Malayalam
മരിച്ച വീട്ടിൽ പോകുമ്പോൾ ആ കൂളിംഗ് ഗ്ലാസ്സ് ഒന്ന് മാറ്റി വെച്ച് കൂടെ?, കൂടെ സെൽഫിയും, എംടിയെ അവസാനമായി കാണാനെത്തിയ സുരാജ് വെഞ്ഞാറമ്മൂടിന് വിമർശനം
മരിച്ച വീട്ടിൽ പോകുമ്പോൾ ആ കൂളിംഗ് ഗ്ലാസ്സ് ഒന്ന് മാറ്റി വെച്ച് കൂടെ?, കൂടെ സെൽഫിയും, എംടിയെ അവസാനമായി കാണാനെത്തിയ സുരാജ് വെഞ്ഞാറമ്മൂടിന് വിമർശനം
കഴിഞ്ഞ ദിവസമായിരുന്നു മലയാള സാഹിത്യ, സിനിമാ ലോകത്തെ കണ്ണീരിലാഴ്ത്തി എംടി വാസുദേവൻ നായർ വിട പറഞ്ഞത്. അദ്ദേഹത്തെ അവസാനമായി ഒരുനേക്ക് കാണാൻ നിരവധി പേരാണ് കോഴിക്കോടുള്ള സിത്താരയിലേയ്ക്ക് ഓടിയെത്തിയത്. സിനിമാ താരങ്ങളും സാഹത്യകാരും രാഷ്ട്രീയപ്രവർത്തകരും ഉൾപ്പെടെ വൻ ജനാവലിയായിരുന്നു അദ്ദേഹത്തെ കാണാനെത്തിയത്. നടൻ സുരാജ് വെഞ്ഞാറമൂടും എംടിയെ അവസാനമായി കാണാനെത്തിയിരുന്നു.
ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അതോടൊപ്പെ തന്നെ സുരാജിന് കടുത്ത വിമർശനങ്ങളും വരുന്നുണ്ട്. മരണവീട്ടിൽ കൂളിംഗ് ഗ്ലാസ് ധരിച്ച് വന്നതിനാണ് സുരാജിനെ സോഷ്യൽ മീഡിയ വിമർശിക്കുന്നത്. നിരവധി പേരാണ് വീഡിയോകൾക്ക് താഴെ കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്.
കണ്ണിന് ചുവപ്പു രോഗം ഉണ്ടെന്ന് തോന്നുന്നു. കറുത്ത കണ്ണട വെച്ച് മരണ വീട്ടിൽ ചെല്ലാൻ . പരിസരബോധമില്ല, വീഗാലാൻഡിൽ ടൂറിനു പോകുന്നത് പോലെയാ പോകുന്നെ, കഷ്ടം മരണവീട്ടിൽ ചെല്ലുന്നതും ഇങ്ങനെ ആണോ, ചെവിയില് കുന്ത്രാണ്ടം കുത്തി എവിടെ പോകുവാണ്, ഡാൻസ് കളിക്കാനാണോ, മരിച്ച വീട്ടിൽ പോകുമ്പോൾ ആ കൂളിംഗ് ഗ്ലാസ്സ് ഒന്ന് മാറ്റി വെച്ച് കൂടെ? എന്നാണ് പലരും ചോദിക്കുന്നത്.
അതേസമയം എംടിയ്ക്ക് ആദരാഞ്ജലി അർപ്പിക്കാനായി മോഹൻലാൽ അടക്കമുള്ളവർ വീട്ടിലെത്തിയിരുന്നു. മമ്മൂട്ടി വിദേശത്താണുള്ളത്. താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് വെെറലായിരുന്നു. ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു.
കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നു. സ്‌നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി. നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി.
ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്. അതൊന്നും ഓർക്കുന്നില്ലിപ്പോൾ. ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു. ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നുവെന്നാണ് മമ്മൂട്ടി പറഞ്ഞത്.
