Connect with us

95 ശതമാനം ബ്ലോക്ക് ഉണ്ടായി, ഹൃദയാഘാതത്തില്‍ നിന്നും രക്ഷപ്പെട്ടത് ആ കാരണത്താല്‍!; തുറന്ന് പറഞ്ഞ് സുസ്മിത സെന്‍

Bollywood

95 ശതമാനം ബ്ലോക്ക് ഉണ്ടായി, ഹൃദയാഘാതത്തില്‍ നിന്നും രക്ഷപ്പെട്ടത് ആ കാരണത്താല്‍!; തുറന്ന് പറഞ്ഞ് സുസ്മിത സെന്‍

95 ശതമാനം ബ്ലോക്ക് ഉണ്ടായി, ഹൃദയാഘാതത്തില്‍ നിന്നും രക്ഷപ്പെട്ടത് ആ കാരണത്താല്‍!; തുറന്ന് പറഞ്ഞ് സുസ്മിത സെന്‍

ആരാധകരെ ഒന്നാകെ അമ്പരപ്പിച്ചുക്കൊണ്ടാണ് ബോളിവുഡ് നടി സുസ്മിത സെന്‍ തനിക്ക് ഹൃദയാഘാതമുണ്ടായ വിവരം പങ്കുവച്ചത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെ തന്റെ ആരോഗ്യത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് താരം. തനിക്ക് കടുത്ത നെഞ്ചുവേദനയാണ് ഉണ്ടായത് എന്നാണ് താരം പറയുന്നത്. പ്രധാന ധമനിയില്‍ 95 ശതമാനം ബ്ലോക്ക് ഉണ്ടായി എന്നും സുസ്മിത വ്യക്തമാക്കി.

ഹൃദയാഘാതത്തെ തുടര്‍ന്ന് നിരവധി യുവാക്കളാണ് മരിക്കുന്നതെന്നും അതിനാല്‍ പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണെന്നും താരം വ്യക്തമാക്കി. തനിക്ക് ഹൃദയാഘാതമുണ്ടായെന്ന് പറഞ്ഞ് നിങ്ങളില്‍ നിരവധിപേര്‍ ജിമ്മില്‍ പോകുന്നത് അവസാനിപ്പിച്ചിട്ടുണ്ടെന്ന് അറിയാമെന്നും എന്നാല്‍ ഇത് ശരിയല്ലെന്നും താരം പറഞ്ഞു.

തന്റെ ആക്റ്റീവ് ലൈഫ്‌സ്‌റ്റൈലിനെ തുടര്‍ന്നാണ് താന്‍ രക്ഷപ്പെട്ടത് എന്നാണ് സുസ്മിത പറയുന്നത്. ഇതൊരു ഘട്ടമാണെന്നും അത് കടന്നുപോകുമെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇത് തന്നില്‍ പേടിയുണ്ടാക്കിയില്ലെന്നും എന്നാല്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന ചിന്തയുണ്ടാക്കിയെന്നും സുസ്മിത പറഞ്ഞു.

പുരുഷന്മാര്‍ക്ക് മാത്രമല്ല ഹൃദയാഘാതമുണ്ടാകുന്നതെന്ന് സ്ത്രീകള്‍ മനസിലാക്കണം. മാത്രമല്ല ഇതില്‍ പേടിക്കാനൊന്നുമില്ല. കൂടുതല്‍ ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് ഒരു പുതിയ ജീവിതം ലഭിക്കുമ്പോള്‍, നിങ്ങള്‍ അതിനെ ബഹുമാനിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നു, അപ്പോഴാണ് നിങ്ങള്‍ വ്യായാമം ചെയ്യാനും നിങ്ങളുടെ ഇഷ്ടം കൂടുതല്‍ ശക്തിപ്പെടുത്താനും പഠിക്കുന്നത്. സുസ്മിത പറഞ്ഞു.

More in Bollywood

Trending