നടി റിയ ചക്രവര്‍ത്തിയുടെ സഹോദരന് ഷോവിക്കുമായി എന്‍സിബി മുംബൈയില്‍ അറസ്റ്റ് ചെയ്ത ലഹരി മരുന്ന് ഇടപാടുകാരന് സഈദ് വിലാത്രയ്ക്ക് ബന്ധമുണ്ടെന്നു സൂചന.
സുശാന്ത് സിങ് രാജ്പുത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലെ അന്വേഷണത്തിനിടെ, കാമുകി റിയയ്ക്ക് ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്നു സംശയം ഉയര്‍ന്നതിനെ തുടര്‍ന്നാണ് എന്‍സിബി സംഘമെത്തിയത്. ഷോവിക്കിനെയും റിയയെയും എന്‍സിബി ഉടന്‍ ചോദ്യം ചെയ്യും.
ബാന്ദ്രയില്‍ ഹോട്ടല്‍ നടത്തുന്ന സഈദില്‍ നിന്ന് 9.5 ലക്ഷം രൂപയ്ക്കു പുറമെ, യുഎസ് ഡോളര്‍, പൗണ്ട്, ദിര്‍ഹം തുടങ്ങിയ വിദേശ കറന്‍സികളും പിടിച്ചെടുത്തു.
അതിനിടെ, അന്വേഷണം 12 ദിവസം പിന്നിടുമ്പോള്‍ സുശാന്തിന്റെ മരണം കൊലപാതകമാണെന്നതിന്റെ സൂചനകള്‍ സിബിഐയ്ക്ക് ലഭിച്ചിട്ടില്ലെന്നാണ് വിവരം.
നടന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ക്ക് അറിയാമായിരുന്നെന്ന് സഹോദരിമാര്‍ അന്വേഷണ സംഘത്തോടു സമ്മതിച്ചതായും വിവരമുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...