എല്ലാ സാരിക്കും ഒരു കഥ പറയാനുണ്ടാവും ; ചിത്രങ്ങളുമായി സുമി റാഷിക് !
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് സുമി റാഷിക് ചെമ്പരത്തിയിലൂടെയായി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ അഭിനേത്രിയാണ് സുമി റാഷിക്. ജയന്തിയെന്ന കഥാപാത്രത്തെയായിരുന്നു സുമി അവതരിപ്പിച്ചത്. അടുത്തിടെയായിരുന്നു ചെമ്പരത്തി അവസാനിച്ചത്. സോഷ്യല്‍മീഡിയയിലും സജീവമായ സുമി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
. ഡബ്ബിംഗ് ആര്‍ടിസ്റ്റായി തുടക്കം കുറിച്ച് പിന്നീട് അഭിനേത്രിയായി മാറുകയായിരുന്നു സുമി. വൃന്ദാവനമായിരുന്നു താരത്തിന്റെ ആദ്യ സീരിയല്‍. ഏത് തരം വേഷവും വഴങ്ങുമെന്നും താരം തെളിയിച്ചിരുന്നു. താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ടാണ് ശ്രദ്ധ നേടുന്നത്
എല്ലാ സാരിക്കും ഒരു കഥ പറയാനുണ്ടാവുമെന്ന ക്യാപ്ഷനോടെയായാണ് സുമി ചിത്രങ്ങള്‍ പങ്കുവെച്ചത്.പച്ച സാരിയും ചേരുന്ന ആഭരണങ്ങളും മുല്ലപ്പൂവും കുപ്പി വളകളുമൊക്കെയായി വെറൈറ്റിയായാണ് സുമി ഫോട്ടോ ഷൂട്ടിനെത്തിയത്.വേഷത്തില്‍ മാത്രമല്ല പോസിലും ആ വ്യത്യാസം കാണാനുണ്ട്.