Bollywood
സുശാന്തിന്റെ മരണത്തില്‍ മനംനൊന്ത് 12 വയസുകാരന്‍ ജീവനൊടുക്കി!
സുശാന്തിന്റെ മരണത്തില്‍ മനംനൊന്ത് 12 വയസുകാരന്‍ ജീവനൊടുക്കി!
ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിന് പിന്നാലെ ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്.സുശാന്തിന്റെ മരണത്തില്‍ മനംനൊന്ത് 12 വയസുകാരന്‍ ജീവനൊടുക്കിയെന്നാണ് പുതിയ വാർത്ത.തൂങ്ങിമരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
സുശാന്തിന്റെ മരണത്തില്‍ മനംനൊന്ത് ജീവനൊടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആരാധകനാണ് ഈ കുട്ടി. ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് സംഭവം. ഇതേ തുടര്‍ന്ന്, കുട്ടികള്‍ക്ക് മാനസിക വേദനയുണ്ടാക്കുന്ന വാര്‍ത്തകളില്‍ നിന്നും അവരെ അകറ്റി നിര്‍ത്താന്‍ പരമാവധി ശ്രമിക്കണമെന്ന് സ്ഥലത്തെ എ.സി.പി ആയ സര്‍വേഷ് മിശ്ര മാതാപിതാക്കളോട് നിര്‍ദേശിച്ചു.
കഴിഞ്ഞ ദിവസം ഒരു 10 ക്ലാസ് വിദ്യാര്‍ത്ഥിയും സുശാന്തിന്റെ മരണത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തിരുന്നു.സുശാന്തിന് ആത്മഹത്യ ചെയ്യാമെങ്കില്‍ എനിക്കും ആത്മഹത്യ ചെയ്യാന്‍ കഴിയുമെന്ന കുറിപ്പും സ്ഥലത്ത് നിന്നും കണ്ടെടുത്തു.
sushanth sing rajput