Connect with us

ജൈത്രയാത്ര തുടര്‍ന്ന് ദുല്‍ഖറിന്റെ യമണ്ടന്‍ പ്രേമകഥ;ഏഴ് ദിവസം കൊണ്ട് 16 കോടി

Malayalam Articles

ജൈത്രയാത്ര തുടര്‍ന്ന് ദുല്‍ഖറിന്റെ യമണ്ടന്‍ പ്രേമകഥ;ഏഴ് ദിവസം കൊണ്ട് 16 കോടി

ജൈത്രയാത്ര തുടര്‍ന്ന് ദുല്‍ഖറിന്റെ യമണ്ടന്‍ പ്രേമകഥ;ഏഴ് ദിവസം കൊണ്ട് 16 കോടി

നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ഒരു യമണ്ടന്‍ പ്രേമകഥ. .നവാഗതനായ ബി സി നൗഫല്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ഹിറ്റ് ഫിലിം തിരക്കഥാകൃത്തുക്കളായ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.

ചിത്രത്തിന്റെ ഏഴ് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.ഏഴ് ദിവസം കൊണ്ട് 16 കോടി കളക്ഷന്‍ ആണ് ചിത്രം സ്വന്തമാക്കിയത്.ഓരോ ദിവസം കൂടുന്തോറും ചിത്രത്തിന്റെ പ്രേക്ഷക പിന്തുന്ന ഓരോ ദിവസവും കൂടി വരുകയാണ് ഇപ്പോള്‍.ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.

അവധിക്കാലം കുടുംബ സമേദം ആഘോഷമാക്കാനുള്ള പ്ലാനിങ്ങിലാണ് എല്ലാവരും .എന്നാൽ പ്രേക്ഷകർ ഏറെ ഇഷ്ടപെടുന്ന താരമായ ദുൽഖർ സൽമാനും മതിമറന്നു ചിരിപ്പിക്കാൻ പോന്ന കോമഡിയും വ്യത്യസ്ത കഥയും സമം ചേരുന്ന ‘ഒരു യമണ്ടൻ പ്രേമകഥ’ തന്നെ ആണ് ഈ പ്ലാനിങ്ങിനു ഒരു അവസാന വാക്കു .നല്ല അന്തസ്സോടെ നല്ലൊരു ചിത്രം തന്നെ കുടുംബ സമേദം ഉല്ലസിച്ചു കണ്ടിറങ്ങാം .

സംയുക്ത മേനോന്‍, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തില്‍ നായികാ വേഷങ്ങളില്‍ എത്തുന്നത്. സലിം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ ഷാഹിര്‍, ധര്‍മ്മജന്‍ എന്നിവരും അഭിനയിക്കുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റെര്‍റ്റൈനെര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്.

ആന്റോ ജോസഫ്, സി ആര്‍ സലിം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നാദിര്‍ഷ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു പി സുകുമാറാണ്.നാദിര്‍ഷയും ബിജിബാലും ചേര്‍ന്നൊരുക്കിയ പാട്ടുകളുടെ രചന ഹരിനാരായണന്‍, സന്തോഷ് വര്‍മ നിര്‍വഹിക്കുന്നു. അവധിക്കാലത്ത് ചിരിച്ചാസ്വദിക്കാനായി തിയേറ്ററിലേക്കിറങ്ങുന്നവര്‍ക്ക് ഡി.ക്യു ചിത്രത്തിന് ധൈര്യമായി ടിക്കറ്റെടുക്കാം.

oru yamandan premakadha box office collection

Continue Reading
You may also like...

More in Malayalam Articles

Trending