Connect with us

റി​യ ച​ക്ര​ബ​ര്‍​ത്തി​യു​ടെ സഹോദരനുമായി ബന്ധമുള്ള മയക്കുമരുന്ന്​ വിതരണക്കാര്‍ പിടിയില്‍

News

റി​യ ച​ക്ര​ബ​ര്‍​ത്തി​യു​ടെ സഹോദരനുമായി ബന്ധമുള്ള മയക്കുമരുന്ന്​ വിതരണക്കാര്‍ പിടിയില്‍

റി​യ ച​ക്ര​ബ​ര്‍​ത്തി​യു​ടെ സഹോദരനുമായി ബന്ധമുള്ള മയക്കുമരുന്ന്​ വിതരണക്കാര്‍ പിടിയില്‍

സു​ശാ​ന്ത്​ സി​ങ്​ രാ​ജ്​​പു​ത്തി‍െന്‍റ കാ​മു​കി​യും ന​ടി​യു​മാ​യ റി​യ ച​ക്ര​ബ​ര്‍​ത്തി​യു​ടെ സ​ഹോ​ദ​ര​ന്​ മ​യ​ക്കു​മ​രു​ന്ന്​ ന​ല്‍​കി​യ ര​ണ്ടു പേ​ര്‍ അ​റ​സ്​​റ്റി​ല്‍. റി​യ​യു​ടെ സ​ഹോ​ദ​ര​ന്‍ സൗ​വി​കി​നും സു​ശാ​ന്തി‍െന്‍റ മു​ന്‍ മാ​നേ​ജ​ര്‍ സാ​മു​വ​ല്‍ മി​റാ​ണ്ട​ക്കും ക​ഞ്ചാ​വ്​ ന​ല്‍​കി​യ അ​ബ്​​ദു​ല്‍ ബ​സ്​​തി പ​രി​ഹാ​ര്‍, സി​യാ​ദ്​ വി​ല​ത്ര എ​ന്നി​വ​രെ​യാ​ണ്​ നാ​ര്‍​കോ​ട്ടി​ക്​ ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ (എ​ന്‍.​സി.​ബി) ബു​ധ​നാ​ഴ്​​ച അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. നേ​രത്തേ ര​ണ്ടു​ പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ ജാ​മ്യ​ത്തി​ല്‍ വി​ട്ടി​രു​ന്നു.

നടന്‍ സുശാന്ത് സിങ് രാജ്പുത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലെ അന്വേഷണത്തിനിടെ‌, കാമുകി റിയയ്ക്ക് ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്നു സംശയം ഉയര്‍ന്നതിനെ തുടര്‍ന്നാണ് എന്‍സിബി സംഘമെത്തിയത്. സാ​മ്ബ​ത്തി​ക ഇ​ട​പാ​ട്​ അ​ന്വേ​ഷ​ണ​ത്തി​നി​ടെ എ​ന്‍​ഫോ​ഴ്​​സ്​​മെന്‍റ്​ ഡ​യ​റ​ക്​​ട​റേ​റ്റാ​ണ്​ (ഇ.​ഡി) റി​യ​യു​ടെ മ​യ​ക്കു​മ​രു​ന്ന്​ റാ​ക്ക​റ്റു​മാ​യു​ള്ള ബ​ന്ധം ക​ണ്ടെ​ത്തി​യ​ത്. റി​യ നീ​ക്കം​ചെ​യ്​​ത വാ​ട്​​സ്​​ആ​പ്​​ ചാ​റ്റു​ക​ള്‍ ഇ.​ഡി വീ​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ബാന്ദ്രയില്‍ ഹോട്ടല്‍ നടത്തുന്ന സഈദില്‍ നിന്ന് 9.5 ലക്ഷം രൂപയ്ക്കു പുറമെ, യുഎസ് ഡോളര്‍, പൗണ്ട്, ദിര്‍ഹം തുടങ്ങിയ വിദേശ കറന്‍സികളും പിടിച്ചെടുത്തു. സൗ​വി​കി​നെ​യും സാ​മു​വ​ല്‍ മി​റാ​ണ്ട​യെ​യും എ​ന്‍.​സി.​ബി​യും ചോ​ദ്യം​ചെ​യ്യും. നി​ല​വി​ല്‍ ഇ​രു​വ​രെ​യും സി​ബി.ഐ ചോ​ദ്യം​ചെ​യ്​​തു​വ​രു​ക​യാ​ണ്. ഇ​വ​രെ നേ​രത്തേ ഇ.​ഡി ചോ​ദ്യം​ചെ​യ്​​തി​രു​ന്നു.

about riya

More in News

Trending

Recent

To Top