Actress
ഞങ്ങളെ നോക്കി ഇഡ്ഡലി ദോശ സാമ്പാര്‍ എന്ന് പറയുന്നത് ശരിയല്ല; ശ്രുതി ഹാസന്‍
ഞങ്ങളെ നോക്കി ഇഡ്ഡലി ദോശ സാമ്പാര്‍ എന്ന് പറയുന്നത് ശരിയല്ല; ശ്രുതി ഹാസന്‍
കമല്‍ ഹാസന്റെ മകളെന്ന നിലയിലും അഭിനേത്രിയെന്ന നിലയിലും പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് ശ്രുതി ഹാസന്‍. ഇപ്പോഴിതാ തെന്നിന്ത്യന്‍ താരങ്ങളെ പരിഹസിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രുതി ഹാസന്‍.
ഇന്‍സ്റ്റഗ്രാമിലെ ആസ്‌ക് മീ എനിതിങ് സെഷനിലാണ് ശ്രുതി ഹാസന്‍ സംസാരിച്ചത്. തമിഴ് ആക്‌സന്റില്‍ എന്തെങ്കിലും സംസാരിക്കാമോ എന്നാണ് ശ്രുതി ഹാസനോട് ആരാധകന്‍ ചോദിച്ചത്.
പിന്നാലെ മറുപടിയുമായി ശ്രുതി എത്തുകയായിരുന്നു. ഇത് ഒരു തരത്തില്‍ വംശീയതയാണ്. ഇത് ശരിയല്ല. ഞങ്ങളെ നോക്കി ഇഡ്ഡലി ദോശ സാമ്പാര്‍ എന്ന് പറയുന്നതും ശരിയല്ല. ഞങ്ങളെ അനുകരിക്കുന്നതിനെ തമാശയായി കരുതരുത്’ എന്നാണ് ശ്രുതി ഹാസന്‍ പറയുന്നത്.
അതേസമയം, മാസങ്ങള്‍ക്ക് മുമ്പ് തെലുങ്ക് താരം രാം ചരണിനെ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ‘ഇഡ്ഡലി വട സാമ്പാര്‍’ എന്ന് വിശേഷിപ്പിച്ചത് ചര്‍ച്ചയായിരുന്നു. ജാംനഗറില്‍ നടന്ന അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങള്‍ക്കിടയില്‍ ആയിരുന്നു ഷാരൂഖിന്റെ പരാമര്‍ശം.
ഷാരൂഖും ആമിര്‍ ഖാനും സല്‍മാന്‍ ഖാനും രാം ചരണ്‍ ചിത്രത്തിലെ ‘നാട്ടു നാട്ടു’ ഗാനത്തിന് ചുവടുവച്ചപ്പോള്‍ ആയിരുന്നു സംഭവം. രാം ചരണിനെ ഡാന്‍സ് ചെയ്യാന്‍ ക്ഷണിക്കുന്നതിനിടെ ‘ഹേ ഇഡ്ഡലി വട രാം ചരണ്‍ എവിടെയാണ് താങ്കള്‍’ എന്ന് ഷാരുഖ് വിളിച്ചത് ആണ് വിവാദമായത്. രാം ചരണ്‍ ആരാധകര്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
അതേസമയം, ശ്രുതി ഹാസനും കാമുകന്‍ ശാന്തനു ഹസാരികയും വേര്‍പിരിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടുത്തിടെയാണ് പുറത്തുവന്നിരുന്നത്. ഞാന്‍ പൂര്‍ണമായും സിംഗിളാണ്, മിംഗിള്‍ ആകാന്‍ തയ്യാറല്ല. ഇപ്പോള്‍ ജോലിയിലാണ് കമ്മിറ്റഡ് ആയിരിക്കുന്നത്, എന്റെ ജോലി നന്നായി ആസ്വദിച്ചുകൊണ്ടിരിയ്ക്കുകയാണ്.’ എന്നാണ് ശ്രുതി ഹാസന്‍ പറഞ്ഞത്.
