TV Shows
യമുനയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സാധിച്ച് കൊടുത്ത് ദേവൻ, ഞാനും എന്റാളും വേദിയിൽ അവിസ്മരണീയ മുഹൂര്‍ത്തം
യമുനയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സാധിച്ച് കൊടുത്ത് ദേവൻ, ഞാനും എന്റാളും വേദിയിൽ അവിസ്മരണീയ മുഹൂര്‍ത്തം
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ ജ്വാലയായിലൂടെയാണ് നടി യമുന പ്രിയങ്കരിയാകുന്നത്. സീരിയൽ അവസാനിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും നടിയെ കുറിച്ച് ഓർക്കമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ആദ്യമെത്തുന്നത് ജ്വാലയായിലെ കഥാപാത്രമാണ്.
ചന്ദന മഴ എന്ന ടെലിവിഷൻ സീരിയലിലൂടെയാണ് യമുന കൂടുതൽ പ്രേക്ഷകർക്കിടയിൽ ജനപ്രിയയായത്. മീശമാധവൻ ഉൾപ്പെടെയുള്ള നിരവധി സിനിമകളിൽ നടി അഭിനയിച്ചെങ്കിലും പിൽക്കാലത്ത് സീരിയലുകളിൽ ആണ് നടിയെ കൂടുതലും കണ്ടത്. നടിയുടെ വ്യക്തി ജീവിതവും ഇടയ്ക്ക് വാർത്താ പ്രാധാന്യം നേടാറുണ്ട്.
വിവാഹ മോചിതയും രണ്ട് പെൺകുട്ടികളുടെ അമ്മയുമായ യമുന കഴിഞ്ഞ വർഷമാണ് രണ്ടാമതും വിവാഹം കഴിച്ചത്. യമുനയുടെ ഭര്‍ത്താവായ ദേവനും മക്കളുമെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതനാണ്.
ഇപ്പോഴിതാ ഭാര്യയുടെ ഏറ്റവും വലിയ ആഗ്രഹം സര്‍പ്രൈസിലൂടെ സാധിച്ച് കൊടുത്തിരിക്കുകയാണ് ദേവന്‍. സീ കേരളത്തിലെ സെലിബ്രിറ്റി താര ജോഡികളെ വച്ച് ഞാനും എന്റെ ആളും എന്ന പുതിയ റിയാലിറ്റി ഷോയുടെ വേദിയിലായിരുന്നു ഈ അവിസ്മരണീയ മുഹൂര്‍ത്തം.
എനിക്കവളെ വീട്ടുകാരി എന്ന് വിളിക്കാനാവില്ല. കാര്യം നമുക്ക് വീടില്ല. എന്റെ പേരില്‍ എനിക്ക് ഒരു മുറിയെങ്കിലും വേണമെന്നുള്ളതാണ് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമെന്നായിരുന്നു യമുന പറഞ്ഞത്. ദേവേട്ടന്‍ ഇതുവരെ അങ്ങനെ ഗിഫ്‌റ്റൊന്നും തന്നിട്ടില്ല. ഞാനിവള്‍ക്കൊരു മൂന്ന് സെന്റും മുറിയും പണിതിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു ദേവന്‍ യമുനയ്ക്ക് വീടിന്റെ താക്കോല്‍ നല്‍കിയത്. ഈ വീട്ടില്‍ ആദ്യം വെക്കുന്ന ഡെക്കറേഷന്‍ ഇവളുടെ കാലിന്റെ ഫോട്ടോയാണെന്നും ദേവന്‍ പറഞ്ഞിരുന്നു.
സ്വന്തമായൊരു വീട് എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമെന്ന് നേരത്തെ യമുന പറഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും സ്വന്തം വീട് തിരിച്ചുപിടിച്ചത് യമുനയായിരുന്നു. അച്ഛന്റെ വിയോഗശേഷം താനറിയാതെയായാണ് അമ്മ അത് സഹോദരിക്ക് നല്‍കിയതെന്നും, പിന്നീട് വേറൊരു സാഹചര്യത്തിലാണ് അതേക്കുറിച്ച് അറിഞ്ഞതെന്നും താരം പറഞ്ഞിരുന്നു.
സ്ഥലം മേടിക്കുന്നതിനിടയിലായിരുന്നു ദേവനെ കണ്ടത്. അദ്ദേഹം തന്റെ ജീവിതപങ്കാളിയായി വരുമെന്നൊന്നും അന്ന് കരുതിയിരുന്നില്ലെന്ന് യമുന പറഞ്ഞിരുന്നു. ലോക്ഡൗണ്‍ സമയത്ത് മക്കള്‍ അവരുടെ അച്ഛനൊപ്പമായിരുന്നു. ആ സമയത്ത് പുറത്തേക്ക് പോവാനോ പുറമെയുള്ളവര്‍ക്ക് തനിക്കരികിലേക്ക് വരാനോ പറ്റുന്നുണ്ടായിരുന്നില്ല. ആ സമയത്ത് ശരിക്കും ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്നുവെന്നും യമുന വ്യക്തമാക്കിയിരുന്നു.
അമ്മയെ വിവാഹം ചെയ്യാനാഗ്രഹമുണ്ടെന്ന് ദേവേട്ടന്‍ മക്കളോടായിരുന്നു പറഞ്ഞതെന്ന് യമുന പറയുന്നു. എനിക്ക് അമ്മയെ വിവാഹം കഴിക്കാനിഷ്ടമാണെന്നും അത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടാവുമോയെന്നുമായിരുന്നു ചോദിച്ചത്. ഞങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലെന്നും നോ റിട്ടേണ്‍സ്, നോ എക്‌സ്‌ചേഞ്ച് എന്നുമായിരുന്നു അവരുടെ മറുപടിയെന്നുമായിരുന്നു യമുന പറഞ്ഞത്.
