Connect with us

ദൈവത്തിന് നന്ദി…ഒരുമിച്ച് 15 വര്‍ഷങ്ങള്‍;വിശേഷപ്പെട്ട ദിവസം ആഘോഷമാക്കി കലാഭവൻ ഷാജോണും ഭാര്യയും!

Social Media

ദൈവത്തിന് നന്ദി…ഒരുമിച്ച് 15 വര്‍ഷങ്ങള്‍;വിശേഷപ്പെട്ട ദിവസം ആഘോഷമാക്കി കലാഭവൻ ഷാജോണും ഭാര്യയും!

ദൈവത്തിന് നന്ദി…ഒരുമിച്ച് 15 വര്‍ഷങ്ങള്‍;വിശേഷപ്പെട്ട ദിവസം ആഘോഷമാക്കി കലാഭവൻ ഷാജോണും ഭാര്യയും!

മലയാള സിനിമയിൽ ഇൻ സൂപ്പർ താരങ്ങളും നടനും സംവിധായകനും ഒക്കെ ആയി എത്തുന്നവർ വളരെ പെട്ടന്ന് വളർന്നവരാണ്.ചെറിയ ചെറിയ വേഷങ്ങളിൽ എത്തി മലയാള സിനിമയുടെ താരമായി മാറിയ നടനാണ് കലാഭവൻ ഷാജോൺ.നായകനായി എത്തിയ താരം സംവിധാനത്തിലും ചുവടു വെച്ചിരുന്നു ആദ്യ ചിത്രം തന്നെ വളരെ വലിയ വിജയമാണ് കൈവരിച്ചത്.സിനിമയിൽ വളരെ ഏറെ വളർന്നിരിക്കുകയാണിപ്പോൾ താരം.എന്നാൽ ഇന്ന് താരത്തിന് ഏറെ വിശേഷപെട്ടതും സവിശേഷതയുള്ളതുമായ ദിവസമാണ്.അത് മറ്റൊന്നുമല്ല ഇന്ന് താരത്തിന്റെ വിവാഹ വാർഷികമാണ്.ഫേസ്ബുക് വഴി ചിത്രം പങ്കുവെച്ചാണ് ഷാജോൺ ഈ കാര്യം വ്യക്തമാക്കിയത്.ദൈവത്തിന് നന്ദി… ഒരുമിച്ച് 15 വര്‍ഷങ്ങള്‍. എന്നുമായിരുന്നു ഫോട്ടോയ്ക്ക് ക്യാപ്ഷനായി ഷാജോണ്‍ കുറിച്ചത്.15 വര്ഷം പൂർത്തിയാക്കിയ താരത്തിന് താരങ്ങളടക്കം വലിയ ആശംസകളാണ് വരുന്നത്.തൻറെ ഭാര്യയെ കുറിച്ചും താരം പറയുകയുണ്ടായിരുന്നു.

‘ഞാനും ഡിനിയും ഒരുമിച്ച് ഒരു ഗള്‍ഫ് ഷോ യ്ക്ക് പോയതാണ്. കോട്ടയം നസീറിന്റെ കൂടെ ഞാനും ഡാന്‍സര്‍ ടീമിനൊപ്പം ഡിനിയും. കക്ഷി അന്ന് മിസ് തൃശൂരായി തിളങ്ങി നില്‍ക്കുകയാണ്. ഒരു മിസ് തൃശൂരിനോട് എനിക്ക് ചോദിക്കാന്‍ പറ്റുന്ന ചോദ്യമായിരുന്നോ അതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. എങ്കിലും എനിക്ക് ഇഷ്ടമാണെന്ന് നേരെ ചെന്ന് പറഞ്ഞു. പക്ഷെ എന്നെ ഞെട്ടിച്ചത് അവളുടെ മറുപടിയാണ്. വീട്ടുകാര്‍ക്ക് ഇഷ്ടമാണേല്‍ അവള്‍ക്ക് കുഴപ്പമില്ലെന്നാണ് ഡിനി പറഞ്ഞത്. അപ്പോള്‍ തന്നെ ഇച്ചായനെ വിളിച്ചു. ഇച്ചായന്‍ തന്ന ആത്മവിശ്വാസത്തില്‍ അമ്മച്ചിയോട് കാര്യം പറഞ്ഞു. നാട്ടില്‍ വന്നിട്ട് കൂട്ടുകാരന്‍ രമേശുമായി ഡിനിയുടെ വീട്ടില്‍ പോയി. പിന്നെ മൂന്ന് മാസക്കാലം പ്രണയം. 2004 ല്‍ കല്യാണം. മകള്‍ ഹന്ന, മകന്‍ യൊഹാന്‍ എന്നിങ്ങനെ രണ്ട് മക്കളാണ് ഞങ്ങള്‍ക്ക്’ എന്നും ഒരു അഭിമുഖത്തില്‍ ഷാജോണ്‍ പറഞ്ഞിരുന്നു.

happy wedding anniversary kalabhavan shajon

Continue Reading
You may also like...

More in Social Media

Trending