Connect with us

അക്രമണത്തില്‍ വിശ്വസിക്കുന്നില്ല; ജെ.എന്‍.യു വിഷയത്തില്‍ പ്രതികരിച്ച് സണ്ണി ലിയോണ്‍..

Bollywood

അക്രമണത്തില്‍ വിശ്വസിക്കുന്നില്ല; ജെ.എന്‍.യു വിഷയത്തില്‍ പ്രതികരിച്ച് സണ്ണി ലിയോണ്‍..

അക്രമണത്തില്‍ വിശ്വസിക്കുന്നില്ല; ജെ.എന്‍.യു വിഷയത്തില്‍ പ്രതികരിച്ച് സണ്ണി ലിയോണ്‍..

ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി ബോളിവുഡ് താരം സണ്ണി ലിയോണ്‍. അക്രമണത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും അക്രമങ്ങളില്ലാതെ പ്രശ്‌നങ്ങളില്‍ രാജ്യം പരിഹാരം കാണണമെന്നും സണ്ണി ലിയോണ്‍ ആവശ്യപ്പെട്ടു.

വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ‘തന്നെ സംബന്ധിച്ച് പറയാനുള്ള പ്രധാനപ്പെട്ട കാര്യം അക്രമണത്തെ കുറിച്ചാണ്. അക്രമത്തില്‍ ഒരുതരത്തിലും താന്‍ വിശ്വസിക്കുന്നില്ല. അക്രമങ്ങള്‍ കൂടാതെ പ്രശ്‌ന പരിഹാരം കണ്ടെത്തുന്നതിലാണ് താന്‍ വിശ്വസിക്കുന്നത്. അക്രമത്തില്‍ ഇരയാക്കപ്പെട്ടവര്‍ മാത്രമല്ല, അവരുടെ കുടുംബവും കൂടിയാണ് വേദനിച്ചത്. ഈ ലോകത്തില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന ചിന്തയും അവര്‍ക്കുണ്ടാകുന്നു. പരസ്പരം അക്രമിക്കാതെ തന്നെ പരിഹാരം കാണാന്‍ അപേക്ഷിക്കുകയാണെന്നും’ സണ്ണി ലിയോണ്‍ പറഞ്ഞു.

SUNNY LEONE

More in Bollywood

Trending

Recent

To Top