കേരളത്തെ അടിമുടി കുലുക്കിയാണ് കഴിഞ്ഞ വർഷങ്ങളിൽ കാറ്റും മഴയും പ്രളയവും കടന്നു പോയത്. വീണ്ടും മറ്റൊരു മഴക്കാലം കൂടി കടന്ന് വന്നതോടെ സ്ഥി ഗതികൾ കൂടുതൽ വഷളാകുകയാണ്. ഇക്കുറി ഒന്നിലധികം ദുരന്തങ്ങളാണ് നാം നേരിടുന്നത്.
കൊറോണ, കരിപ്പൂരിലെ വിമാനാപകടം, രാജമലയിലെ വേദന… ഇവിടെയെല്ലാം കുടുംബം നഷ്ടപ്പെട്ട എത്രയോ പേർ. ആ വേദന പങ്കിടുകയാണ് നിർമാതാവും നടൻ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ. മകൾ അല്ലി വരച്ച ഒരു ചിത്രം പങ്കിട്ടുകൊണ്ടാണ് സുപ്രിയയുടെ കുറിപ്പ്.
“കുടുംബം എന്നത് ശക്തമായൊരു വാക്കാണ്. കുടുംബം നമ്മെ സ്നേഹിക്കുന്നു, സംരക്ഷിക്കുന്നു, നമുക്ക് വിലതരുന്നു. ഏതെങ്കിലും തരത്തിലുള്ള ഭീഷണി നേരിടുമ്പോൾ കുടുംബത്തിന്റെ സുരക്ഷിതത്വത്തിലേക്ക് നാം ഓടിപ്പോകുന്നു. എന്നാൽ കൊറോണയും രാജമലയിലെ മണ്ണിടിച്ചിലും കരിപ്പൂരെ വിമാനാപകടവും നിരവധി കുടുംബങ്ങളെയാണ് തകർത്തു കളഞ്ഞത്.””എത്ര ഓർമ്മകളും സ്വപ്നങ്ങളും പ്രതീക്ഷകളും അഭിലാഷങ്ങളുമാണ് വിധിയുടെ ക്രൂരമായ കൈകൾ കൊണ്ട് മുറിച്ചു കളഞ്ഞത്. അവരെ കുറിച്ച് ഓർക്കുമ്പോളാണ് ഒരു കാര്യം തിരിച്ചറിയുന്നത്… കാറ്റും മഴയുമുള്ള രാത്രികളിൽ നമ്മുടെ കുടുംബത്തിന്റെ ഊഷ്മളതയിൽ കഴിയാൻ സാധിക്കുന്ന നമ്മളിൽ കുറച്ചുപേരെങ്കിലും എത്ര ഭാഗ്യം ചെയ്തവരാണ്…” സുപ്രിയ കുറിച്ചു.
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാട്ടി വനിതാ നിർമാതാവ് നൽകിയ പരാതിയിൽ കേസിൽപ്പെട്ട നിർമാതാക്കളായ പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകില്ലെന്ന് വിവരം. പ്രതികളായ പ്രൊഡ്യൂസേഴ്സ്...
മോഹൻലാലിന്റെ സംവിധാനത്തിൽ പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ബാറോസ്. പ്രഖ്യാപന നാൾ മുതൽ തന്നെ ചിത്രം വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ബറോസിന്റെ റിലീസ്...