Connect with us

അഭിനയ കുലപതി; വിവാദ നായിക സിനിമയിൽ നായികയായി! യുട്യൂബിൽ തരംഗം

Malayalam

അഭിനയ കുലപതി; വിവാദ നായിക സിനിമയിൽ നായികയായി! യുട്യൂബിൽ തരംഗം

അഭിനയ കുലപതി; വിവാദ നായിക സിനിമയിൽ നായികയായി! യുട്യൂബിൽ തരംഗം

സോളാർ കേസിലെ വിവാദ നായികസരിത എസ്.നായർ അഭിനയിക്കുന്ന വയ്യാവേലി എന്ന സിനിമ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പൊലീസ് ഓഫീസറായാണ് ചിത്രത്തിൽ സരിത എത്തുന്നത് അന്ത്യകൂദാശ എന്ന ചിത്രത്തിലാണ് ഇതിന് മുൻപ് സരിത അഭിനയിച്ചത്. വി.വി. സന്തോഷ് എന്ന ആളാണ് സിനിമയുടെ സംവിധാനം. തിരക്കഥ എഴുതിയത് അശോക് നായര്‍. ഇദ്ദേഹം തന്നെയാണ് സിനിമയുടെ നിര്‍മാതാവ്.ശിവജി ഗുരുവായൂർ, കൊച്ചുപ്രേമൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

വിവാദ നായികയുടെ ചിത്രം പുറത്തിറങ്ങിയതിന് പുറകെ ട്രോളന്മാരും സജീവമായിട്ടുണ്ട്. ചിത്രത്തിലെ സരിതയുടെയും മറ്റുള്ള നടീനടന്മാരുടെയും മോശം പ്രകടനത്തെയാണ് ട്രോളുകൾ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.

‘അഭിനയ കുലപതി’ എന്നും മറ്റുമാണ് പരിഹാസ രൂപേണ ട്രോളുകൾ സരിതയെ വിശേഷിപ്പിക്കുന്നത്. 2013ൽ യു.ഡി.എഫ് സർക്കാരിന്റെ ഭരണകാലത്താണ് സോളാർ പാനൽ കേസുമായി ബന്ധപ്പെട്ട് സരിത എസ്. നായർ വാർത്തകളിൽ നിറയുന്നത്. സോളാർ കേസുമായി ബന്ധപ്പെട്ട് നിരവധി രാഷ്ട്രീയ നേതാക്കളും വിവാദങ്ങളിൽ പെട്ടിരുന്നു

More in Malayalam

Trending

Recent

To Top