ജൂണ്‍ 14നാണ് യുവനടന് സുശാന്ത് സിംഗ് രാജ്പൂതിനെ ബാന്ദ്രയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുശാന്ത് സിംഗ് രാജ്പുതിനെ ഏറെ പ്രശസ്തി നല്കിയ എംഎസ് ധോണിയെക്കുറിച്ചുള്ള ചിത്രത്തില്‍ സുശാന്തിന്റെ സഹോദരിയായി വേഷമിട്ടത് ഭൂമികയായിരുന്നു. ഇപ്പോഴിതാ ബോളിവുഡ് യുവനടന് സുശാന്ത് സിംഗ് രാജ്പുതിന്റെ അകാല വിയോഗത്തിന് പിന്നാലെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളോട് പ്രതികരിച്ച് ചലചിത്രതാരം ഭൂമിക ചൌള രംഗത്തെത്തിയിരിക്കുകയാണ്.
സുശാന്തിന്റെ വിയോഗത്തില്‍ അവന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിന് പകരം പരസ്പരം പഴിചാരലാണ് നടക്കുന്നതെന്ന് ഭൂമിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ബോളിവുഡിലെ സ്വജനപക്ഷപാതമാണ് സുശാന്തിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് ആരോപിച്ച് നിരവധിപ്പേര്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് ഭൂമികയുടെ പ്രതികരണം. പ്രിയ സുശാന്ത് നീ എവിടെയാണെങ്കിലും ദൈവത്തിന്റെ കരങ്ങളിലാണ് നീയുള്ളത്. നീ പോയിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുന്നു. എന്തിനാണ് നീ പോയതെന്ന രഹസ്യം നിന്നോടൊപ്പം പോയിരിക്കുന്നു. നിന്റെ മനസിലും ഹൃദയത്തിലും ആ രഹസ്യം മൂടിവച്ചിരിക്കുകയാണ്.
സുശാന്തിന്റെ വിയോഗത്തില്‍ വിഷമിക്കുന്നവരോട് എനിക്ക് പറയാനുള്ളത് നിങ്ങള്‍ അവന് വേണ്ടി പ്രാര്‍ത്ഥിക്കണം. നിങ്ങളുടേയും ചുറ്റുമുള്ളവരേയും ശ്രദ്ധിക്കണം. സംഭവിച്ചതിനേക്കുറിച്ച് നിരവധി ഊഹങ്ങളാണ് പ്രചരിക്കുന്നത്.
അത്തരം പ്രചാരണങ്ങളില്‍ പ്രതികാര ബുദ്ധിയോടെ ഏര്‍പ്പെടുന്നവര്‍ അവന്റെ ആത്മാവിനെ ബഹുമാനിക്കണം. ചുറ്റുമുള്ളവരെ സഹായിക്കു, ആവശ്യമുള്ളവരെ കണ്ടെത്തി സഹായിക്കണം. പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികളെ സഹായിക്കൂ.
പരസ്പരം പഴി ചാരിയിട്ട് എന്താണ് ലഭിക്കുന്നത്. പരസ്പരം ബഹുമാനിക്കാന്‍ പഠിക്കൂവെന്നും ഭൂമിക ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറയുന്നു. ഈ ആരോപണങ്ങള്‍ക്ക് സിനിമാ വ്യവസായം തന്നെ പരിഹാരം കണ്ടെത്തട്ടേയെന്നും താരം ആവശ്യപ്പെടുന്നു.
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...