Connect with us

ചരിത്രത്തിലെ നാഴികകല്ല്, അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ കുടുംബസമേതം പങ്കെടുക്കുമെന്ന് നടന്‍ ചിരഞ്ജീവി

News

അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ കുടുംബ സമേതം പങ്കെടുക്കുമെന്ന് നടന്‍ ചിരഞ്ജീവി. പുതിയ ചിത്രമായ ‘ഹനുമാന്റെ’ പ്രീ റിലീസ് ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്. ചരിത്രത്തിലെ നാഴികകല്ലിനാണ് രാജ്യം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാംചരണും ഭാര്യ ഉപാസനയും അദ്ദേഹത്തെ അനുഗമിച്ചേക്കുമെന്നാണ് വിവരം.

പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ രാമക്ഷേത്രം മാലോകര്‍ക്കായി തുറക്കുകയാണ്. ജനുവരി 22ന് പവിത്രമായ സഞ്ജീവനി മുഹൂര്‍ത്തത്തിലാകും രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്.

ഉച്ചയ്ക്ക് 12:29:8 മുതല്‍ 12:30: 32 നാഴിക വരെയാണ് ചടങ്ങിന്റെ മുഹൂര്‍ത്തം. കാശിയിലെ വേദപണ്ഡിതനായ പണ്ഡിറ്റ് ഗണേശ്വര്‍ ശാസ്ത്രിയാണ് പ്രാണപ്രതിഷ്ഠയുടെ മുഹൂര്‍ത്തം കുറിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സര്‍സംഘചാലക് മോഹന്‍ ഭാഗവത് എന്നിവരുള്‍പ്പെടെ 8000ത്തിലധികം വിശിഷ്ട വ്യക്തികള്‍ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും. പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ ദശലക്ഷക്കണക്കിന് വിശ്വാസികളെത്തുമെന്നാണ് ക്ഷേത്രട്രസ്റ്റ് അറിയിച്ചിരിക്കുന്നത്.

More in News

Trending

Recent

To Top