സണ്ണി ലിയോണിന്റെ നായകനാകാൻ മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബോളറായ ശ്രീശാന്ത് ; സിനിമയിൽ സണ്ണി ലിയോണിനെ തിരഞ്ഞെടുക്കാനുണ്ടായ കാരണത്തെ കുറിച്ചും സംവിധായൻ പറയുന്നു !
സണ്ണി ലിയോണിന്റെ നായകനാകാൻ മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബോളറായ ശ്രീശാന്ത് ; സിനിമയിൽ സണ്ണി ലിയോണിനെ തിരഞ്ഞെടുക്കാനുണ്ടായ കാരണത്തെ കുറിച്ചും സംവിധായൻ പറയുന്നു !
സണ്ണി ലിയോണിന്റെ നായകനാകാൻ മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബോളറായ ശ്രീശാന്ത് ; സിനിമയിൽ സണ്ണി ലിയോണിനെ തിരഞ്ഞെടുക്കാനുണ്ടായ കാരണത്തെ കുറിച്ചും സംവിധായൻ പറയുന്നു !
ആര് രാധാകൃഷ്ണന് സംവിധാനം നിർവഹിക്കുന്ന ബോളിവുഡ് ചിത്രത്തില്‍ മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബോളറായ ശ്രീശാന്ത് കേന്ദ്ര കഥാപാത്രമാവുന്നു എന്നുള്ള വാർത്ത മുൻപ് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു . ഇപ്പോഴിതാ ചിത്രത്തില്‍ ബോളിവുഡ് താരം സണ്ണി ലിയോണും കേന്ദ്ര കഥാപാത്രത്തിന്റെ വേഷം ചെയ്യുന്നു എന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
സിനിമയിൽ ശ്രീശാന്ത് ഒരു സിബിഐ ഓഫീസറിന്റെ വേഷത്തിൽ എത്തുന്നു എന്നാണ് അറിയുന്നത് . കഥാപാത്രത്തിന്റെ അന്വേഷണം ചെന്നെത്തുന്നത് ഒരു സ്ത്രീയിലാണ്. ആ കഥാപാത്രം അവതരിപ്പിക്കാന്‍ വളരെ ശക്തയായ ഒരു സ്ത്രീ തന്നെ വേണം. അതിന് സണ്ണി ലിയോണായിരിക്കും മികച്ച താരം എന്ന് തോന്നിയതിനാലാണ് അവരെ കാസ്റ്റ് ചെയ്തതെന്നാണ് സംവിധായകന് ആര് രാധാകൃഷ്ണന് ഒരു മാധ്യമത്തിനോട് പ്രതികരിച്ചത് .
ഒരു എക്സ്പിരിമെന്റല്‍ പൊളിറ്റിക്കല്‍ ത്രില്ലറാണ് സിനിമ . ശ്രീശാന്ത് സിബിഐ ഓഫീസറിന്റെ വേഷത്തിലാണ് എത്തുന്നത് . കഥ ശ്രീശാന്തിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം അഭിനയിച്ച് കാണിച്ച രീതി തനിക്ക് ഇഷ്ടപ്പെട്ടുവെന്നാണ് സംവിധായകന് രാധാകൃഷ്ണന് പറഞ്ഞത്. കഥാപാത്രത്തെ നല്ല രീതിയില്‍ സ്ക്രീനിലെത്തിക്കാന്‍ ശ്രീശാന്തിന് സാധിക്കുമെന്ന വിശ്വാസം അതോടെയാണ് സംവിധായകന് ഉണ്ടായത്.
സുരേഷ് പീറ്ററാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ശ്രീധറാണ് കോറിയോഗ്രഫര്‍. പ്രകാശ് കുട്ടി ഛായാഗ്രഹണം നിര്‍വ്വഹിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പിന്‍വലിച്ചാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കാനാണ് തീരുമാനം.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....