Sports
എന്നോട് ഇപ്പോഴും സൗഹൃദം പങ്കിടുന്നവർ ആണ് ഈ നാല് താരങ്ങൾ – ശ്രീശാന്ത്
എന്നോട് ഇപ്പോഴും സൗഹൃദം പങ്കിടുന്നവർ ആണ് ഈ നാല് താരങ്ങൾ – ശ്രീശാന്ത്
തന്നെ ഒരിക്കല്‍ ത്രസിപ്പിച്ചിരുന്ന ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് എത്രയും പെട്ടെന്ന് തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയില്‍ ആണ് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് .ശ്രീശാന്തിനെതിരേ എന്തു നടപടി സ്വീകരിക്കണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബി.സി.സി.ഐയ്ക്ക് സുപ്രീം കോടതി മൂന്നു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇനി ആ മൂന്ന് മാസം കൂടി ശ്രീശാന്തിന് കാത്തിരിക്കണം
ബി.സി.സി.ഐയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നുമായിരുന്നു സുപ്രീം കോടതി വിധിക്ക് ശേഷം ശ്രീശാന്തിന്റെ പ്രതികരണം. ‘ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ ഭാര്യ ഭുവനേശ്വരിയും ഭാര്യയുടെ അച്ഛനും അമ്മയുംസഹോദരന്മാരും എന്നിലര്‍പ്പിച്ച വിശ്വാസമാണ് മുന്നോട്ട് നയിച്ചത്. ലോകം മുഴുവന്‍ അവിശ്വസിച്ചപ്പോഴും അവരുടെ മകളെ അവന് എനിക്ക് വിവാഹം ചെയ്തുതന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ എന്റെ അച്ഛനും അമ്മയും കടന്നപോയതും വിഷമ ഘട്ടങ്ങളിലൂടെയാണ്.ഒന്നും അത്ര എളുപ്പമായിരുന്നില്ല.’പി.ടി.ഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ ശ്രീശാന്ത് പറയുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ചിലര്‍ ഇപ്പോഴും ശ്രീശാന്തുമായി സൗഹൃദം സൂക്ഷിക്കുന്നുണ്ട്. അവര്‍ വിളിക്കുകയും വാട്സ്ആപ്പില്‍ മെസ്സേജ് അയക്കാറുണ്ടെന്നും ശ്രീശാന്ത് പറയുന്നു. ‘ഹര്ഭജന് സിങ്ങ് എന്നോട് സംസാരിക്കാറുണ്ട്. വീരു ഭായിയും സുരേഷ് റെയ്നയും ഇപ്പോഴും മെസ്സേജ് അയക്കാറുണ്ട്. റോബിന് ഉത്തപ്പയാണ് ഏറ്റവുമടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍.
sreesanth about his friendship
