Connect with us

ബോക്‌സോഫീസ് കീഴടക്കാൻ പുതിയ 5 ചിത്രങ്ങളുമായി എത്തുകയാണ് നിവിൻ പോളി ;അപ്പോ അൽപ്പം ഒന്ന് പതുങ്ങിയത് കുതിക്കാൻ വേണ്ടി തന്നെയാണ്

Malayalam

ബോക്‌സോഫീസ് കീഴടക്കാൻ പുതിയ 5 ചിത്രങ്ങളുമായി എത്തുകയാണ് നിവിൻ പോളി ;അപ്പോ അൽപ്പം ഒന്ന് പതുങ്ങിയത് കുതിക്കാൻ വേണ്ടി തന്നെയാണ്

ബോക്‌സോഫീസ് കീഴടക്കാൻ പുതിയ 5 ചിത്രങ്ങളുമായി എത്തുകയാണ് നിവിൻ പോളി ;അപ്പോ അൽപ്പം ഒന്ന് പതുങ്ങിയത് കുതിക്കാൻ വേണ്ടി തന്നെയാണ്

സിനിമയില്‍ അഭിനയിച്ച്‌ തുടങ്ങിയിട്ട് അധികം വര്‍ഷങ്ങള്‍ ആവുന്നതിന് മുന്‍പ് തന്നെ സൂപ്പര്‍ താരപരിവേഷം സ്വന്തമാക്കാന്‍ നിവിന് കഴിഞ്ഞിരുന്നു. മലയാളത്തില്‍ നിന്നും ആദ്യ നൂറ് കോടി ചിത്രം നേടിയ യുവതാരമെന്ന റെക്കോര്‍ഡ് നിവിന്‍ പോളിയുടെ പേരിലാണ്.

അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റായതോടെ നിവിനെ തേടി ഒരുപാട് അവസരങ്ങളായിരുന്നു വന്നത്. എന്നാല്‍ നല്ല കഥയും തനിക്ക് പറ്റുന്ന കഥാപാത്രങ്ങള്‍ നോക്കിയാണ് നിവിന്‍ പോളി സിനിമകള്‍ തിരഞ്ഞെടുത്തിരുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയതും ആരംഭിക്കാന്‍ പോവുന്നതുമായി അഞ്ചോളം സിനിമകളാണ് നിവിന്റേതായിട്ടുള്ളത്. എല്ലാം ഒന്നിന്നെനാന്ന് മുന്നില്‍ നില്‍ക്കുന്ന മാസ് ചിത്രങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആ ഭാഗ്യം ലഭിച്ച ഒരേയൊരു യുവനടൻ
പൃഥ്വിരാജിന് ശേഷം ഇത്രയും വെറൈറ്റി കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഭാഗ്യം ലഭിച്ച ഒരേയൊരു യുവനടന്‍ ആരാണെന്ന് ചോദിച്ചാല്‍ നിവിന്‍ പോളി എന്ന ഉത്തരം പറയാം. തന്റെ ഓരോ സിനിമയും വെറൈറ്റി ആവാനും അഭിനയത്തില്‍ ഇമ്ബ്രൂവ് ആവാനും ശ്രമിക്കുന്ന നടനാണ് ന്ിവിന്‍. അതിന് ഏറ്റവും വലിയ ഉദാഹരണം സഖാവില്‍ നിന്ന് ജൂഡിലേക്കുള്ള നിവിന്റെ മാറ്റമായിരുന്നെന്നാണ് ആരാധകര്‍ പറയുന്നത്. ഇപ്പോഴും നിവിന്റെ അഭിനയത്തിനെ വിമര്‍ശിക്കുന്നവര്‍ ഉണ്ടെങ്കിലും അവര്‍ക്കായി വരുന്നത് അഞ്ച് യമണ്ടന്‍ സിനിമകളാണ്. ഒരു ചിത്രത്തില്‍ അതിഥി വേഷത്തിലും നിവിന്‍ അഭിനയിക്കും.

ലവ് ആക്ഷന്‍ ഡ്രാമ

ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തിലെത്തുന്ന നിവിന്‍ പോളി ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. കഴിഞ്ഞ വര്‍ഷം ചിത്രീകരണം ആരംഭിച്ച സിനിമ ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോമാന്റിക് ആക്ഷന്‍ ഡ്രാമയായി ഒരുക്കുന്ന സിനിമയില്‍ സംവിധാനത്തിനൊപ്പം ധ്യാന്‍ ശ്രീനിവാസന്‍ തന്നെയാണ് കഥ ഒരുക്കുന്നതും. ചിത്രത്തില്‍ തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് നായിക. ദുര്‍ഗ കൃഷ്ണ, അജു വര്‍ഗീസ്, ബേസില്‍ ജോസഫ് എന്നിവരും സിനിമയിലുണ്ട്.

മൂത്തോന്‍

നിവിന്‍ പോളിയെ നായകനാക്കി നടി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോന്‍. പ്രശസ്ത ഹിന്ദി സംവിധായകനായ അനുരാഗ് കശ്യപും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് മൂത്തോന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാഹസിക ചലച്ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയ്‌ക്കൊപ്പം ശോഭിത, ശശാങ്ക് അറോറ, ഹരീഷ് ഖന്ന, അലന്‍സിയര്‍, ദിലീഷ് പോത്തന്‍, സുജിത് ശങ്കര്‍, സൗബിന്‍ ഷാഹിര്‍, റോഷന്‍ മാത്യു തുടങ്ങി വമ്ബന്‍ താരങ്ങളാണ് അണിനിരക്കുന്നത്. ലക്ഷദ്വീപില്‍ നിന്നുമായിരുന്നു മൂത്തോന്റെ ചിത്രീകരണം നടന്നത്.

ഗൗരി എന്ന വൈശാഖ് ചിത്രം

നിവിന്‍ പോളിയെ നായകനാക്കി വൈശാഖിന്റെ സംവിധാനത്തിലും ഒരു ചിത്രം വരുന്നുണ്ട്. ഈ ചിത്രത്തിന് ഗൗരി എന്ന പേര് നിശ്ചയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുലിമുരുകന്‍, മധുരരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഫാമിലി ഡ്രാമ ഗണത്തിലൊരുക്കാന്‍ തീരുമാനിച്ചിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തന്നെ ആരംഭിക്കാനാണ് പദ്ധതി.

തുറമുഖം

കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന സിനിമയാണ് തുറമുഖം. നിവിന്‍ പോളി നായകനായിട്ടെത്തുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്ത് വന്നിരുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ കടലുമായി ബന്ധമുള്ളതാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് കരുതുന്നത്. നിവിനൊപ്പം നടി പൂര്‍ണിമ ഇന്ദ്രജിത്തും ചിത്രത്തിലുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം തിരികെ എത്തുന്ന പൂര്‍ണിമയുടെ ശക്തമായ കഥാപാത്രമായിരിക്കും ചിത്രത്തിലുണ്ടാവുക എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിവിന്‍ പോളിയുടെ അമ്മ വേഷത്തില്‍ പൂര്‍ണിമ അഭിനയിക്കുന്നു എന്നതാണ് ശ്രദ്ധേയം.

പ്രണയകഥയുമായി നിവിനും മേജർ രവിയും

പട്ടാളക്കാരുടെ കഥ പറയുന്ന സിനിമകളായിരുന്നു ഇത്രയും കാലമായി മേജര്‍ രവി സംവിധാനം ചെയ്തിരുന്നതെങ്കില്‍ അതല്ലാത്തൊരു സിനിമ വരികയാണ്. നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന ചിത്രം ഒരു പ്രണയകഥയാണ് പറയുന്നത്. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ വമ്ബന്‍ താരനിര അണിനിരക്കുമെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ജോമോന്‍ ടി ജോണാണ് ഛായഗ്രഹണം. നിവിന്‍ ഏറ്റെടുത്ത മറ്റ് സിനിമകളുടെ തിരക്കുകള്‍ പൂര്‍ത്തിയായതിന് ശേഷമായിരിക്കും മേജര്‍ രവിയുടെ സിനിമ ആരംഭിക്കുക.

nivin pauly major ravi images photos

താരപുത്രന്മാരെ കൊണ്ട് മലയാള സിനിമ നിറഞ്ഞിരിക്കുകയാണ്. ഇവര്‍ക്കൊപ്പം സിനിമാ പാരമ്ബര്യമില്ലാത്ത പല യൂത്തന്മാരും നിറഞ്ഞ് നില്‍ക്കുകയാണ്. അതില്‍ പ്രധാനി നടന്‍ നിവിന്‍ പോളിയാണ്.

nivin pauly next 5 mass movies

More in Malayalam

Trending