Connect with us

ചന്ദ്രകാന്തം സീരിയൽ നായികയ്ക്ക് വിവാഹം; വരനെ കണ്ട് ഞെട്ടി ആരാധകർ; ആ ചിത്രങ്ങൾ പുറത്ത്!!

serial

ചന്ദ്രകാന്തം സീരിയൽ നായികയ്ക്ക് വിവാഹം; വരനെ കണ്ട് ഞെട്ടി ആരാധകർ; ആ ചിത്രങ്ങൾ പുറത്ത്!!

ചന്ദ്രകാന്തം സീരിയൽ നായികയ്ക്ക് വിവാഹം; വരനെ കണ്ട് ഞെട്ടി ആരാധകർ; ആ ചിത്രങ്ങൾ പുറത്ത്!!

ഏഷ്യാനെറ്റിൽ സംപ്രേഷണ ചെയ്യുന്ന ജനപ്രിയ പരമ്പരകളിൽ ഒന്നാണ് ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം. പരമ്പര തുടങ്ങിയിട്ട് മാസങ്ങൾ മാത്രമേ  ആയിട്ടുള്ളുവെങ്കിലും കുടുംബ പ്രേക്ഷകർക്കിടയിൽ ഒരു സ്ഥാനം നേടാൻ ഈ സീരിയലിന് കഴിഞ്ഞിട്ടുണ്ട്.

ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തത്തിലെ ഓരോ കഥാപത്രങ്ങളും ഇതിനോടകം തന്നെ ആരാധകരുടെ മനസ്സിൽ ഇടം നേടി കഴിഞ്ഞു. ഈ പരമ്പരയിലെ കേന്ദ്രകഥാപാത്രം അളകനന്ദയാണ്. മാനസി ജോഷിയാണ് നന്ദയായി അഭിനയിക്കുന്നത്. സ്ഥിരമായി കാണുന്നതിൽ നിന്നും വ്യത്യസ്തത നിറഞ്ഞ നായിക കഥാപാത്രമായിരുന്നു ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തത്തിലെ അളകനന്ദ.

കുടുംബത്തിലെ കാര്യങ്ങളിലെല്ലാം സജീവമായി ഇടപെടുന്ന നന്ദയെ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. താരത്തിന്റെ ആദ്യ മലയാള പരമ്പര കൂടിയാണ് ഇത്. ലക്ഷിപ്രിയയായിരുന്നു പരമ്പരയിലെ നന്ദ എന്ന കഥാപാത്രം ആദ്യം അവതരിപ്പിച്ചത്.

ശേഷം പകരക്കാരിയായെത്തി വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയായിരുന്നു മാനസി. ഗൗതമും നന്ദയും പ്രേക്ഷകർക്ക് പ്രിയപ്പെട്ട ജോഡികളാണ്. സോഷ്യൽമീഡിയയിൽ സജീവമായ മാൻസി പങ്കിടുന്ന വിശേഷങ്ങൾ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. കരിയറിലെ മാത്രമല്ല ജീവിതത്തിലെ വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ വിശേഷങ്ങൾ വൈറലാകുന്നത്.

ഇപ്പോഴിതാ ജീവിതത്തിലെ പുതിയ വിശേഷത്തെക്കുറിച്ചുള്ള മാൻസിയുടെ പോസ്റ്റാണ് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. മാൻസി വിവാഹ ജീവിതത്തിലേയ്ക്ക് കടക്കുകയാണ് എന്ന സന്തോഷവാർത്തയാണ് പുറത്തുവരുന്നത്. സീരിയൽ ആരംഭിച്ച് 1 വർഷത്തോളം ആകവെ കുടുംബജീവിതത്തിലേയ്ക്ക് കടക്കുകയാണ് താരം.

രാഘവ് ഭാവ എന്നയാളാണ് മാൻസിയുടെ വരൻ. പ്രിയപ്പെട്ടവരും കുടുംബങ്ങളും ചേർന്ന് വലിയ ആഘോഷമാക്കിയ വിവാഹ നിശ്ചയം ചിത്രങ്ങൾ നടി തന്നെയാണ് ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. ഭാവി വരനൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു. മാൻസിയുടെ രാഘവ എന്നായിരുന്നു ചിത്രങ്ങളുടെ ക്യാപ്ഷന്‍. സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെ ആശംസകൾ  അറിയിച്ചെത്തിയത്.

പട്ടുസാരിയില്‍ അതീവ സുന്ദരിയായാണ് മാനസി ചടങ്ങിനെത്തിയത്. ശരിക്കും കല്യാണപ്പെണ്ണിനെ പോലെയുണ്ടെന്നായിരുന്നു എന്നാണ് കമ്മന്റുകൾ. ഡാൻസും മോഡലിംഗും ഒക്കെ ഏറെ ഇഷ്ട്ടമുള്ള മാൻസി അപ്രതീക്ഷിതമായിട്ടിരുന്നു അളകനന്ദയായി പരമ്പരയിൽ എത്തിയത്. വിവാഹം എപ്പോഴാണെന്ന് വിവരം താരം പങ്കുവെച്ചിട്ടില്ല. എന്നാൽ ഇനി അളകനന്ദയായി മാൻസി എത്തില്ലേ എന്ന ആശങ്കയും ആരാധകർ പങ്കുവെച്ചിട്ടുണ്ട്.

കുടുംബബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന ഒരു പരമ്പരയാണ് ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം. അളകനന്ദയെ ഒരു ഐപിഎസ് ഓഫീസറാക്കുകയെന്നതാണ് സീരിയലില്‍ നായികയുടെ പിതാവിന്റെ സ്വപ്‍നം ഒരു ഡോക്ടറാകാനുള്ള നായികാ കഥാപാത്രത്തിന്റെ ആഗ്രഹവും ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം എന്ന സീരിയലില്‍ പ്രമേയമാകുന്നു.

കൂടാതെ ഗൗതം എന്ന ഐപിഎസ് ഓഫീസറുമായി അളകനന്ദ അബദ്ധത്തിൽ കടന്നുപോകുമ്പോൾ കഥയ്ക്ക് അപ്രതീക്ഷിത വഴിത്തിരിവുണ്ടാകുന്നു. രണ്ട് നായികമാർ അണിനിരക്കുന്ന ഈ പരമ്പരയിൽ ഒരു അച്ഛന്റെയും മകളുടെയും സ്നേഹവും കരുതലും , സൗഹൃദത്തിന്റെ സൂക്ഷ്മതകളും , അമ്മയും മകനും തമ്മിലുള്ള അതുല്യമായ സ്നേഹബദ്ധത്തിന്റെയും കഥയാണ്.

കൂടാതെ അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന കഥാപാത്രങ്ങൾ കഥയ്ക്ക് പുതിയ രൂപവും ഭാവവും നൽകുന്നു. രഞ്ജിനി , യദു കൃഷ്ണൻ , സുജേഷ് , ശ്രീദേവി അനിൽ , മൻസി ജോഷി, സുമി സന്തോഷ് , രശ്മി സോമൻ , ഹരിജിത് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

More in serial

Trending