Connect with us

പരിക്ക് വകവയ്ക്കുന്നില്ല; ശ്രീകുമാര്‍ മേനോന്‍ വീണ്ടും ഒടിയന്റെ തിരക്കുകളിലേക്ക് !!

Malayalam Breaking News

പരിക്ക് വകവയ്ക്കുന്നില്ല; ശ്രീകുമാര്‍ മേനോന്‍ വീണ്ടും ഒടിയന്റെ തിരക്കുകളിലേക്ക് !!

പരിക്ക് വകവയ്ക്കുന്നില്ല; ശ്രീകുമാര്‍ മേനോന്‍ വീണ്ടും ഒടിയന്റെ തിരക്കുകളിലേക്ക് !!

പരിക്ക് വകവയ്ക്കുന്നില്ല; ശ്രീകുമാര്‍ മേനോന്‍ വീണ്ടും ഒടിയന്റെ തിരക്കുകളിലേക്ക് !!

എസ്‌കലേറ്ററില്‍ നിന്ന് വീണ് താടിയെല്ലിന് പരിക്ക് പറ്റിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഒടിയന്റെ തിരക്കുകളിലേക്ക് തിരിച്ചെത്തി. ഡിസംബര്‍ 14 ന് ചിത്രം തീയേറ്ററുകളിലെത്തുന്നതിന് മുന്നോടിയായി അവസാനഘട്ട ജോലികള്‍ പൂര്‍ത്തീകരിക്കുന്ന തിരക്കിലാണ് ശ്രീകുമാര്‍ മേനോന്‍.

ചിത്രത്തിന്റെ തിരക്കുകളിലേക്ക് തിരിച്ചെത്തിയ വാര്‍ത്ത ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജ് വഴി അറിയിച്ചത്. ‘ചിത്രത്തിന്റെ ജോലികള്‍ പെട്ടെന്ന് തന്നെ പൂര്‍ത്തീകരിക്കുമെന്നും മാണിക്യന്‍ ഉടന്‍ തന്നെ തീയേറ്ററുകളിലെത്തുമെന്നും’ സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഒടിയന്‍ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ണമായും ശ്രീകുമാര്‍ മേനോന്റെ മേല്‍നോട്ടത്തില്‍ ചെന്നെയിലും മുംബൈയിലുമായി പുരോഗമിക്കുകയാണ്. ഇതിനോടൊപ്പം പോസ്റ്റര്‍ ഡിസൈന്‍ മുതലുളള സിനിമയുടെ പ്രമോഷന്റെ ഭാഗമായുളള ജോലികളും ശ്രീകുമാര്‍ മേനോന്റെ മേല്‍നോട്ടത്തിലായിരുന്നു.

കഴിഞ്ഞദിവസം ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ഔദ്യോഗികമായി പുറത്തു വിട്ടിരുന്നു. കൊണ്ടോരാം.. എന്നു തുടങ്ങുന്ന പ്രണയാര്‍ദ്രമായ ഗാനം ഇതിനോടകം യുട്യൂബ് ട്രെന്‍ഡിങ്ങിങ്ങില്‍ ഒന്നാംസ്ഥാനത്താണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ നിര്‍മ്മിക്കുന്ന ഒടിയന്‍ ഡിസംബര്‍ 14 ന് ലോകമെമ്ബാടുമുളള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

Sreekumar Menon new faceboook post

 

More in Malayalam Breaking News

Trending

Recent

To Top