Connect with us

ജെൻസന്റെ വിട പറച്ചിൽ തീരാ നോവായി അവശേഷിക്കുന്നു, ഒപ്പം ശ്രുതിയെ കുറിച്ചുള്ള ആശങ്കകളും, എത്രയും പെട്ടെന്ന് ശ്രുതിക്ക് ഇതും അതിജീവിക്കാൻ കഴിയട്ടെ; വേദന പങ്കുവെചെച് സുരാജ് വെഞ്ഞാറമ്മൂട്

Actor

ജെൻസന്റെ വിട പറച്ചിൽ തീരാ നോവായി അവശേഷിക്കുന്നു, ഒപ്പം ശ്രുതിയെ കുറിച്ചുള്ള ആശങ്കകളും, എത്രയും പെട്ടെന്ന് ശ്രുതിക്ക് ഇതും അതിജീവിക്കാൻ കഴിയട്ടെ; വേദന പങ്കുവെചെച് സുരാജ് വെഞ്ഞാറമ്മൂട്

ജെൻസന്റെ വിട പറച്ചിൽ തീരാ നോവായി അവശേഷിക്കുന്നു, ഒപ്പം ശ്രുതിയെ കുറിച്ചുള്ള ആശങ്കകളും, എത്രയും പെട്ടെന്ന് ശ്രുതിക്ക് ഇതും അതിജീവിക്കാൻ കഴിയട്ടെ; വേദന പങ്കുവെചെച് സുരാജ് വെഞ്ഞാറമ്മൂട്

കഴിഞ്ഞ ദിവസമായിരുന്നു ചൂരൽമലയിലെ ഉരുൾപൊട്ടലിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി പ്രതിശ്രുത വരൻ ജെൻസനും വിടവാങ്ങിയത്. ഇതിനോടകം തന്നെ നിരവധി പേരാണ് ജെൻസന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി എത്തിയിരുന്നത്. ഇപ്പോഴിതാ ജെൻസൺന്റെ വിയോ​ഗത്തിന്റെ വേദന പങ്കിട്ടിരിക്കുകയാണ് നടൻ സുരാജ് വെഞ്ഞാറമൂട്.

മാതാപിതാക്കളെയും അനിയത്തിയെയും വീടും സമ്പാദ്യവും എല്ലാം ഉരുൾ കവർന്നെടുത്തപ്പോഴും ശ്രുതിയുടെ കൈ പിടിച്ച് അവളെ ജീവിതത്തിലേക്ക് തിരിച്ചു കയറ്റിയ ജെൻസൻ അഭിമാനമായിരുന്നു. പ്രതീക്ഷ ആയിരുന്നു. ജെൻസന്റെ വിട പറച്ചിൽ തീരാ നോവായി അവശേഷിക്കുന്നു. ഒപ്പം ശ്രുതിയെ കുറിച്ചുള്ള ആശങ്കകളും. എത്രയും പെട്ടെന്ന് ശ്രുതിക്ക് ഇതും അതിജീവിക്കാൻ കഴിയട്ടെയെന്ന് നടൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

നേരത്തെ മഞ്ജു വാര്യരും മമ്മൂട്ടിയും ഫഹദ് ഫാസിലുമെല്ലാം ദുഃഖം രേഖപ്പെടുത്തിയിരുന്നു. ഒരുവാക്കിനും ഉൾക്കൊള്ളാനാകില്ല ശ്രുതിയുടെ വേദന. ഒരു കൈത്തലത്തിനും തുടയ്ക്കാനാകില്ല ആ പെൺകുട്ടിയുടെ കണ്ണീർ. ഉരുൾപൊട്ടലിൽ എല്ലാം നഷ്ടമായ അവളുടെ കരംപിടിച്ച ജെൻസൻ എന്ന നന്മയെയും മരണം കൊണ്ടുപോകുമ്പോൾ കാലമേ എന്തിനിത്ര ക്രൂരത എന്നുമാത്രം ചോദിച്ചുപോകുന്നു. ഇനി ലോകമൊന്നാകെ ശ്രുതിക്ക് കൂട്ടാകട്ടെ…അവളെ ഏറ്റെടുക്കട്ടെ..എന്നാണ് മഞ്ജു വാര്യർ കുറിച്ചത്.

ജെൻസന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നു.. ശ്രുതിയുടെ വേദന…ചിന്തിക്കാവുന്നതിനും അപ്പുറമാണ്….സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെ ശ്രുതിക്കും ജെൻസന്റെ പ്രിയപ്പെട്ടവർക്കും എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

അവസാന നിമിഷം വരെ നീ ഓർക്കപ്പെടും സഹോദരാ എന്ന അടിക്കുറിപ്പോടെയാണ്‌ ഫഹദ് ഫാസിൽ ജെൻസന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നത്. വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ, ഒൻപത് പേരെയാണ് ശ്രുതിയ്ക്ക് നഷ്ടമായത്. ചൊവ്വാഴ്ച വൈകിട്ട് ജെൻസനും ശ്രുതിയും കുടുംബാംഗങ്ങളും സഞ്ചരിച്ച ഒമിനി വാൻ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടാകുകയായിരുന്നു.

കൽപ്പറ്റ വെള്ളാരംകുന്ന് പ്രദേശത്ത് വെച്ചായിരുന്നു സംഭവം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജെൻസൺ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം രാത്രിയോടെ മരണത്തിന് കീഴടങ്ങി. ജെൻസനും ശ്രുതിയുമനുൾപ്പെടെ ഏഴ് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. കാലിന് പരിക്കേറ്റ് ശ്രുതിയും ആശുപത്രിയിൽ ചികിത്സയിലാണ്.

വിവാഹം ഡിസംബറിൽ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് സെപ്തംബറിലേയ്ക്ക് മാ‌റ്റിയിരുന്നു. ഇതിനൊക്കെയുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ദുരന്തം ശ്രുതിയുടെ കുടുംബത്തെ ഉരുൾ പൊട്ടൽ തകർത്തത്. പിന്നാലെ തനിച്ചായ ശ്രുതിയ്ക്ക് കൈത്താങ്ങായത് പ്രതിശ്രുത വരനായ ജെൻസനായിരുന്നു. മണ്ണിടിച്ചിലിന് ഏതാനും നാളുകള‍്‍ക്ക് മുമ്പായിരുന്നു ജെൻസനും ശ്രുതിയും തമ്മിലുള്ള വിവാഹനിശ്ചയം നടത്തിയിരുന്നത്.

More in Actor

Trending

Malayalam