ആളുകളെ പരസ്യമായി അപമാനിക്കുന്നത് സമൂഹ മാധ്യമങ്ങളിലെ ഒരു പതിവ് പ്രവണതയാണ് . ആരെന്നോ എന്തെന്നോ നോക്കില്ല. ഇപ്പോൾ സൽമാൻ ഖാന്റെ ദത്ത് സഹോദരി അർപ്പിത ഖാനെ പരിഹസിച്ചിരിക്കുകയാണ് ഒരു വ്യക്തി ഇൻസ്റ്റാഗ്രാമിൽ . ഭർത്താവ് ആയുഷ് ശർമ്മക്കും മകനുമൊപ്പമുള്ള ചിത്രമാണ് അർപ്പിത പങ്കു വച്ചത് .
അതിനു താഴെയായി വന്ന കമന്റ്റ് ഇങ്ങനെ ; നന്നായിട്ടുണ്ട് പക്ഷെ നിങ്ങളെന്താണ് മൂടിപ്പുതച്ചു നിൽക്കുന്നത് ? നീങ്ങൾക്ക് സുന്ദരമായൊരു മുഖവും ദൈവം സഹായിച്ച് നല്ല ശരീരവും ഉണ്ട് . അതുകൊണ്ടു തന്നെ ദയവു ചെയ്തു എന്തെങ്കിലും നല്ലത് ധരിക്കു . നിങ്ങളെ ഇപ്പോൾ കണ്ടാൽ കുളി കഴിഞ്ഞു പുറത്തിറങ്ങി കയ്യിൽ കിട്ടിയത് ധരിച്ചിരിക്കുന്നു എന്നേ തോന്നു .
ഇതിനു മറുപടിയുമായി അർപ്പിത എത്തി . ഏഴുമാസം ഗർഭിണി ആയിരിക്കുമ്പോൾ കംഫർട്ടബ്ൾ ആയിരിക്കുന്നതെന്തെന്നു നോക്കാതെ ആളുകൾക്ക് ഇഷ്ടപ്പെടുന്നത് ഇനി വാങ്ങാം . എന്തായാലും ടേക്ക് കെയർ ..
ഈ മറുപടിക്ക് ഒട്ടേറെ പേരാണ് ആഭിനന്ദനവുമായി എത്തിയത് . അമ്മയാകാൻ പോകുന്നതിനു അഭിനന്ദനവും ആളുകൾ അർപ്പിതയെ അറിയിച്ചിട്ടുണ്ട് .
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയിലെല്ലാം വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ അഭിപ്രായങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ...
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടന് അമിതാഭ് ബച്ചന് ഷൂട്ടിംഗിനിടെ അപകടം പറ്റിയതായുള്ള വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നത്. പ്രോജക്റ്റ് കെ എന്ന ചിത്രത്തിന്റെ സംഘട്ടനരംഗം...
മക്കളുടെ സംരക്ഷണത്തിനായി നോര്‍വേ സര്‍ക്കാരിനെതിരെ പോരാടിയ ഇന്ത്യന്‍ ദമ്പതികളെ ആസ്പദമാക്കിയുള്ള റാണി മുഖര്‍ജിയുടെ മിസിസ് ചാറ്റര്‍ജി vs നോര്‍വേ എന്ന സിനിമക്കെതിരെ...