തിരക്കുകള്‍ കാരണം ഒരുമിച്ചിരിക്കാന്‍ സമയം കിട്ടാറില്ല !!! വേര്‍പിരിയാനുള്ള കാരണം വെളിപ്പെടുത്തി താരങ്ങള്‍…
കമലഹാസന്റെ മകളും തെന്നിന്ത്യന്‍ താര സുന്ദരിയുമായ നടി ശ്രുതി ഹാസനും കാമുകന് മൈക്കിള്‍ കോര്‍സലും വേര് പിരിഞ്ഞു. ഗായകനും തീയറ്റര്‍ ആര്‍ട്ടിസ്റ്റുമായ ലണ്ടന്‍ സ്വദേശിയായ മൈക്കിള്‍ ആയിരുന്നു കാമുകന്. ഇരുവരും സ്നേഹത്തില്‍ ആയിട്ട് വര്‍ഷങ്ങള്‍ ആയിരുന്നു.വിവാഹിതരാകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നതിന് ഇടയിലാണ് ഇരുവരും ബ്രേക്ക് അപ്പ് ആകുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ എത്തുന്നത്.
രണ്ടായിരത്തി പതിനാറിലാണ് ഇരുവരുടേയും ബന്ധം മാധ്യമങ്ങളില്‍ വാര്‍ത്തയാവാന്‍ തുടങ്ങിയത്.
തിരക്കുകളും കാരണം ഒരുമിച്ച് സമയം ചെലവഴിക്കാന്‍ പറ്റാത്തത് കൊണ്ടാണ് ഈ തീരുമാനത്തിലെത്തിയത് എന്നാണ്. ഇരുവരും ഒരുമിച്ചാണ് തീരുമാനം എടുത്തതെന്നും ഇരുവരും മികച്ച ബന്ധം സൂക്ഷിച്ചു കൊണ്ടാണ് പിരിയുന്നത് എന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്. വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പടര്‍ന്നിട്ടുണ്ട്. ഇരുവരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യാറുണ്ട്.
ബാല താരമായി ചലച്ചിത്ര മേഖലയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് കമല്‍ ഹസന്റെ മകളായ ശ്രുതി ഹസന് .കമല്‍ഹാസന്റെ ലേബലില്‍ സിനിമയില്‍ തുടക്കമിട്ട ശ്രുതി രണ്ടായിരത്തി ഒമ്പതില്‍ നായികയായി അരങ്ങേറ്റം നടത്തി. എന്നാല്‍ സഞ്ജയ് ദത്തും ഇമ്രാന് ഖാനും പ്രധാന കഥാപാത്രങ്ങളായി എത്തിയ സിനിമ ബോക്സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു.
Sruthi Hassan divorce…
