പേർളിയുടെ വീട്ടിലെ ആ സന്തോഷം; സർപ്രൈസ് പൊട്ടിച്ച് അനിയത്തി; ആശംസകളുമായി ആരാധകർ!!!
By
മിനി സ്ക്രീൻ പ്രേക്ഷകർക്കും സോഷ്യൽമീഡിയയിലെ സ്ഥിരം ഉപഭോക്താക്കൾക്കും ഏറ്റവും പ്രിയപ്പെട്ട താരജോഡിയാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. അവതാരകയായും നടിയായും വളരെപ്പെട്ടെന്നാണ് പേളി പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് കയറിക്കൂടിയത്. അതുപോലെ തന്നെ ഹിറ്റ് സീരിയലുകളിലൂടെ ശ്രിനീഷും പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറുകയായിരുന്നു.
ബിഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരരാർത്ഥികളായി എത്തിയ ഇരുവരും അവിടെ വെച്ചാണ് കണ്ടുമുട്ടിയതും പരിചയപ്പെട്ടതും പ്രണയത്തിലായതും. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഇരുവരുടെയും ബന്ധത്തിന് രണ്ടുവീട്ടുകാരും പച്ചകൊടി കാണിച്ചു. അതോടെ പേളി-ശ്രീനിഷ് വിവാഹം നടക്കുകയായിരുന്നു.
ഇവരുടെ വിശേഷങ്ങള്‍ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇരുവര്‍ക്കും നില,നിതാര എന്നീ രണ്ട് പെണ്മക്കളാണുള്ളത്. ഇപ്പോഴിതാ തന്റെ കുടുംബത്തില്‍ മറ്റൊരു സന്തോഷം നടക്കാന്‍ പോവുകയാണെന്നാണ് പേളിയും അനിയത്തി റേച്ചലും പറയുന്നത്. കഴിഞ്ഞ മൂന്നാല് വര്‍ഷത്തിനുള്ളില്‍ തന്റെ കുടുംബത്തില്‍ സന്തോഷങ്ങളുടെ ഘോഷയാത്രയാണെന്ന് പേളി മുന്‍പ് പറഞ്ഞിരുന്നു.
ആദ്യം പേളി മകള്‍ നിലയ്ക്ക് ജന്മം കൊടുത്തു. ഇതിനിടെ സഹോദരി റേച്ചലിന്റെ വിവാഹമായി. വൈകാതെ റേച്ചല്‍ രണ്ട് ആണ്‍കുട്ടികളുടെ അമ്മയായി. അനിയത്തി രണ്ടാമതും ഗര്‍ഭിണിയായി പ്രസവത്തിനോട് അടുക്കുമ്പോഴെക്കും പേളിയും രണ്ടാമത് ഗര്‍ഭിണിയായി. അങ്ങനെ വീട് നിറയെ കുട്ടികളും സന്തോഷ ദിവസങ്ങളുമായി. ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ രസകരമായൊരു വീഡിയോയാണ് റേച്ചല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തങ്ങളുടെ വീട്ടില്‍ ഉടനെ ഒരു വിവാഹം നടക്കാന്‍ പോവുകയാണെന്നും അതിനുള്ള മുന്നൊരുക്കങ്ങള്‍ നടക്കുന്നതും റേച്ചല്‍ സൂചിപ്പിച്ചിരുന്നു.
‘അങ്ങനെ, ശ്രദ്ധയും വിവാഹിതയാകന്‍ പോവുകയാണ്. അതിന് വേണ്ടി ഞങ്ങള്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം കുറച്ച് ഷോപ്പിങ് നടത്താന്‍ ശ്രമിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് റേച്ചല്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു വീഡിയോ പങ്കുവെച്ചത്. റേച്ചലും പേളിയും കൈകുഞ്ഞുങ്ങളുമായി ശ്രദ്ധയുടെ കൂടെ വസ്ത്രം വാങ്ങിക്കാനും മറ്റുമായി പോയിരിക്കുകയാണ്. ഒപ്പം എല്ലാവരും ഭക്ഷണം കഴിക്കുന്നതും കുഞ്ഞുങ്ങള്‍ക്കൊപ്പം സമയം ചിലവഴിക്കുന്നതുമൊക്കെ വീഡിയോയിലുണ്ട്.
എന്നാലിത് കുഞ്ഞുങ്ങളുടെ പുറത്ത് പോകലായിട്ടാണ് തനിക്ക് തോന്നുന്നതെന്ന് പറഞ്ഞാണ് വീഡിയോയ്ക്ക് കമന്റുമായി പേളി എത്തിയത്. പേളി മാണിയുടെയും റേച്ചലിന്റെയും വീഡിയോസിലൂടെ ശ്രദ്ധയെ കുറിച്ചും പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. പേളിയുടെ പപ്പയുടെ അനിയനും അമ്മയുടെ അനിയത്തിയും തമ്മിലാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഈ ബ്ന്ധത്തിലുള്ള മൂന്ന് മക്കളില്‍ ഒരാളാണ് ശ്രദ്ധ.
ഇരുവരുടെയും മാതാപിതാക്കള്‍ സ്വന്തം സഹോദരനും സഹോദരിയുമായത് കൊണ്ട് കുടുംബാംഗങ്ങളെല്ലാം ഒരുപോലെയാണ്. മാത്രമല്ല ഇവരെല്ലാം ഒരു വീടിനുള്ളില്‍ തന്നെയാണ് താമസമെന്നതും ശ്രദ്ധേയമാണ്. ആലുവയിലുള്ള വീട്ടില്‍ തങ്ങളെല്ലാവരും താമസിക്കുന്നതിനെ പറ്റി മുന്‍പ് പേളി പറഞ്ഞിരുന്നു. എന്തായാലും കുടുംബത്തിലെ പുതിയ കല്യാണവിശേഷങ്ങള്‍ പങ്കുവെക്കണമെന്നാണ് ആരാധകരുടെ ആവശ്യം. നിലവില്‍ യൂട്യൂബ് ചാനലിലൂടെ വലിയ പിന്തുണ ലഭിക്കുന്ന താരമാണ് പേളി. പ്രസവത്തിന് ശേഷം വീഡിയോ പോസ്റ്റ് ചെയ്യാത്തതില്‍ നിരാശ പങ്കുവെച്ച് പേളിയുടെ ആരാധകരും രംഗത്ത് വന്നിരുന്നു.
പേളിയുടെയും ശ്രീനിഷിന്റെയും ആദ്യത്തെ മകള്‍ നില സോഷ്യല്‍ മീഡിയയിലെ താരമാണ്. മറ്റ് സെലിബ്രിറ്റികളെ പോലെ കുഞ്ഞിനെ ക്യാമറകളില്‍ നിന്നും പേളി മാറ്റി നിര്‍ത്തിയിരുന്നില്ല. അതിനാല്‍ നിലയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും ആരാധകര്‍ കണ്ടതാണ്. രണ്ടാമത്തെ കുഞ്ഞിനെ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. പേളിക്ക് ഇരട്ടക്കുഞ്ഞുങ്ങളായിരിക്കുമെന്നും ആണ്‍കുഞ്ഞായിരിക്കുമെന്നും നേരത്തെ പലരും കമന്റ് ചെയ്തിരുന്നു.
എന്നാല്‍ പ്രവചനങ്ങള്‍ തെറ്റിച്ച് കൊണ്ട് പെണ്‍കുഞ്ഞാണ് പേളിക്കും ശ്രീനിഷിനും പിറന്നിരിക്കുന്നത്. ബി?ഗ് ബോസ് ഒന്നാം സീസണില്‍ മത്സരാര്‍ത്ഥിയായി വന്ന ശേഷം പേളിയുടെ ജീവിതത്തിലെ പല ഘട്ടങ്ങള്‍ ആരാധകര്‍ കണ്ടതാണ്. ശ്രീനിഷുമായുള്ള പ്രണയം, വിവാഹം, നിലയുടെ ജനനം തുടങ്ങി ഒരുപാട് മാറ്റങ്ങള്‍ പേളിയുടെ ജീവിതത്തില്‍ സംഭവിച്ചു.
ആദ്യ പ്രസവത്തിന് ശേഷം നേരിട്ട ബുദ്ധിമുട്ടുകളില്‍ ശ്രീനിഷ് നല്‍കിയ പിന്തുണയെക്കുറിച്ച് പേളി മാണി നേരത്തെ സംസാരിച്ചിട്ടുണ്ട്. പ്രസവം കഴിഞ്ഞ് ആദ്യത്തെ രണ്ട് മാസമാണ് എനിക്ക് ബുദ്ധിമുട്ടേറിയതായി തോന്നിയത്. നമുക്കുണ്ടാകുന്ന ശാരീരികമായ മാറ്റങ്ങള്‍ വിഷമത്തിന് കാരണമാകും. നമ്മുടെ ശരീരമല്ല ഇതെന്ന തോന്നല്‍ വരും. ?ഗര്‍ഭാവസ്ഥയില്‍ എന്റെ ശരീരത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ ഇഷ്ടമായിരുന്നു. എന്നാല്‍ കുഞ്ഞ് പിറന്ന ശേഷം വലിയ ടെന്‍ഷന്‍ ആയിരുന്നെന്ന് അന്ന് പേളി മാണി തുറന്ന് പറഞ്ഞു.
പോസ്റ്റ്പാര്‍ട്ടത്തില്‍ ശ്രീനി മറ്റൊരു മുറിയില്‍ ആയിരുന്നു ഉറങ്ങിയത്. ഒരു മാസത്തോളം ശ്രീനി എന്റെ അടുത്ത് ഉറങ്ങിയില്ല. മറ്റൊരു മുറിയില്‍ ആയിരുന്നു. ഉറങ്ങും മുമ്പ് ശ്രീനി എന്റെ ബെഡിന്റെ താഴെ ഇരുന്ന് ഓരോ കഥകള്‍ പറയും. റിലേഷന്‍ഷിപ്പില്‍ ഭാര്യക്ക് ഏറ്റവും കൂടുതല്‍ വേണ്ടത് ഭര്‍ത്താവിന്റെ സാമീപ്യമാണ്. വെറുതെ ഇരുന്നിട്ട് കാര്യമില്ല. പോസ്റ്റ് പോര്‍ട്ടം ഘട്ടം ശ്രീനിയുടെ സാമീപ്യം കാരണം തനിക്ക് എളുപ്പത്തില്‍ അഭിമുഖീകരിക്കാന്‍ കഴിഞ്ഞെന്നും അന്ന് പേളി മാണി വ്യക്തമാക്കി.