News
സുശാന്തിന് സഹോദരി പ്രിയങ്ക വാട്‌സാപ്പില്‍ അയച്ചുകൊടുത്ത വിഷാദരോഗ മരുന്നുകളുടെ കുറിപ്പടി പുറത്ത്
സുശാന്തിന് സഹോദരി പ്രിയങ്ക വാട്‌സാപ്പില്‍ അയച്ചുകൊടുത്ത വിഷാദരോഗ മരുന്നുകളുടെ കുറിപ്പടി പുറത്ത്
നടന്‍ സുശാന്ത് സിങ്ങിന് വിഷാദരോഗമുള്ളതായി അറിയില്ലെന്നും കാമുകി റിയ ചക്രവര്‍ത്തിയാണു സുശാന്തിനെ മനോരോഗിയാക്കിയതെന്നുമുള്ള കുടുംബത്തിന്റെ ആരോപണത്തിനെ ഖണ്ഡിക്കുന്ന ചില വിവരങ്ങള്‍ പുറത്തുവന്നു. വിഷാദരോഗം സംബന്ധിച്ച് അദ്ദേഹത്തിന്റെ കുടുംബത്തിനു കൃത്യമായ ധാരണയുണ്ടായിരുന്നെന്നാണ് പുറത്തുവന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
വിഷാദരോഗ മരുന്നുകളുടെ കുറിപ്പടി സഹോദരി പ്രിയങ്ക വാട്‌സാപ്പില്‍ അയച്ചുകൊടുത്തതാണു പ്രചരിക്കുന്നത്. റിയ സുശാന്തിന്റെ ഫ്‌ലാറ്റില്‍ നിന്നു സ്വന്തം വീട്ടിലേക്കു മാറിയ ജൂണ്‍ എട്ടിന് പ്രിയങ്കയും സുശാന്തും തമ്മില്‍ നടത്തിയ ചാറ്റ് ആണിത്. ഒരാഴ്ചത്തെ മരുന്ന്, അളവ്, തവണ എന്നിവയും, ഉല്‍കണ്ഠ കൂടുമ്പോള്‍ കഴിക്കേണ്ട ഗുളികയും ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ ഡോക്ടറുടെ കുറിപ്പടിയില്‍ ഉണ്ട്.
മുംബൈയിലെ ഏറ്റവും മികച്ച ഡോക്ടറെ കണ്ടെത്താന്‍ സഹായിക്കാമെന്നും എല്ലാ വിവരങ്ങളും രഹസ്യമായി വയ്ക്കുമെന്നും പ്രിയങ്ക ചാറ്റില്‍ പറയുന്നു.
അതിനിടെ, മുന്‍ മാനേജര്‍ ദിഷ ജൂണ്‍ 8-ന്് ജീവനൊടുക്കിയതിനെ തുടര്‍ന്നു സുശാന്ത് ആശങ്കയിലായിരുന്നെന്നും അദ്ദേഹത്തിന്റെ മുറിയില്‍ ഉറങ്ങാന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നെന്നും സുഹൃത്ത് സിദ്ധാര്‍ഥ് പിഥാനി സിബിഐയ്ക്കു മൊഴി നല്‍കി.