Connect with us

4 പതിറ്റാണ്ട് പിന്നിടുന്ന സ്നേഹബന്ധത്തിനു ആശംസയുമായി ആരാധകര്‍

Malayalam

4 പതിറ്റാണ്ട് പിന്നിടുന്ന സ്നേഹബന്ധത്തിനു ആശംസയുമായി ആരാധകര്‍

4 പതിറ്റാണ്ട് പിന്നിടുന്ന സ്നേഹബന്ധത്തിനു ആശംസയുമായി ആരാധകര്‍

അടുത്തിടെ ഒരു പ്രമുഖ റേഡിയോ പരിപാടിക്കിടെ വാപ്പച്ചിയും ഉമ്മച്ചിയുമാണ് വീട്ടിലെ റൊമാന്‍റിക് കപ്പിളെന്ന് ദുല്‍ഖര്‍ സല്‍മാന്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. അവരുടെ കെമിസ്ട്രി അപാരമാണ്. സെറ്റില്‍ ഒരു ബ്രേക്ക് കിട്ടിയാല്‍ വാപ്പച്ചി അപ്പോള്‍ത്തന്നെ ഉമ്മച്ചിയെ വിളിക്കുമെന്നും താരപുത്രന്‍ പറഞ്ഞിരുന്നു. മമ്മൂട്ടി ഫോണ്‍ ചെയ്യുന്നത് കണ്ടിട്ടുണ്ടെങ്കിലും ആരെയാണെന്ന് അധികമാര്‍ക്കും അറിയില്ലായിരുന്നു. ആരും അതേക്കുറിച്ച്‌ ചോദിക്കാറുമില്ലായിരുന്നു. വാപ്പച്ചിയുടെ കൈയ്യില്‍ ഫോണുണ്ടെങ്കില്‍ ഉറപ്പിച്ചോളൂ മറുവശത്ത് ഉമ്മച്ചിയായിരിക്കുമെന്ന് ദുല്‍ഖര്‍ പറഞ്ഞതോടെയാണ് ഇവരുടെ പ്രേമത്തെക്കുറിച്ചുള്ള രഹസ്യം പരസ്യമായത്. മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായിട്ട് 40 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഇപ്പോള്‍. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്. വിവാഹ ശേഷമാണ് മമ്മൂട്ടി സിനിമയിലെത്തിയത്. സിനിമാജീവിതത്തില്‍ അദ്ദേഹത്തിന് ശക്തമായ പിന്തുണ നല്‍കി സുല്‍ഫത്ത് എന്നും ഒപ്പമുണ്ടായിരുന്നു.

മമ്മൂട്ടിയെ സ്വാധീനിക്കാനയി ചില സിനിമാപ്രവര്‍ത്തകര്‍ സുലു എന്ന സുല്‍ഫത്തിനെ സമീപിക്കാറുണ്ടായിരുന്നു. മുന്‍പ് അത്തരത്തില്‍ അദ്ദേഹം നിരസിച്ച സിനിമ ഏറ്റെടുക്കാന്‍ സുലു നിമിത്തമായിട്ടുണ്ട്. കുടുംബത്തിനായി സമയം കണ്ടെത്തുന്ന കാര്യത്തില്‍ മെഗാസ്റ്റാര്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ടായിരുന്നു. ഇടയ്ക്ക് ചില സെറ്റുകളില്‍ അദ്ദേഹം കുടുംബസമേതമാണ് പോയിരുന്നതും. അതുകൊണ്ട് തന്നെ ദുല്‍ഖറിനും സുറുമിക്കും സിനിമാപ്രവര്‍ത്തകരെയെല്ലാം നേരത്തെ തന്നെ അറിയാം. മമ്മൂട്ടിക്ക് പിന്നാലെ ദുല്‍ഖര്‍ സിനിമയിലെത്തിയപ്പോള്‍ മികച്ച സ്വീകാര്യത തന്നെയാണ് താരപുത്രന് ലഭിച്ചത്. മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്ലാതെയാണ് ദുല്‍ഖര്‍ അരങ്ങേറിയത്. പിന്നീടും അത് നിലനിര്‍ത്താന്‍ ഈ താരപുത്രന് കഴിഞ്ഞിട്ടുമുണ്ട്. സിനമാലോകവും ആരാധകരുമെല്ലാം മമ്മൂട്ടിക്കും സുല്‍ഫത്തിനും വിവാഹ വാര്‍ഷിക ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്.

.

റൊമാന്സിനു നോ കോംപ്രമൈസ്

ഏത് തിരക്കിനിടയിലും കുടുംബത്തെ ഒപ്പം ചേര്‍ത്ത് പിടിക്കാറുണ്ട് മമ്മൂട്ടി. കൈനിറയെ സിനിമകളുമായി മുന്നേറുന്നതിനിടയില്‍ സമയം കിട്ടുമ്ബോഴൊക്കെ അദ്ദേഹം കുടുംബത്തിനരികിലേക്ക് ഓടിയെത്താറുണ്ട്. ലൊക്കേഷനില്‍ നിന്നും ഇടയ്ക്കിടയ്ക്ക് സുല്‍ഫത്തിനെ വിളിക്കുന്ന കാര്യം അടുത്തിടെയാണ് പരസ്യമായത്. തങ്ങളെല വെല്ലുന്ന റൊമാന്‍സാണ് അവരുടേതെന്ന് ദുല്‍ഖര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.

ഈ സന്തോഷമെന്നും ഉണ്ടാകട്ടെ

സിനിമയുടെ തിരക്കുകള്‍ക്കിടയില്‍ ജീവിക്കാന്‍ മറന്നുപോയവരല്ല അവര്‍, ആസ്വദിച്ച്‌ ജീവിക്കുകയാണ് മമ്മൂട്ടിയും സുല്‍ഫത്തും. എന്നും ഇത് പോലെ സന്തുഷ്ടമായിരിക്കട്ടെ ഈ കുടുംബമെന്നാണ് ആരാധകരും പറയുന്നു. മമ്മൂക്കയ്ക്കും സുല്‍ഫത്ത് ഇത്തയ്ക്കും വിവാഹ വാര്‍ഷിക ആശംസകളെന്നും ആരാധകര്‍ കുറിച്ചിട്ടുണ്ട്.

ആഘോഷക്കാലം

ദുല്‍ഖര്‍ സല്‍മാന്റെ മകളായ മറിയം അമീറ സല്‍മാന്റെ രണ്ടാം പിറന്നാളായിരുന്നു മെയ് അഞ്ചിന്. അതിന് പിന്നാലെയാണ് കുടുംബത്തിലെ അടുത്ത ആഘോഷവും. മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും 40ാമത്തെ വിവാഹ വാര്‍ഷിക ദിനമാണ് മെയ് ആറിന്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് താരകുടുംബത്തിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്.ഇവരുടെ ചിത്രങ്ങളും പോസ്റ്റുകളുമൊക്കെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍

മോഹൻലാലിനും സുചിത്രക്കും പിന്നാലെ

മോഹന്‍ലാലും സുചിത്രയും 31ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത് അടുത്തിടെയായിരുന്നു. പ്രണവും അടുത്ത സുഹൃത്തുക്കളുമുള്‍പ്പടെ നിരവധി പേരായിരുന്നു ആഘോഷത്തില്‍ പങ്കെടുത്തത്. ഇതിന് പിന്നാലെയാണ് ലാലിന്റെ ഇച്ചാക്കയുടെയും സുലുവിന്റെയും വെഡ്ഡിങ് ആനിവേഴ്സറി എത്തിയിട്ടുള്ളത്.

ആ ഭാഗ്യം

പൊതുവേദിയില്‍ വെച്ച്‌ മകന് അവാര്‍ഡ് നല്‍കാനുള്ള ഭാഗ്യവും സുല്‍ഫത്തിന് ലഭിച്ചിരുന്നു. മമ്മൂട്ടിക്കൊപ്പം സദസ്സിന്റെ മുന്‍നിരയില്‍ ഇരിക്കാറുണ്ടെങ്കിലും ആദ്യമായിട്ടായിരുന്നു സുല്‍ഫത്ത് വേദിയില്‍ കയറിയത്. അതിന്റേതായ എല്ലാ പരിഭ്രമവും അവരില്‍ പ്രകടവുമായിരുന്നു. മകന് പുരസ്‌കാരം നല്‍കിയതല്ലാതെ അധികം സംസാരിക്കാനും അവര്‍ തയ്യാറായിരുന്നില്ല.

വിവാഹത്തിന് ശേഷം

വിവാഹത്തിന് ശേഷമാണ് മമ്മൂട്ടി സിനിമയിലെത്തിയത്. വില്ലന്‍ വേഷങ്ങളിലൂടെ തുടങ്ങിയ സിനിമാജീവിതത്തില്‍ ഏറെ വഴിത്തിരിവ് നിറഞ്ഞതും സുല്‍ഫത്തിന്റെ വരവിന് ശേഷമാണ്. നായികമാരുമായി അധികം ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നതിനോ അനാവശ്യ വിവാദങ്ങളില്‍ ഇടംപിടിക്കാനോ മെഗാസ്റ്റാറിന് തീരെ താല്‍പര്യമില്ല. ഇന്നുവരെയുള്ള സിനിമാജീവിതത്തില്‍ ഇക്കാര്യം അദ്ദേഹം കൃത്യമായി പാലിക്കുന്നുണ്ട്.

പൂർണ്ണ പിന്തുണ

മമ്മൂട്ടിക്കൊപ്പം പൊതുപരിപാടികളില്‍ അപൂര്‍വ്വമായി സുല്‍ഫത്തും പ്രത്യക്ഷപ്പെടാറുണ്ട്. ഭര്‍ത്താവിന്റെ സിനിമാജീവിതത്തിന് പൂര്‍ണ്ണപിന്തുണയാണ് അവര്‍ നല്‍കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലെത്തിയപ്പോള്‍ താരകുടുംബം ഒന്നടങ്കം സന്തോഷിച്ചിരുന്നു. തന്നിലൂടെയായിരിക്കരുത് മകന്‍ അറിയപ്പെടേണ്ടെന്ന കാര്യത്തില്‍ മമ്മൂട്ടിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഇക്കാര്യത്തെക്കുറിച്ച്‌ കൃത്യമായി അറിയാവുന്നതിനാല്‍ ദുല്‍ഖര്‍ അദ്ദേഹത്തെ നിബന്ധിച്ചിട്ടുമില്ല.

mamootty and wife sulfath 4th decade of their love

More in Malayalam

Trending

Recent

To Top