Connect with us

ഞങ്ങളുടെ മാലാഖകുഞ്ഞ് ഇന്ന് ഇരുപത്തിയെട്ട് ദിവസം പൂര്‍ത്തിയാക്കി; മകളുടെ പേര് വെളിപ്പെടുത്തി പേളിയും ശ്രീനിഷും

Malayalam

ഞങ്ങളുടെ മാലാഖകുഞ്ഞ് ഇന്ന് ഇരുപത്തിയെട്ട് ദിവസം പൂര്‍ത്തിയാക്കി; മകളുടെ പേര് വെളിപ്പെടുത്തി പേളിയും ശ്രീനിഷും

ഞങ്ങളുടെ മാലാഖകുഞ്ഞ് ഇന്ന് ഇരുപത്തിയെട്ട് ദിവസം പൂര്‍ത്തിയാക്കി; മകളുടെ പേര് വെളിപ്പെടുത്തി പേളിയും ശ്രീനിഷും

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് പേളി മാണിയു ശ്രിനീഷ് അരവിന്ദും. അവതാരകയായും നടിയായും വളരെപ്പെട്ടെന്നാണ് പേളി പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് കയറിക്കൂടിയത്. അതുപോലെ തന്നെ ഹിറ്റ് സീരിയലുകളിലൂടെ ശ്രിനീഷും പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറുകയായിരുന്നു. എന്നാല്‍ ഒന്നിച്ച് ബിഗ്‌ബോസ് സീസണ്‍ വണ്ണില്‍ പ്രത്യക്ഷപ്പെട്ടതിനു ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. ഇവരുടെ വിശേഷങ്ങള്‍ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇരുവര്‍ക്കും നില എന്നൊരു കുഞ്ഞുണ്ട്. നിലയ്ക്ക് കൂട്ടിനൊരു കുഞ്ഞതിഥി കൂടി എത്തിയിരിക്കുകയാണ്.

മകളുടെ വരവ് അറിയിച്ചുള്ള പോസ്റ്റിന് ശേഷം പിന്നെ യാതൊരു വിവരങ്ങളുമില്ലായിരുന്നു. ഇതില്‍ ആരാധകരും നിരാശരായിരുന്നു. എന്നാലിപ്പോള്‍ മകളുടെ പേരും മുഖവും പുറംലോകത്തിന് മുന്നില്‍ കാണിച്ച് കൊണ്ടാണ് പേളിയും ശ്രീനിഷും എത്തിയിരിക്കുന്നത്. മകളുടെ ഇരുപത്തിയെട്ടുക്കെട്ടിന്റെ വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടാണ് പുതിയൊരു പോസ്റ്റുമായി പേളി എത്തിയിരുന്നത്. ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദിനും മൂത്തമകള്‍ നിലയ്ക്കുമൊപ്പം ഇളയമകളെ കൂടി നടി കാണിച്ചിരിക്കുകയാണ്. മാത്രമല്ല മകള്‍ക്കിട്ട പേരെന്താണെന്നും പേളി വെളിപ്പെടുത്തി.

‘നിതാര ശ്രീനിഷിനെ കാണുക, ഞങ്ങളുടെ മാലാഖകുഞ്ഞ് ഇന്ന് ഇരുപത്തിയെട്ട് ദിവസം പൂര്‍ത്തിയാക്കി. ഇന്ന് അവളുടെ നൂലുക്കെട്ട് ആയിരുന്നു. പിന്നെ എന്തായിരുന്നു എന്ന് നിങ്ങള്‍ ഊഹിച്ച് പറയുക. ഞങ്ങളുടെ ഹൃദയവും ഞങ്ങളുടെ കൈകളും നിറഞ്ഞിരിക്കുകയാണിപ്പോള്‍. നിങ്ങളെല്ലാവരുടെയും സ്‌നേഹവും പ്രാര്‍ഥനയും അനുഗ്രഹങ്ങളുമൊക്കെ വേണം’, എന്നുമാണ് പോസ്റ്റിന് ക്യാപ്ഷനായി പേളി പറഞ്ഞിരിക്കുന്നത്.

‘പേളി ചേച്ചി പഴയതിനേക്കാള്‍ സുന്ദരിയായി തോന്നിയത് എനിക്ക് മാത്രമാണോ. എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് പറഞ്ഞാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. ആദ്യത്തെ പ്രസവത്തിന് ശേഷം പേളിയെ കണ്ടതിലും സുന്ദരിയായി ഇപ്പോള്‍ തോന്നുന്നുണ്ട്. അതുപോലെ തന്നെ മക്കളെയും. കുഞ്ഞുവാവ നില ബേബിയെ പോലെ തന്നെയുണ്ട് കാണാന്‍. ശരിക്കും നിലയുടെ ഫോട്ടോകോപ്പിയാണ്. നിങ്ങളുടെ ഫോട്ടോ കണ്ടിട്ട് കണ്ണെടുക്കാന്‍ തോന്നുന്നില്ല. എന്നും ഇതുപോലെ സന്തുഷ്ടരായി ജീവിക്കുന്നത് കാണാന്‍ സാധിക്കട്ടേ. കുഞ്ഞുവാവയ്ക്ക് പേരിട്ടതും മനോഹരമായെന്നാണ് ആരാധകര്‍ പറയുന്നത്.

നിലയുമായി ചേരുന്നൊരു പേരായിരിക്കും പേളി കൊണ്ട് വരിക എന്നറയാമായിരുന്നു. അത് ‘നില’ ആണേല്‍’ നീ താര’, അങ്ങനെ പേളിയും ശ്രീനിഷും രാത്രിയും ആകാശവുമായപ്പോള്‍ മക്കള്‍ ചന്ദ്രനും നക്ഷത്രവുമായി. ഈ പോസ്റ്റിനായി ഞങ്ങള്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. നിങ്ങളുടെ ക്യൂട്ട് ഫാമിലിയെ കാണാന്‍ വളരെ സന്തോഷം. ദൈവം എല്ലാ സന്തോഷവും സമാധാനവും ഐശ്വര്യവും എല്ലാം നല്‍കി അനുഗ്രഹിക്കട്ടെ. അത്തരത്തില്‍ സ്‌നേഹവും വാത്സല്യങ്ങളുമുള്ള ഒരു കുടുംബമാണ് പേളിയുടേത്… എന്ന് തുടങ്ങി നിരവധി കമന്റുകളാണ് പേളിയുടെ പോസ്റ്റിന് താഴെ വരുന്നത്.

കുറച്ച് ദിവസങ്ങളായി പേളിയോട് കുഞ്ഞിനെ കാണിക്കാന്‍ ആവശ്യപ്പെട്ടുള്ള കമന്റുകള്‍ വന്നിരുന്നു. നില ബേബിയെ കാണിച്ചത് പോലെ കുഞ്ഞിനെയും കാണിക്കണമെന്നും അവളുടെ പേരെന്താണെന്ന് എങ്കിലും വെളിപ്പെടുത്തണമെന്നുമൊക്കെ ആയിരുന്നു ആവശ്യങ്ങള്‍. മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെ എങ്കിലും ആക്ടീവായിരിക്കണമെന്നാണ് പേളിയോട് ആരാധകര്‍ ആവശ്യപ്പെട്ടത്. ഒടുവില്‍ എല്ലാവരും കാത്തിരുന്നത് പോലെയുള്ള ചിത്രങ്ങളുമായിട്ടാണ് പേളി എത്തിയിരിക്കുന്നത്.

അടുത്തിടെ ആദ്യ പ്രസവത്തിന് ശേഷം നേരിട്ട ബുദ്ധിമുട്ടുകളില്‍ ശ്രീനിഷ് നല്‍കിയ പിന്തുണയെക്കുറിച്ച് പേളി മാണി സംസാരിച്ചിരുന്നു. പ്രസവം കഴിഞ്ഞ് ആദ്യത്തെ രണ്ട് മാസമാണ് എനിക്ക് ബുദ്ധിമുട്ടേറിയതായി തോന്നിയത്. നമുക്കുണ്ടാകുന്ന ശാരീരികമായ മാറ്റങ്ങള്‍ വിഷമത്തിന് കാരണമാകും. നമ്മുടെ ശരീരമല്ല ഇതെന്ന തോന്നല്‍ വരും. ഗര്‍ഭാവസ്ഥയില്‍ എന്റെ ശരീരത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ ഇഷ്ടമായിരുന്നു. എന്നാല്‍ കുഞ്ഞ് പിറന്ന ശേഷം വലിയ ടെന്‍ഷന്‍ ആയിരുന്നെന്ന് അന്ന് പേളി മാണി തുറന്ന് പറഞ്ഞു.

പോസ്റ്റ്പാര്‍ട്ടത്തില്‍ ശ്രീനി മറ്റൊരു മുറിയില്‍ ആയിരുന്നു ഉറങ്ങിയത്. ഒരു മാസത്തോളം ശ്രീനി എന്റെ അടുത്ത് ഉറങ്ങിയില്ല. ഉറങ്ങും മുമ്പ് ശ്രീനി എന്റെ ബെഡിന്റെ താഴെ ഇരുന്ന് ഓരോ കഥകള്‍ പറയും. റിലേഷന്‍ഷിപ്പില്‍ ഭാര്യക്ക് ഏറ്റവും കൂടുതല്‍ വേണ്ടത് ഭര്‍ത്താവിന്റെ സാമീപ്യമാണ്. പോസ്റ്റ് പോര്‍ട്ടം ഘട്ടം ശ്രീനിയുടെ സാമീപ്യം കാരണം തനിക്ക് എളുപ്പത്തില്‍ അഭിമുഖീകരിക്കാന്‍ കഴിഞ്ഞെന്നും അന്ന് പേളി മാണി വ്യക്തമാക്കി.

More in Malayalam

Trending

Recent

To Top