News
നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ ബിജെപി സംസ്ഥാന കമ്മിറ്റിയില്‍!
നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ ബിജെപി സംസ്ഥാന കമ്മിറ്റിയില്‍!
പ്രമുഖ സിനിമ നിര്‍മ്മാതാവ് ജി സുരേഷ് കുമാറിനെ ബിജെപി സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. സുരേഷ് കുമാറിനെയും പാലക്കാട് നഗരസഭാധ്യക്ഷായിരുന്ന പ്രിയ അജയനെയുമാണ് പുതുതായി സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പെടുത്തിയത്. നടി മേനകയാണ് സുരേഷ് കുമാറിന്റെ ഭാര്യ. നടി കീര്‍ത്തി, രേവതി എന്നിവര്‍ മക്കളാണ്.
നേരത്തെ സിനിമാ സംവിധായകനും നടനുമായ മേജര്‍ രവിയെയും സിനിമാ നടന്‍ ദേവനെയും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്മാരായി കഴിഞ്ഞ ദിവസം തിര!ഞ്ഞെടുത്തിരുന്നു. കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന സ്വന്തം പാര്‍ട്ടിയെ ലയിപ്പിച്ചാണ് ദേവന്‍ ബിജെപിയിലേക്ക് എത്തിയത്.
ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയില്‍ വെച്ചായിരുന്നു ദേവന്റെ ബിജെപി പ്രവേശനം. കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വീകരിച്ചത്. നേരത്തെ ബിജെപി സജീവ പ്രവര്‍ത്തകരായിരുന്ന ഭീമന്‍ രഘുവും സംവിധായകന്‍ രാജസേനനും പാര്‍ട്ടിവിട്ട് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു.