ് ശരണ്യ സീമയേയും കണ്ടിരുന്നത്. സ്വന്തം മോളേക്കാളും കരുതി എന്റെ മകളെ നെഞ്ചോട് ചേര്‍ത്ത സീമയ്ക്ക് ഔപചാരികതയുടെ പേരില്‍ നന്ദി പറയുന്നു. അവളുടെ ചടങ്ങുകളെല്ലാം നോക്കി നടത്താന്‍ സീമയുണ്ടായിരുന്നു. 16 ദിവസം പുറത്തുപോലും പോവാതെ സീമ ഇവിടെയുണ്ടായിരുന്നു’വെന്നും അമ്മ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top