Connect with us

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ബിജെപി എംപി!

Bollywood

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ബിജെപി എംപി!

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ബിജെപി എംപി!

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ബിജെപി എംപി. ബിഹാറിലെ പാറ്റ്‌നയിലെത്തി സുശാന്തിന്റെ കുടുംബാംഗങ്ങളെ കണ്ട ശേഷമാണ് സിബിഐ അന്വേഷണം വേണമെന്ന് ബിജെപി എംപി മനോജി തിവാരി ആവശ്യപ്പെട്ടത്.

സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളില്‍ ആഴത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ബോളിവുഡില്‍ സ്വജനപക്ഷപാതം (നെപോട്ടിസം) ഉണ്ടെന്ന ആക്ഷേപവും അദ്ദേഹം ഉന്നയിച്ചു. ഈ സ്വജനപക്ഷപാതം കാരണം പുറത്ത് നിന്നുള്ളവര്‍ക്ക് ബോളിവുഡില്‍ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്.

പുറത്ത് നിന്നെത്തിയ ആരെങ്കിലും ബോളിവുഡില്‍ വിജയം നേടിയാല്‍ അവരുടെ വഴിയടയ്ക്കുകയാണ്. പതിനാറാം വയസില്‍ അമ്മയെ നഷ്ടപ്പെട്ട സുശാന്ത് അന്ന് തകര്‍ന്നില്ല. പക്ഷേ, ഇപ്പോള്‍ ആത്മഹത്യയിലേക്ക് നയിക്കാന്‍ മാത്രം സുശാന്തിനെ വേദനിപ്പിച്ചതെന്താണെന്ന് മനോജ് തിവാരി ചോദിച്ചു.

sushanth sing rajput

More in Bollywood

Trending