Connect with us

ലാൽ ജോസ് – മമ്മൂട്ടി ടീമിന്റെ ‘ കുറ്റിയിൽ ചാണ്ടി ‘ ! കഥ ,തിരക്കഥ ശ്രീനിവാസൻ !! ആ സിനിമക്ക് എന്ത് സംഭവിച്ചു ???

Articles

ലാൽ ജോസ് – മമ്മൂട്ടി ടീമിന്റെ ‘ കുറ്റിയിൽ ചാണ്ടി ‘ ! കഥ ,തിരക്കഥ ശ്രീനിവാസൻ !! ആ സിനിമക്ക് എന്ത് സംഭവിച്ചു ???

ലാൽ ജോസ് – മമ്മൂട്ടി ടീമിന്റെ ‘ കുറ്റിയിൽ ചാണ്ടി ‘ ! കഥ ,തിരക്കഥ ശ്രീനിവാസൻ !! ആ സിനിമക്ക് എന്ത് സംഭവിച്ചു ???

കരിയറില്‍ അനവധി ടൈറ്റില്‍ റോളുകള്‍ കൈയാളിയിട്ടുണ്ട് മമ്മൂട്ടി. ടൈറ്റില്‍ റോളുകള്‍ ഏതൊരു സിനിമാതാരത്തിന്‍റെയും സ്വപ്നമാണ്. കമലിന്‍റെ ശിഷ്യനായ ലാല്‍ജോസ് സംവിധായകനായി ഹരിശ്രീകുറിക്കുന്നത് ‘മറവത്തൂര്‍ കനവ് ‘എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ്.ശ്രീനിവാസനായിരുന്നു മറവത്തൂര്‍ കനവിന്‍റെ രചയിതാവ്.ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങി പാതിയായിട്ടും ചിത്രത്തിന് പേര് കണ്ടെത്തിയിരുന്നില്ല.

ഗുരുവായ കമല്‍ ചിത്രങ്ങളുടെ പേര് പോലെ ആകര്‍ഷണീയമായ ഒരു പേര് വേണമെന്നായിരുന്നു ലാല്‍ജോസ് ശ്രീനിവാസനോട് പറഞ്ഞത്.നിരവധി പേരുകള്‍ ചര്‍ച്ച ചെയ്തെങ്കിലും ഒന്നും ആര്‍ക്കും സ്വീകാര്യമായില്ല.ടൈറ്റില്‍ നാമ മായാല്‍ തെറ്റില്ല എന്നായിരുന്നു മമ്മൂട്ടിയുടെ മനസ്സില്‍ .


മമ്മൂട്ടിയുടെ മനസ്സറിഞ്ഞ ശ്രീനിവാസന്‍ ഉടനെ ലാല്‍ജോസിനെയും വിളിച്ച് മമ്മൂട്ടിയുടെ അടുത്ത് ചെന്ന് ചോദിച്ചു ? ” കുറ്റിയില്‍ ചാണ്ടി ” .ഇതിലെ കഥാപാത്രത്തിന്‍റെ മുഴുവന്‍ പേരാണ് .എന്താ നല്ല പേരല്ലേ ? നമുക്ക് കുറ്റിയില്‍ ചാണ്ടിയെന്നു ടൈറ്റില്‍ നാളെത്തന്നെ പരസ്യപെടുത്താം”. സ്വതസിദ്ധമായ ശൈലിയില്‍ ചിരിച്ചു കൊണ്ട് ശ്രീനിവാസന്‍ ഇങ്ങനെ പറഞ്ഞു കഴിഞ്ഞതും . മമ്മൂട്ടിയും ലാല്‍ജോസും ശ്രീനിവസാനെ നോക്കി പൊട്ടിചിരിക്കുകയായിരുന്നു. ഒടുവില്‍ ,ചിത്രീകരണം തീരാറായപ്പോഴായിരുന്നു മറവത്തൂര്‍ കനവെന്ന മനോഹര ടൈറ്റില്‍ കണ്ടെത്തിയത്.

written by AshiqShiju

stories behind mammootty’s maravathoor kanav movie

Continue Reading
You may also like...

More in Articles

Trending

Recent

To Top