Connect with us

ധോണിയുടെ അനുഭവ സമ്ബത്ത് ഇന്ത്യക്കും വിരാട് കോഹ്‌ലിക്കും ലോകകപ്പില്‍ ഗുണം ചെയ്യുമെന്ന് ഓസ്‌ട്രേലിയൻ ഇതിഹാസ താരം .

Sports

ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ലോകകപ്പിൽ ധോണിയുടെ സാന്നിദ്യം കോഹ്‌ലിക്ക് ഒരു മുതൽ കൂട്ടാകും എന്നാണ് ഓസ്‌ട്രേലിയൻ ഇതിഹാസ താരം ഷെയിൻ വോണിന്റെ അഭിപ്രായം .ലോകകപ്പില്‍ ധോണിയുടെ സാന്നിദ്ധ്യം ഇന്ത്യക്ക് മുതല്‍ക്കൂട്ടാണെന്നും ഷെയിന്‍ വോണ്‍ പറഞ്ഞു. ധോണിയുടെ അനുഭവ സമ്ബത്ത് ഇന്ത്യക്കും വിരാട് കോഹ്‌ലിക്കും ലോകകപ്പില്‍ ഗുണം ചെയ്യുമെന്നും ഷെയിന്‍ വോണ്‍ പറഞ്ഞു.

ലോകകപ്പിന് ശേഷം ധോണി വിരമിക്കുമ്ബോള്‍ യുവതാരം റിഷഭ് പന്ത് ധോണിയുടെ പകരക്കാരന്‍ ആവണമെന്നും വോണ്‍ പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്ബരയില്‍ അവസാന രണ്ടു ഏകദിന മത്സരങ്ങളില്‍ ധോണിക്ക് പകരം കളിച്ച റിഷഭ് പന്ത് മികച്ച പ്രകടനം പുറത്തെടുത്തിരുന്നില്ല. രണ്ടു മത്സരങ്ങളില്‍ നിന്ന് 36, 16 റണ്‍സ് മാത്രമാണ് പന്തിനു എടുക്കാനായത്. വിക്കറ്റ് കീപ്പിങ്ങില്‍ പന്തിന്റെ പിഴവുകളെയും ആരാധകര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ധോണിക്കൊപ്പം പന്തും വേണമെന്നും വോണ്‍ പറഞ്ഞു.പന്ത് ബാറ്റിങ്ങിൽ കുറച്ചുകൂടി ശ്രദ്ധിച്ചാൽ നന്നാകും എന്നും ധോണി വിക്കറ്റ് കീപ്പർ ആയി തന്നെ തുടരണം എന്നുമാണ് വോണിന്റെ പക്ഷം .

shane warne about dhoni and kohli

More in Sports

Trending

Recent

To Top