Social Media
നിന്നോടൊപ്പമുള്ള നിമിഷങ്ങള്‍ എന്നും ദീപാവലിയാണെന്ന് ശ്രിനിഷ്;പേളിക്കൊപ്പം ദീപാവലി ആഘോഷിച്ച് താരം!
നിന്നോടൊപ്പമുള്ള നിമിഷങ്ങള്‍ എന്നും ദീപാവലിയാണെന്ന് ശ്രിനിഷ്;പേളിക്കൊപ്പം ദീപാവലി ആഘോഷിച്ച് താരം!
By
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും.താരങ്ങളുടെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. താരങ്ങൾ തങ്ങളുടെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയ വഴി ഇപ്പോഴും പങ്കുവെക്കാറുണ്ട്.ആരാധകർ എല്ലാം തന്നെ താരങ്ങളുടെ വിശേഷങ്ങൾ അറിയാനും കാത്തിരിക്കുകയാണ്.ദീപാവലി ആഘോഷത്തിന്‍റെ സന്തോഷം പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം ശ്രിനിഷ് എത്തിയത്. നിന്നോടൊപ്പമുള്ള നിമിഷങ്ങള്‍ എന്നും ദീപാവലിയാണെന്നും ഇത് പോലെ എന്നും തന്നോടൊപ്പം ചേര്‍ന്ന് നില്‍ക്കുമെന്നുള്ള ഉറപ്പ് മതിയെന്നും ശ്രീനി കുറിച്ചിട്ടുണ്ട്. പേളിക്ക് ഭക്ഷണം നല്‍കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്നും താരങ്ങൾക്കു ഏറെ ആരാധകരാണ് ആയതിനാൽ തന്നെ എന്നും താരങ്ങൾക്ക് പിന്തുണയും ഏറെ ആണ് . ആരാധകപിന്തുണയുടെ കാര്യത്തില്‍ ഇരുവര്‍ അനുഗ്രഹീതരാണ്. ബിഗ് ബോസില്‍ വിവാദങ്ങള്‍ അരങ്ങുതകര്‍ക്കുന്നതിനിടയിലും ആരാധകര്‍ ഇവര്‍ക്കൊപ്പമായിരുന്നു. ശക്തമായ പിന്തുണയായിരുന്നു അവര്‍ നല്‍കിയത്. അവസാനനിമിഷമായിരുന്നു പേളി പരിപാടിയില്‍ നിന്നും പുറത്തേക്ക് പോയത്. ബിഗ് ബോസില്‍ നിന്നും പുറത്തെത്തി അധികം വൈകാതെ തന്നെ ഇരുവരും വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. വിവാഹത്തിന് ശേഷം അഭിനയരംഗത്ത് സജീവമാണ് ഇരുവരും.
ബിഗ് ബോസിലെക്കിയെതിന് ശേഷമായിരുന്നു പേളി മാണിയുടെ യഥാര്‍ത്ഥ മുഖം പുറത്തുവന്നത്. ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നതിനിടയില്‍ ബോള്‍ഡ്നെസ്സ് കാണിക്കുന്നതാണെന്നും യഥാര്‍ത്ഥത്തിലുള്ള തന്‍റെ ക്യാരക്ടര്‍ ഇങ്ങനെയാണെന്നും താരം വ്യക്തമാക്കിയിരുന്നു. പരിപാടിയുമായി മുന്നേറുന്നതിനിടയിലായിരുന്നു ഇരുവരും പ്രണയത്തിലായത്. മാറി നിന്നുള്ള സംസാരവും രാത്രിയിലെ മാറിയിരിക്കലിനെക്കുറിച്ചുമൊക്കെ പറഞ്ഞ് സഹമത്സരാര്‍ത്ഥികളും ഇവരെ മത്സരിച്ചിരുന്നു. അതിനിടയിലാണ് തങ്ങള്‍ പ്രണയത്തിലാണെന്ന് വ്യക്തമാക്കി ഇവരെത്തിയത്.
സീരിയലിലൂടെയാണ് തുടക്കം കുറിച്ചതെങ്കിലും സിനിമാമോഹമുണ്ടെന്ന് ശ്രിനിഷ് പറഞ്ഞിരുന്നു. ഇ ടിവിയുടെ പുതിയ സീരിയലുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരം. കാത്തിരിപ്പിനൊടുവില്‍ മലയാളത്തിലേക്കും എത്തിയേക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു. ബോളിവുഡ് അരങ്ങേറ്റവുമായാണ് പേളി മാണി എത്തുന്നത്. അഭിഷേക് ബച്ചന്‍റെ നായികയായുള്ള വരവിനെക്കുറിച്ച് താരവും പറഞ്ഞിരുന്നു.
പേളിയും ശ്രീനിയും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്. വിവാഹത്തിന് ശേഷവും ഇവര്‍ക്കെതിരെയുള്ള വിമര്‍ശനം തുടരുകയാണ്. അത്തരക്കാര്‍ക്ക് ചുട്ടമറുപടിയുമായി അഭിനേത്രിയായ സ്വാസിക വേണുഗോപാല്‍ എത്തിയിരുന്നു. താരത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വിവാഹശേഷമുള്ള വിശേഷങ്ങളറിയാനായി കാത്തിരുന്നവരെല്ലാം സന്തോഷത്തിലാണ്. പേളിഷ് ദമ്പതികള്‍ തന്നെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ചിത്രങ്ങള്‍ തരംഗമായി മാറിയത്. വിവാഹത്തിനിടയിലെ കാര്യങ്ങള്‍ മാത്രമല്ല അതിന് ശേഷമുള്ള വിശേഷങ്ങളും വൈറലായി മാറുന്നുണ്ട്. പേളിഷ് ദമ്പതികളുടെ ഈ സന്തോഷം എന്നും നിലനില്‍ക്കട്ടെയെന്നാണ് ആരാധകര്‍ പറയുന്നത്. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും മികച്ച പിന്തുണയുമായി ഇവര്‍ മുന്നേറുന്നതാണ് തങ്ങള്‍ക്ക് കാണേണ്ടതെന്നും ആരാധകര്‍ പറയുന്നുണ്ട്.
srinish aravind and pearle maaney diwali celebration
