Malayalam
ചിത്രത്തിലെ കഥാഗതി നിർണയിക്കുന്നതു ആണ് ആ ഗാനം ;ഇത് വെറുതെ കുത്തിത്തിരുകിയതല്ല!! മധുരരാജയിലെ മോഹമുന്തിരിയെ കുറിച്ച് സണ്ണി ലിയോണ്‍
ചിത്രത്തിലെ കഥാഗതി നിർണയിക്കുന്നതു ആണ് ആ ഗാനം ;ഇത് വെറുതെ കുത്തിത്തിരുകിയതല്ല!! മധുരരാജയിലെ മോഹമുന്തിരിയെ കുറിച്ച് സണ്ണി ലിയോണ്‍
2010 ല്‍ പുറത്തിറങ്ങി സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്ന പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടാണ് മധുരരാജ എത്തിയത്. വിഷു റിലീസായിട്ടായിരുന്നു ചിത്രം പുറത്തെത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മധുരരാജയ്ക്ക് ലഭിച്ചത്. ചിത്രം റിലീസിനു മുന്‍പ് തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ആവേശനം ജനിപ്പിക്കാന്‍ മധുരരാജയ്ക്ക് കഴിഞ്ഞിരുന്നു.പ്രേക്ഷകര്‍ ഏറെ ആകാക്ഷയോടെ കാത്തിരുന്ന ഒരു മമ്മൂക്ക ചിത്രമായിരുന്നു മധുരരാജ.
പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടാണ് മധുരരാജ എത്തിയതെങ്കിലും വ്യത്യസ്തമായ കഥ ഗതിയിലൂടെയായിരുന്നു മധുരരാജ സഞ്ചരിച്ചത്. കഥാപാത്രങ്ങളിലും താരങ്ങളിലും വലിയ മാറ്റമില്ലെങ്കിലും കഥാപശ്ചാത്തലത്തിലും അവതരണത്തിലും പോക്കിരാജയില്‍ നന്ന് വ്യത്യാസമായിരുന്നു മാധുരരാജ. ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ് സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സായിരുന്നു. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. ഇപ്പോഴിത ചിത്രത്തിലെ ഐറ്റം ഡാന്‍സിനെ കുറിച്ച് സണ്ണി ലിയോണ്‍ തന്നെ വെളിപ്പെടുത്തുകയാണ്.
സൂപ്പർ ഹിറ്റ്
മധുരരാജയില്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന സംഗതിയായിരുന്നു സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സ്, തിയേറ്ററുകള്‍ ഇളക്കി മറിച്ച ഐറ്റം നമ്ബറായിരുന്നു അത്. പാട്ട് പുറത്തിറങ്ങാന്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെയായിരുന്നു കാത്തിരുന്നത്. മോഹമുന്തിരി എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബില്‍ സൂപ്പര്‍ ഹിറ്റാണ്. ചിത്രം പോലെ തന്നെ ട്രെന്റിങ്ങില്‍ ഒന്നാംസ്ഥാനത്ത് തുടരുകയാണ് ഈ ഗാനം.
പൂർണ്ണമായി ഉപയോഗിച്ചിട്ടില്ല
പാട്ട് യൂട്യൂബില്‍ സൂപ്പര്‍ ഹിറ്റാകുമ്ബോള്‍ ചെറിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.ഗാനത്തില്‍ സണ്ണിയെ വേണ്ടവിധം ഉപയോഗിച്ചില്ല എന്നുള്ള കമന്റുകളും ഉര്‍ന്നു വരുന്നുണ്ട്. സണ്ണി ലിയോണ്‍ മികച്ച ഡാന്‍സറാണ്. ബോളിവുഡ് ചിത്രങ്ങളിലെല്ലാം താരം ഇത് തെളിയിച്ചിരുന്നു. എനനാല്‍ മധുരരാജയില്‍ ഇത് വേണ്ടവിധം ഉപയോഗിച്ചില്ലത്രേ.. ഇത്തരത്തിലുള്ള നിരാശകരമായ കമന്റുകളും ഉയരുന്നുണ്ട്. എന്നാലും ട്രെന്റിങ്ങില്‍ ആദ്യം സ്ഥാനം നേടി മോഹമുന്തിരി തകര്‍ക്കുകയാണ്.
ഇത് ചിത്രത്തിന്റെ കഥാഗതിന്റെ നിർണയിക്കുന്ന ഗാനം
ഈ ഗാനം സൂപ്പര്‍ ഹിറ്റാണെങ്കിലും ചിത്രത്തില്‍ ഈ പാട്ടിന്റെ ആവശ്യമില്ലായിരുന്നു എന്നു തരത്തിലുളള കമന്റുകള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിത ഇതിനു മറുപടിയുമായി സണ്ണി ലിയോണ്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഡിഎന്‍എയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മമ്മൂട്ടി സാറിനോടൊപ്പം സ്ക്രീന്‍ പങ്കിടുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ഞാന്‍. ഏറ്റവും പ്രധാനമെന്തെന്നാല്‍ ഈ ഗാനം ചുമ്മ കുത്തി തിരുകിയതല്ലയ ചിത്രത്തിന്റെ കഥാഗതിയെ തന്നെ നിര്‍ണ്ണയിക്കുന്ന ഗാനമാണിതെന്നും താരം പറഞ്ഞു.
മികച്ച വിജയം
പ്രേക്ഷകരുടെ കാത്തിരിപ്പ് വെറുതെയായിരുന്നില്ല. ആല്‍പം പോലും മുഷിപ്പിക്കാതെയായിരുന്നു രാജയും കൂട്ടരും എത്തിയത്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ചിത്രം ഇന്ത്യയ്ക്ക് അകത്തും പുറത്തും വന്‍ വിജയം നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. ആദ്യ ഭാഗമായ പോക്കിരി രാജയെക്കാലും മികച്ച വിജയമാണ് മധുരരാജ നേടിയിരിക്കുന്നത്.
മികച്ച പ്രേക്ഷക സ്വീകാര്യത
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിത്തുന്ന ഒരു ഗാനമായിരുന്നു മധുരരാജയിലെ ഐറ്റം നമ്ബര്‍. മമ്മൂക്കയ്ക്കൊപ്പം പാട്ടില്‍ സണ്ണി ലിയോണ്‍ കൂടി എത്തിയത് പ്രേക്ഷകര്‍ ആഘോഷമാക്കിയിരിക്കുകയാണ്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പാട്ടിന് ലഭിക്കുന്നത . സമൂഹ മാധ്യമങ്ങളില്‍ ഗാനം തരംഗമാകുകയാണ്. ബികെ ഹരുനാരായണന്‍ എഴുതിയ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നല്‍കി സിത്താര കൃഷ്ണ കുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്.
sunny leone madhuraraja song