Malayalam
ആഗ്രഹം സഫലമായ സന്തോഷം പങ്കുവെച്ച് താരം; വിജയരഹസ്യം ആദ്യമായി തുറന്നുപറഞ്ഞ് പേർളി!!
ആഗ്രഹം സഫലമായ സന്തോഷം പങ്കുവെച്ച് താരം; വിജയരഹസ്യം ആദ്യമായി തുറന്നുപറഞ്ഞ് പേർളി!!
By
അവതാരക, മോഡൽ, അഭിനേത്രി എന്നീ നിലകളിലെല്ലാം ഏറെ ശ്രദ്ധേയയാണ് പേളി മാണി. മിനിസ്ക്രീനിൽ അവതാരകയായി എത്തി പിന്നീട് അഭിനയത്തിലൂടെ ബിഗ് സ്ക്രീനിലേക്കും കടന്നു വരികയായിരുന്നു പേളി.
പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം തുറന്ന ഒരു പുസ്തകമാണ് പേളിയുടേത്. കരിയർ ആണെങ്കിലും പേഴ്സണൽ ജീവിതം ആണെങ്കിലും പറയേണ്ട എല്ലാ സന്തോഷങ്ങളും താരം തുറന്നുപറയാറുമുണ്ട്. സ്വന്തമായി ഡെവലപ്പ് ചെയ്തെടുത്ത കരിയർ ആണ് പേളിയുടേത്.
ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് പേളി. ഇന്‍ഡസ്ട്രിയിലേക്ക് വരുന്ന സമയത്ത് മനസിലുണ്ടായിരുന്ന കാര്യത്തെക്കുറിച്ചായിരുന്നു ഒരാള്‍ ചോദിച്ചത്. ക്യാമറയുടെ മുന്നിലേക്ക് വരാന്‍ തീരുമാനിച്ചാല്‍ പിന്നെയൊരു തിരിച്ച് പോക്കില്ല.
പ്രശസ്തി മാത്രമല്ല കരിയറിലെ ഉയര്‍ച്ച താഴ്ചകളും ഹ്യാന്‍ഡില്‍ ചെയ്യാന്‍ പറ്റണം. പ്രത്യേകിച്ചും ഇന്നത്തെ സാഹചര്യത്തില്‍ എന്നുമായിരുന്നു പേളി മറുപടിയേകിയത്. ആത്മവിശ്വാസത്തോടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനായി സഞ്ചരിച്ചതിനെക്കുറിച്ചും പേളി സംസാരിച്ചിരുന്നു. എന്റെ റൂമിലെ ചുമരില്‍ ഞാന്‍ എന്റെ ലക്ഷ്യങ്ങളും അതിലേക്ക് എത്തുന്നതിനെക്കുറിച്ചും എഴുതി വെച്ചിരുന്നു.
അതില്‍ ഓരോന്നും ഞാന്‍ എന്നും വായിച്ച് മനസിലാക്കാറുണ്ടായിരുന്നു. എല്ലാ ദിവസവും അത് വായിച്ച് മനസില്‍ ഉറപ്പിക്കുമായിരുന്നു. ബ്രേക്കപ്പില്‍ നിന്നും എങ്ങനെ മാറാമെന്ന് ചോദിച്ചപ്പോള്‍ നിങ്ങളെ സ്വയം സ്‌നേഹിക്കുക. നിങ്ങളുടെ പാഷന്‍ മുറുകെ പിടിക്കുക. നിങ്ങളുടെ കഴിവുകളെ അംഗീകരിക്കുക, സ്വയം സ്‌നേഹിക്കുക എന്നുമായിരുന്നു പേളി പറഞ്ഞത്.
മോട്ടിവേഷണല്‍ സ്പീക്കര്‍ ആവണമെന്നായിരുന്നു കുട്ടിക്കാലം മുതലേ ആഗ്രഹിച്ചത്. ഡാഡിയെപ്പോലെ തന്നെ വലിയ ജനക്കൂട്ടത്തിന് മുന്നില്‍ ആത്മവിശ്വാസത്തോടെ സംസാരിക്കണമെന്നുണ്ടായിരുന്നു. ഡാഡിയെക്കുറിച്ച് കൂടുതല്‍ പേര്‍ അറിയണമെന്നും ഉണ്ടായിരുന്നു. അങ്ങനെയാണ് ഞാന്‍ മീഡിയ ഫീല്‍ഡിലേക്ക് വന്നതെന്നായിരുന്നു പേളി പറഞ്ഞത്.
അതേസമയം പേളി മാണിയുടെ ‘പേളി മാണി ഷോ’ എന്ന പരിപാടിയിൽ അതിഥിയായെത്തിയ ആസിഫ് അലി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ആസിഫ് അലിയുടെ പുതിയ സിനിമയായ ‘ലെവൽ ക്രോസ്’ന്റെ പ്രമോഷന്റെ ഭാഗമായാണ് പേളി മാണിയുടെ അഭിമുഖത്തിൽ അതിഥിയായെത്തുന്നത്.
ആസിഫ് അലി, അമല പോൾ, ഷറഫുദ്ധീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ‘ലെവൽ ക്രോസ്’. ഷോയിൽ ‘റാപിഡ് ഫയർ’ എന്ന സെക്ഷനിലാണ് പേളി രസകരമായ ചില ചോദ്യങ്ങൾ ആസിഫിനോട് ചോദിക്കുന്നത്. സിനിമാ കഥാപാത്രങ്ങളിൽ തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച കഥാപാത്രം ഏതെന്നായിരുന്നു പേളിയുടെ ആദ്യ ചോദ്യം.
അതിന് മാലിക്ക് ബാഷ എന്നാണ് ആസിഫ് ഉത്തരം നൽകിയത്. ഇഷ്ടം തോന്നിയ ആദ്യ കാർ ഏതെന്ന ചോദ്യത്തിന് അംബാസിഡർ എന്നായിരുന്നു ഉത്തരം. അത്തരത്തിൽ നിരവധി ചോദ്യങ്ങൾക്കിടയിലാണ് ആസിഫിന് കഴിച്ചാൽ ഏറ്റവും തൃപ്തി നൽകുന്ന ഭക്ഷണത്തെക്കുറിച്ച് പേളി ചോദിക്കുന്നത്. അതിന് ഒരു ലിസ്റ്റ് തന്നെ ആസിഫ് നൽകി.
ചക്കക്കുരു, മാങ്ങ, മുരിങ്ങാക്കോൽ, ചെമ്മീൻ കറി, ഉണക്കമീൻ വറുത്തത്, ഇവ എല്ലാം ഒന്നിച്ച് ചോറിൽ ചേർത്ത് ശേഷം അതിലേക്ക് തൈര് ചേർക്കുക. ഒപ്പം മാങ്ങ അച്ചാർ, ഫിഷ് ഫ്രൈ ഇതാണ് തന്റെ കംഫർട്ട് ഫുഡ് എന്നാണ് ആസിഫ് പറഞ്ഞത്.
എന്നാൽ ആസിഫിന്റെ ഇഷ്ടഭക്ഷണത്തിന്റെ കോമ്പിനേഷൻ കേട്ട പേളി പറഞ്ഞത് ഇത് കംഫർട്ട് ഫുഡ് അല്ല ഇതിന് വേറെ വല്ല പേരും പറയണം എന്നാണ്. ഏതായാലും ഇരുവരുടേയും ഈ ഫൺ ഇന്റർവ്യൂ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇതിനോടകം തന്നെ നിരവധി പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.