Connect with us

പുനീതിനോട് ക്ഷമ ചോദിച്ച് നടി സണ്ണി ലിയോണ്‍!

Social Media

പുനീതിനോട് ക്ഷമ ചോദിച്ച് നടി സണ്ണി ലിയോണ്‍!

പുനീതിനോട് ക്ഷമ ചോദിച്ച് നടി സണ്ണി ലിയോണ്‍!

കുറച്ചു നാളുകളായി സണ്ണി ലിയോൺ ന്റെ നമ്പർ ആണെന്ന് പറഞ്ഞു ഫോൺ കോളുകൾ വന്നു സമാദാനം നശിച്ചു ഡൽഹി സ്വദേശി രംഗത്ത് വന്നിരുന്നു സോഷ്യൽ മീഡിയയിൽ അത് വലിയ ചർച്ച ആയിരുന്നു. സണ്ണി അഭിനയിച്ച അര്‍ജുന്‍ പാട്യാല എന്ന സിനിമയില്‍ അവരുടെ കഥാപാത്രം ഫോണ്‍ നമ്പര്‍ പറയുന്ന രംഗമുണ്ട്.എന്നാല്‍ ഈ നമ്പറിന്റെ ശരിക്കുമുള്ള ഉടമ വടക്കന്‍ ഡല്‍ഹി സ്വദേശിയായ പുനീത് അഗര്‍വാള്‍ എന്നയാളാണ്.

സിനിമ കണ്ടെിറങ്ങിയ ചിലര്‍ ഇത് സണ്ണി ലിയോണിന്റെ നമ്പറാണെന്ന് തെറ്റിദ്ധരിച്ച് വിളിച്ചുതുടങ്ങിയതോടെ പുനീതിന്റെ മനസ്സമാധാനം നഷ്ടപ്പെടുകയായിരുന്നു. താരത്തിന്റെ നമ്പര്‍ ഇതാണെന്ന വ്യാജ പ്രചരണവും സമൂഹ മാധ്യമങ്ങളില്‍ നടന്നിരുന്നു.

സൂം ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് സണ്ണി ലിയോണി പുനീതിനോട് മാപ്പ് പറഞ്ഞത്. ഫോണ്‍വിളി കാരണം ശല്യമായ പുനീത് പോലീസില്‍ പരാതി നല്‍കി.


സംരംഭകനായ പുനീതിന് ഒരു ചെറിയ സ്ഥാപനമുണ്ട്. അദ്ദേഹത്തിന്റെ ഔദ്യോഗിക നമ്പറാണിത്. മാത്രമല്ല, ബാങ്കിങ് ആവശ്യങ്ങള്‍ക്കും മറ്റും രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും ഈ നമ്പറാണ്. അതുകൊണ്ട് തന്നെ ഇത് ഒഴിവാക്കനും പറ്റില്ല.

ഇതിനെ ഒരു ക്രിമിനല്‍ കേസായി കരുതാനാവില്ല എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ സിവില്‍ കേസായി പരിഗണിക്കും. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.

നമ്പറുമായി ബന്ധപ്പെട്ട വിവാദത്തില്‍ സണ്ണിയ്ക്ക് പങ്കില്ലെന്നാണ് അവരുടെ മാനേജര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞത്. ‘തിരക്കഥയിലുള്ളതുപോലെ സണ്ണി അഭിനയിച്ചു. ഇതെക്കുറിച്ച് പറയേണ്ടത് സംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാവുമാണ്’- മാനേജര്‍ പറഞ്ഞു.

sunny leone says sorry to puneeth lot phone calls

More in Social Media

Trending

Recent

To Top