ഗീതാഗോവിന്ദം പരമ്പരയിൽ നിന്നും ശ്വേത പിന്മാറി; പുതിയ രാധികയെ കണ്ട് ഞെട്ടി ആരാധകർ!!
By
ടെലിവിഷൻ സീരിയലുകൾക്ക് എന്നും ഇന്ത്യൻ മാർക്കറ്റിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. വൈകുന്നേരം ആറു മണി മുതൽ പത്തു മണിവരെ മിനി സ്ക്രീനിൽ വന്നു പോകുന്ന കഥകളെയും കഥാപാത്രങ്ങളെയും മനസ്സോടു ചേർത്തുവയ്ക്കുന്ന വലിയൊരു വിഭാഗം ആരാധകർ തന്നെ സീരിയലുകൾക്കുണ്ട്.
പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ പരമ്പരകളിൽ ഒന്നാണ് ഇപ്പോൾ ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന. ധാരളം ഫാൻസ് ‘ഗീതാഗോവിന്ദം കഥാപാത്രങ്ങൾക്കുണ്ട്.
മധ്യവയസ്സുകടന്ന ബസ്സിനസ്സുമാനായ ഗോവിന്ദ് ഗീതാഞ്ജലി എന്ന പെൺകുട്ടിയെ പ്രണയിക്കുന്നതും തുടർന്നുള്ള അവരുടെ വിവാഹവും ജീവിതവുമൊക്കെയാണ് പരമ്പരയിലൂടെ അവതരിപ്പിക്കുന്നത്. ചതിയും വഞ്ചനയും പകയും പ്രതികാരവും വാത്സല്യവും സ്നേഹവുമെല്ലാം ഗീതാഗോവിന്ദം എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നു.
23 വർഷമായി മലയാള സീരിയൽ രംഗത്ത് സജീവസാന്നിധ്യമായ സാജൻ സൂര്യയാണ് ഗീതാഗോവിന്ദത്തിലെ നായകൻ. ഗോവിന്ദ് എന്ന കഥാപാത്രത്തെയാണ് സാജൻ അവതരിപ്പിക്കുന്നത്. പുതുമുഖതാരമായ ബിന്നിയാണ് സീരിയലിലെ നായികയായ ഗീതാഞ്ജലിയ്ക്ക് ജീവൻ നൽകിയത്.
ഗീതുവിനെയും ഗോവിന്ദനെയും പോലെത്തന്നെ പരമ്പരയിലെ ഓരോ കഥാപത്രവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. ഗോവിന്ദന്റെ പെറ്റമ്മയായ വിജയലക്ഷ്മി സുബ്രമണ്യം എന്ന കാടാപാത്രം കൈകാര്യം ചെയ്യുന്നത് നടി അംബികയാണ്. ഗോവിന്ദന്റെ പോറ്റമ്മയായി രാധികയായി ഇതിന്നത് ശ്വേത വെങ്കട് ആണ്.
ഓരോ പരമ്പരയും ആരംഭിച്ച് പ്രേക്ഷകഹൃദയം കീഴടക്കി മുന്നേറുന്ന സമയത്തായിരിക്കും ആ നടിയെ മാറ്റി പുതിയൊരാളെ കൊണ്ട് വരുന്നത്. അത് പുതിയൊരു കാര്യമല്ല. വർഷങ്ങളായി മിനിസ്‌ക്രീനിൽ നടക്കുന്ന കാര്യമാണ്.
ഇപ്പോഴിതാ അതുപോലെ ആരാധകരെ ഞെട്ടിക്കുന്ന പുതിയ വാർത്തയാണ് പുറത്തുവരുന്നത്. ഗീതാഗോവിന്ദം പരമ്പരയിൽ നിന്നും പിന്മാറിയിരിക്കുകയാണ് ശ്വേത. പരമ്പരയിലെ വില്ലത്തിയായിട്ടുള്ള രാധിക എന്ന കഥാപാത്രമാണ് ശ്വേത അവതരിപ്പിക്കുന്നതെങ്കിലും നിരവധി ആരാധകരുണ്ടായിരുന്നു താരത്തിന്. അത്രത്തോളം അഭിനയ മികവുകൊണ്ട് ആരാധകരുടെ മനസ്സ് കീഴടക്കിയ ശ്വേതയുടെ പിൻവാങ്ങൽ ആരാധകരെ ഏറെ വേദനയിലാഴ്ത്തിയിരിക്കുകയാണ്.
ശ്വേതയ്ക്ക് പകരം പ്രേമി വെങ്കട്ട് എന്ന നടിയും ആ വേഷത്തിലേക്ക് എത്തി കഴിഞ്ഞു. കുടുംബവിളക്ക് എന്ന പരമ്പരയിലൂടെയാണ് ശ്വേത മലയാള മിനിസ്ക്രീൻ രംഗത്തേയ്ക്ക് എത്തിയത്. നടി മീര വാസുദേവനും കെ കെ മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പരമ്പരയിൽ നായകന്റെ കാമുകിയായി വില്ലത്തി വേഷത്തിൽ എത്തിയ നടിയായിരുന്നു ശ്വേത. ദേവിക എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ച്ചവെച്ച ശ്വേത കോവിഡ് കാലമായപ്പോഴായിരുന്നു പരമ്പരയിൽ നിന്നും പിന്മാറിയത്.
ഒരുപാട് നാളുകൾക്ക് ശേഷമാണ് ശ്വേത ഗീതാഗോവിന്ദത്തിലൂടെ വീണ്ടും മലയാള മിനിസ്ക്രീനിൽ എത്തിയത്. സ്വന്തം പ്രായത്തിൽ കവിഞ്ഞ കഥാപാത്രമാണെങ്കിലും ഗീതാഗോവിന്ദത്തിലേക്കുള്ള ശ്വേതയുടെ വരവ് പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.
രണ്ട് വർഷത്തിലധികം പരമ്പരയിൽ നിറഞ്ഞു നിന്ന ശ്വേത അപ്രതീക്ഷിതമായിട്ടായിരുന്നു പരമ്പരയിൽ നിന്നും പിന്മാറിയത്. ശ്വേതയ്ക്ക് ഒരു ആൺകുഞ്ഞാണുള്ളത്. സ്വകാര്യ ജീവിതത്തിലെ ബുന്ധിമുട്ടുകൾ കാരണമാണ് ശ്വേത ഗീതാഗോവിന്ദത്തിൽ നിന്നും പിന്മാറിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കുടുംബവിളക്കിലെ വേദിക എന്ന കഥാപാത്രമായി ഒന്ന് മുതൽ 56 വരെ ഉള്ള എപ്പിസോഡിൽ ആയിരുന്നു ശ്വേതാ വെങ്കിട്ട് അഭിനയിച്ചത്. മലയാളിയാണ് എന്നാണ് പലരും കരുതി ഇരുന്നത് എങ്കിലും ശ്വേതാ തമിഴ് നാട് സ്വദേശിനിയാണ്. ചെന്നൈ സ്വദേശിനിയായ താരം തമിഴ് സീരിയൽ സിനിമ രംഗത്ത് സജീവം ആണ്.
സാധാരണയായി സീരിയലിൽ നാടൻ ലുക്ക് ആയി എത്തുന്നവർ യഥാർത്ഥ ജീവിതത്തിൽ മോഡേൺ ആയിരിക്കും. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ശ്വേത യഥാർത്ഥ ജീവിതത്തിലും നാടൻ വേഷങ്ങളിൽ ആണ് കൂടുതലും.
സീരിയലിൽ അല്ലാതെ മേക്കപ്പിൽ ശ്വേതയെ കാണാൻ ആകില്ല തായുമാനവൻ എന്ന സീരിയലിലൂടെയാണ് ശ്വേത അഭിനയരംഗത്തെത്തിയത്. പിന്നെ സിനിമകളിലും വേഷമിട്ടു. ശ്വേത തമിഴിൽ അഭിനയിച്ച പൊന്മകൾ വന്താൽ, ചിന്നത്തമ്പി എന്നീ സീരിയലുകൾ വമ്പൻ വിജയങ്ങൾ ആയിരുന്നു. സുഹൃത്തായ ശ്രീകാന്ത് ശ്രീനിവാസനെയാണ് ശ്വേത വിവാഹം കഴിച്ചത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്.