നിങ്ങൾക്കും മുകുന്ദനുണ്ണിയുടെ സക്‌സസ് ഫോര്‍മുല പഠിക്കാം ചെയ്യേണ്ടത് ഇത്രമാത്രമം ; സുരാജ് വെഞ്ഞാറമൂട് !
വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ നാളെ മുതൽ തീയേറ്ററുകളിലേക്ക് എത്തുകയാണ് . ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് നിർമാണം. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്ന് രചന.
ഇപ്പോൾ ശ്രദ്ധ നേടുന്നത് സൂരജ് പങ്കു വെച്ചയൊരു വീഡിയോയാണ് ജീവിതത്തില്‍ സക്‌സസ് ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ അഡ്വക്കേറ്റ് മുകുന്ദനുണ്ണിയുടെ സക്‌സസ് ഫോര്‍മുല പഠിക്കാം. ഓഫര്‍ മുന്നോട്ട് വെയ്ക്കുന്നത് വേറെ ആരും അല്ല, നടന്‍ സുരാജ് വെഞ്ഞാറമൂട് ആണ്.അഡ്വക്കേറ്റ് മുകുന്ദനുണ്ണിയുടെ സക്‌സസ് ഫോര്‍മൂല പഠിക്കുന്നതിനായി ചെയ്യേണ്ടത് ഇത്രമാത്രമാണ്. നവംബര്‍ പതിനൊന്നിന് വിനീത് ശ്രീനിവാസന്‍ നായകനാവുന്ന മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രം ടിക്കറ്റെടുത്ത് കാണുക. നിങ്ങള്‍ക്കും മുകുന്ദനുണ്ണിയുടെ സക്‌സസ് ഫോര്‍മൂല പഠിക്കാം എന്നാണ് സുരാജ് പറയുന്നത്.
ചിത്രത്തിന്റെ വ്യത്യസ്തങ്ങളായ പ്രെമോഷന്‍ പരിപാടികള്‍ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. അഡ്വക്കേറ്റ് മുകുന്ദനുണ്ണി എന്ന പ്രൊഫൈലും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
വിനീത് ശ്രീനിവാസനാണ് അഡ്വക്കേറ്റ് മുകുന്ദനുണ്ണിയായി എത്തുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന.’
വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ക്യാമറ വിശ്വജിത്ത് ഒടുക്കത്തില്‍, അഭിനവ് സുന്ദര്‍ നായകും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിംഗ്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സിബി മാത്യു അലക്സ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍: പ്രദീപ് മേനോന്‍, അനൂപ് രാജ് എം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മനോജ് പൂംകുന്നം, സൗണ്ട് ഡിസൈന്‍: രാജ് കുമാര്‍ പി, കല: വിനോദ് രവീന്ദ്രന്‍, ശബ്ദമിശ്രണം: വിപിന്‍ നായര്‍, ചീഫ് അസോ. ഡയറക്ടര്‍: രാജേഷ് അടൂര്‍, അസോ. ഡയറക്ടര്‍ : ആന്റണി തോമസ് മംഗലി, വേഷവിധാനം: ഗായത്രി കിഷോര്‍, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, കളറിസ്റ്റ്: ശ്രീക് വാരിയര്‍.