Bollywood
ചിത്രത്തിന്റെ ഭാഗങ്ങൾ കണ്ടപ്പോള്‍ ആസിഡ് ആക്രമണം നേരിട്ട തന്റെ സഹോദരിയെ ഓർമ വന്നു; ദീപികയെ അഭിനന്ദിച്ച് കങ്കണ..
ചിത്രത്തിന്റെ ഭാഗങ്ങൾ കണ്ടപ്പോള്‍ ആസിഡ് ആക്രമണം നേരിട്ട തന്റെ സഹോദരിയെ ഓർമ വന്നു; ദീപികയെ അഭിനന്ദിച്ച് കങ്കണ..
ആസിഡ് ആക്രമണത്തിനിരയായ പെൺകുട്ടിയായി ‘ചാപാക്കി’ലൂടെ ദീപിക പദുക്കോൺ എത്തുന്നത് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ ഏവരും. ദീപികയുടെ വമ്പൻ മേക്ക് ഓവറിനു വലിയ സ്വീകരണമാണു സമൂഹമാധ്യമങ്ങളിൽ ലഭിച്ചത് തന്നെ. എന്നാൽ, സിനിമയുടെ പ്രൊമോഷന് എത്തിയ ദീപിക പദുക്കോൺ നടത്തിയ ജെഎൻയു സന്ദർശനത്തിനു ശേഷം ചാപാക്കിനെതിരെ സോഷ്യൽ മീഡീയയിൽ ചിത്രം ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രചാരണം നടന്നിരുന്നു. എന്നാൽ ഇതിനു പിന്നാലെയാണ് ദീപികയെ അഭിനന്ദിച്ചു കൊണ്ട് കങ്കണ റനൗട്ട് എത്തിയിരിക്കുന്നത്.
മേഘ്ന ഗുൽസാർ ദീപിക പദുക്കോൺ തുടങ്ങി ചാപാക് പോലൊരു ധീര സിനിമയുടെ ഭാഗമായ എല്ലാവർക്കും നന്ദിയുണ്ടെന്നുംചിത്രത്തിന്റെ ഭാഗങ്ങൾ കണ്ടപ്പോള്‍ ആസിഡ് ആക്രമണം നേരിട്ട തന്റെ സഹോദരിയെ ഓർമ വന്നതായും കങ്കണ പറഞ്ഞു കങ്കണ പറഞ്ഞു. കങ്കണയുടെ ആസിഡ് ആക്രമണത്തിന് ഇരയായ സഹോദരി രങ്കോലി ചന്ദേലും നേരത്തെ ട്വിറ്ററിലൂടെ ചാപാക്കിനു നന്ദി അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ കങ്കണയുടെ മാനേജരാണ് ചന്ദേൽ. രങ്കോലിയാണ് തന്റെ ഹീറോ എന്ന് കങ്കണ മിക്ക അഭിമുഖങ്ങളിലും വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതോടുകൂടി തന്നോടൊപ്പം എല്ലാ കാലത്തും നിലനിൽക്കുന്ന കഥാപാത്രമാണ് ചാപാക്കിലേതെന്ന് ദീപികയും നേരത്തെ പ്രതികരിച്ചിരുന്നു.
about Deepika Padukone
