Bollywood
ബെസ്റ്റ് ഓഫ് ലക്ക്.നിങ്ങള്‍ ഇതു പോലെ തന്നെ തുടര്‍ന്നോളൂ;വിമർശകരോട് സണ്ണി ലിയോൺ!
ബെസ്റ്റ് ഓഫ് ലക്ക്.നിങ്ങള്‍ ഇതു പോലെ തന്നെ തുടര്‍ന്നോളൂ;വിമർശകരോട് സണ്ണി ലിയോൺ!
By
ബോളിവുഡിന്റെ പ്രിയങ്കരിയാണ് സണ്ണി ലിയോൺ.എല്ലാ ഭാഷയിലും താരത്തിന് വലിയ ആരാധക നിരതന്നെ ഉണ്ട്.ഇപ്പോളിതാ താരത്തിനെതിരെ ഉയർന്ന ഒരു ആരോപണത്തിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് സണ്ണി ലിയോൺ.സണ്ണി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു പെയിന്റിംഗിനതിരെയാണ് ആരോപണം വന്നത്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി പെയിന്റിംഗ് വില്‍ക്കുകയാണെന്നായിരുന്നു പോസ്റ്റിന്റെ ചുരുക്കം. എന്നാല്‍ ഈ പെയിന്റിംഗില്‍ യഥാര്‍ത്ഥ കലാകാരന് കടപ്പാട് വെയ്ക്കാതെ സ്വന്തമെന്നു കാണിച്ചു വില്‍ക്കുന്നത് മോശമാണെന്നും വ്യക്തമാക്കി ഡയറ്റ് സബിയ എന്ന അക്കൗണ്ടില്‍ നിന്ന് കമന്റ് വരികയായിരുന്നു.
അല്‍പ്പസമയത്തിനുള്ളില്‍ സണ്ണി ലിയോണ്‍ ഇതിനെതിരെ രംഗത്തെത്തി. . ഈ കലാസൃഷ്ടിയുടെ ഒരു ചിത്രം എനിക്കു ലഭിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് അത് പെയിന്റ് ചെയ്യാമെന്നു ഞാന്‍ തീരുമാനിക്കുന്നത്. എനിക്ക് ഇഷ്ടപ്പെട്ട ഒരു കലാസൃഷ്ടി ഞാന്‍ പെയിന്റ് ചെയ്തുവെന്നേയുള്ളൂ. അത് കാന്‍സര്‍ രോഗികളുടെ ചാരിറ്റി പ്രവര്‍ത്തനത്തിനായി സംഭാവന ചെയ്തത് അഭിനന്ദിക്കേണ്ട കാര്യമാണ്.
കുട്ടികളെ സഹായിക്കാന്‍ വേണ്ടിയാണു ഞാനതു ചെയ്തതെന്ന എന്റെ വിശദീകരണം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ സോറി. ഇതു സഹായിക്കാനുള്ള ശ്രമവുമായി ബന്ധപ്പെട്ടുള്ളതാണ്. ബെസ്റ്റ് ഓഫ് ലക്ക്. നിങ്ങള്‍ ഇതു പോലെ തന്നെ തുടര്‍ന്നോളൂ’- സണ്ണി കുറിച്ചു.
sunny leone talks about her instagram painting
