Bollywood
ഹൃദയ സ്തംഭന വാര്‍ത്തകള്‍ക്ക് പിന്നാലെ വീണ്ടും ജോലിയിലേയ്ക്ക് കടന്ന് സുസ്മിത് സെന്‍
ഹൃദയ സ്തംഭന വാര്‍ത്തകള്‍ക്ക് പിന്നാലെ വീണ്ടും ജോലിയിലേയ്ക്ക് കടന്ന് സുസ്മിത് സെന്‍
ബോളിവുഡില്‍ നിരവധി ആരാധകരുള്‌ല നടിയാണ് സുസ്മിത സെന്‍. അടുത്തിടെ തനിക്ക് ഹൃദയ സ്തംഭനമുണ്ടായെന്ന നടിയും മുന്‍ മിസ് യൂണിവേഴ്‌സുമായ സുസ്മിത സെന്നിന്റെ വെളിപ്പെടുത്തല്‍ ആരാധകരെ ഞെട്ടിച്ചിരുന്നു.
ആരോഗ്യ, സൗന്ദര്യ കാര്യങ്ങളില്‍ അതീവ ശ്രദ്ധാലുമായ നടിക്ക് ഹൃദയസ്തംഭനം വന്നതാണ് പലരെയും ആശങ്കയിലാക്കിയത്. ഇപ്പോള്‍ വിശ്രമത്തിനു ശേഷം ജോലിയിലേക്ക് സാവധാനം മടങ്ങിയിരിക്കുകയാണ് സുസ്മിത.
ജോലിയിലേക്ക് മടങ്ങിയ വിശേഷവും ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി അറിയിച്ചിരിക്കുന്നത്. പുതിയ സിനിമയായ താലിയുടെ ഡബ്ബിംഗാണ് സുസ്മിത ചെയ്തത്.
സ്റ്റുഡിയോയ്ക്ക് പുറത്ത് പാപ്പരാസികളുടെ ക്ാമറകള്‍ക്ക് മുന്നില്‍ മടികൂടാതെ പോസ് ചെയ്യുകയും ചെയ്തു താരം. ഹോട്സ്റ്റാറിലെ ത്രില്ലര്‍ പരമ്പരയായ ആര്യ 3 യുടെ ഷൂട്ടിംഗിനിടെയാണ് സുസ്മിതക്ക് ഹൃദയാഘാതം ഉണ്ടായത്. ചികില്‍സക്കിടെ ഒരു ഫാഷന്‍ ഷോയില്‍ റാംപ് വാക്കും ചെയ്തിരുന്നു നടി.
