Connect with us

ദിലീപിന്റെ കുടുംബം തകർക്കുമോ? മീനാക്ഷിക്കൊപ്പമുള്ള പയ്യനെ കണ്ടതോടെ കുരുപൊട്ടി! നാദിർഷയ്ക്കെതിരെ തെറി വിളി

Malayalam

ദിലീപിന്റെ കുടുംബം തകർക്കുമോ? മീനാക്ഷിക്കൊപ്പമുള്ള പയ്യനെ കണ്ടതോടെ കുരുപൊട്ടി! നാദിർഷയ്ക്കെതിരെ തെറി വിളി

ദിലീപിന്റെ കുടുംബം തകർക്കുമോ? മീനാക്ഷിക്കൊപ്പമുള്ള പയ്യനെ കണ്ടതോടെ കുരുപൊട്ടി! നാദിർഷയ്ക്കെതിരെ തെറി വിളി

മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളായ അച്ഛനെയും അമ്മയെയും പോലെ തന്നെ മീനാക്ഷി ദിലീപിനും വലിയ ആരാധക പിന്‍ബലം ഉണ്ട്. മീനൂട്ടി എന്ന ചെല്ലപ്പേരിലാണ് താരപുത്രി അറിയപ്പെടുന്നത്. അമ്മയെ പോലെ തന്നെ നല്ലൊരു നര്‍ത്തികയാണ് താനെന്ന് ഇതിനോടകം തന്നെ മീനാക്ഷി തെളിയിച്ചു കഴിഞ്ഞു.

താരങ്ങളുടെ മക്കൾ അഭിനയത്തിൽ സജീവം ആകുന്നത് ഇപ്പോൾ പതിവ് കാഴ്ചയാണ്. അത്തരത്തിൽ മീനാക്ഷി അഭിനയത്തിലേക്ക് എത്തുമോ എന്നറിയാനുള്ള ആകാംക്ഷയും പ്രേക്ഷകർക്കുണ്ട്. എന്നാൽ അഭിനയത്തിനേക്കാളും പഠനത്തിനാണ് മീനാക്ഷി പ്രാധാന്യം നൽകുന്നത് എന്ന് വ്യക്തവുമാണ്. ഇടക്ക് ടിക് ടോക് വീഡിയോകളിലൂടെ തന്റെ അഭിനയപാടവം മീനാക്ഷി തെളിയിച്ചിട്ടുണ്ട്.അഭിനയത്തില്‍ തനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞ മീനാക്ഷി ഡോക്ടറാകാന്‍ പഠിക്കുകയാണ് ഇപ്പോള്‍.

അഭിനയത്തിലൊന്നും സജീവം അല്ലെങ്കിലും മലയാളത്തിലെ യുവ നടിമാർക്ക് കിട്ടുന്ന ആരാധനയാണ് മീനാക്ഷിക്ക് ചുരുങ്ങിയ സമയം കൊണ്ട് ലഭിക്കുന്നത്. ഒന്നര ലക്ഷത്തിനു അടുത്തുള്ള ഫോളോവേഴ്‌സാണ് മീനാക്ഷിക്ക് ഇൻസ്റ്റയിൽ മാത്രം ഉള്ളത്. ഒപ്പം നിരവധി ഫാൻസ്‌ പേജുകളും ഇൻസ്റ്റയിലും ഫേസ്ബുക്കിലും സജീവമാണ്.

രണ്ടുദിവസം മുൻപാണ് മീനാക്ഷിയുടെ പുതിയ ഒരു ചിത്രം വൈറലായി മാറിയത്. കാവ്യ മാധവൻ ഫാൻസ്‌ പേജിലൂടെയാണ് ചിത്രം പുറത്തുവന്നത്. പുതിയ പിക് എത്തിയപ്പോൾ മുതൽ താര പുത്രിയുടെ ഒപ്പം ആരാണ് എന്ന ചോദ്യവുമായി നിരവധി ആളുകൾ എത്തുകയും ചെയ്തു. ഏറ്റവും ഒടുവിൽ സോഷ്യൽ മീഡിയ തന്നെ മീനാക്ഷിയ്ക്ക് ഒപ്പമുള്ള ആളെ കണ്ടെത്തുകയും ചെയ്തു. ഒപ്പം ഉള്ളത് നാദിർഷായുടെ അനുജന്റെ മകൻ ആണ് എന്നായിരുന്നു ആരാധകരുടെ കണ്ടെത്തൽ.

ഇതിന് പിന്നാലെ മീനാക്ഷിയുടെ ചിത്രത്തിന് എതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് ഹിന്ദു സേവാ കേന്ദ്രം സെക്രട്ടറി ശ്രീരാജ് കൈമൾ. നടൻ ദിലീപിന്റെ മകൾ മീനാക്ഷിക്ക് ഒപ്പം നാദിർഷായുടെ സഹോദരന്റെ മകൻ, ‘ദിലീപിനെ കുടുംബമടക്കം നശിപ്പിക്കാൻ ആണെന്ന് തോന്നുന്നു ഇനി അവരുടെ തീരുമാനം’, എന്ന ക്യാപ്‌ഷൻ നൽകിക്കൊണ്ടാണ് ശ്രീരാജ് ചിത്രം പങ്കുവച്ചത്. നിരവധി അഭിപ്രായങ്ങൾ ആണ് ചുരുങ്ങിയ സമയം കൊണ്ട് ചിത്രത്തിന് ലഭിച്ചത്.

വാർത്ത വൈറലായതിന് പിന്നാലെ മറ്റൊരു പോസ്റ്റുമായിട്ടാണ് കഴിഞ്ഞ ദിവസം അദ്ദേഹം എത്തിയത്. സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെയായിരുന്നു

‘വാർത്ത വൈറൽ ആയതോടെ ചലച്ചിത്ര താരം ദിലീപിന്റെ മകളും നദിർഷായുടെ അനിയന്റെ മകനും ചേർന്ന് നിൽക്കുന്ന ചിത്രം ഞാൻ ഡിലീറ്റ് ചെയ്തു തടിയൂരി” എന്ന് ചില നാലാം കിട ചാനലുകൾ റിപ്പോർട് ചെയ്തിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു….
സത്യം അതല്ല…. ഞാൻ ചിലത് പോസ്റ്റ്‌ ചെയ്യും.. അതിലും പ്രധാന്യം അർഹിക്കുന്ന പോസ്റ്റ്‌ അതെ സമയം കണ്ടാൽ പഴയത് ഡിലീറ്റ് ചെയ്ത് പുതിയത് പോസ്റ്റ്‌ ചെയ്യും എന്തായാലും ഒരു അപഖ്യാതി വന്ന സ്ഥിതിക്ക് ഇത് ഇവിടെ കിടന്നോട്ട്…
ദിലീപ് സാർ…. സൂക്ഷിച്ചാൽ ദുഖിക്കേണ്ട….
കേരളത്തിലെ ഫ്രണ്ട്ഷിപ്…. പ്രണയം എല്ലാത്തിന്റെയും പുറകിൽ ഇപ്പോൾ അജണ്ടകൾ ഉള്ളത് കൊണ്ട് ഇതൊക്കെ നോട്ട് ചെയ്യും…. വെറുതെ സ്ക്രോൾ ചെയ്ത് കളയാനും മാത്രമുള്ള പ്രബുദ്ധത എനിക്കില്ലെന്ന് പറഞ്ഞതാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്

ഇതിന് മുൻപ് പാട്ടുകാരായ ഫൈസലിനും ശിഖയ്ക്കും എതിരേയും ശ്രീരാജ് പോസ്റ്റ് പങ്ക് വെച്ചിരുന്നു .’ഐഡിയ സ്റ്റാർ സിംഗർ ഫെയിം ശിഖ പ്രഭാകർ ഏതോ ഒരു ഫൈസലിനെ കല്യാണം കഴിച്ചു. ബാക്കി രണ്ടാമത്തെ ചിത്രം പറയട്ടെ എന്ന ക്യാപ്‌ഷൻ നൽകിക്കൊണ്ടാണ് ശ്രീരാജ് രംഗത്ത് വന്നത്. അതോടെ ചിത്രങ്ങൾ ഷെയർ ചെയ്യപ്പെടുകയും ചെയ്തു.

മിക്ക ചാനൽ ചർച്ചകളിലും ശ്രീരാജ് കൈമൾ എത്തിയിട്ടുണ്ട്. മാത്രമല്ല ശബരിമലയില്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് ജീവനൊടുക്കാന്‍ ഒരിക്കൽ ഒരുങ്ങിയ ശ്രീരാജിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ ഭാഗമെന്ന് സ്വയം പരിചയപ്പെടുത്തി കൊണ്ടാണ് ശ്രീരാജ് കൈമള്‍ അന്ന് വാർത്തകളിൽ ഇടം പിടിച്ചത്.

More in Malayalam

Trending

Recent

To Top