Connect with us

രംഗണ്ണനെയും പിള്ളേരെയും പ്രശംസിച്ച് മൃണാല്‍ താക്കൂര്‍; സന്തോഷം പങ്കുവെച്ച് നസ്രിയ

Uncategorized

രംഗണ്ണനെയും പിള്ളേരെയും പ്രശംസിച്ച് മൃണാല്‍ താക്കൂര്‍; സന്തോഷം പങ്കുവെച്ച് നസ്രിയ

രംഗണ്ണനെയും പിള്ളേരെയും പ്രശംസിച്ച് മൃണാല്‍ താക്കൂര്‍; സന്തോഷം പങ്കുവെച്ച് നസ്രിയ

ഫഹദ് ഫാസില്‍ ചിത്രം ആവേശം വിജയകരമായി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഏപ്രില്‍ 11 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ 24 ദിവസത്തെ കളക്ഷന്‍ 141.80 കോടിയാണ് . 77.20 കോടിയാണ് ഇന്ത്യയിലെ കളക്ഷന്‍. ആവേശം വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രത്തെ പ്രശംസിച്ച് നടി മൃണാല്‍ താക്കൂര്‍ എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് ആവേശത്തെ പുകഴ്ത്തിയിരിക്കുന്നത്.

ചിത്രം എല്ലാവരും ചിത്രം കാണണമെന്നാണ് മൃണാല്‍ പറയുന്നത്. ചിത്രത്തില്‍ ഫഹദിന്റെ കഥാപാത്രമായ രംഗയും അതിലെ പ്രധാന വേഷത്തില്‍ എത്തുന്ന വിദ്യാര്‍ഥികളും കണ്ടുമുട്ടുന്ന രംഗത്തിന്റെ വിഡിയോയാണ് ഇന്‍സ്റ്റ സ്‌റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. കൂടാതെ ഫഹദ്, സംവിധായകന്‍ ജിത്തു, നസ്രിയ എന്നിവരെ സ്‌റ്റോറിയില്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.നസ്രിയ മൃണാലിന്റെ സ്‌റ്റോറി ഷെയര്‍ ചെയ്തിട്ടുണ്ട്. നേരത്തെ ആവേശത്തെ പ്രശംസിച്ച് നയന്‍താര, സാമന്ത, വിഘ്‌നേഷ് ശിവന്‍ എന്നിവര്‍ എത്തിയിരുന്നു.

ഫഹദിനെ കൂടാതെ സജിന്‍ ഗോപു,റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍, ആശിഷ് വിദ്യാര്‍ത്ഥി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഫഹദിനൊപ്പം മികച്ച പ്രകടനമാണ് മറ്റുതാരങ്ങളും കാഴ്ചവെച്ചിരിക്കുന്നത്. രോമാഞ്ചം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ ഒരുക്കിയ ചിത്രമാണ് ആവേശം.

ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സമീര്‍ താഹിറാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാം ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. രോമാഞ്ചത്തിലെ പോലെ ആവേശത്തിലെ സുഷിന്‍ വിനയക് കോമ്പോയിലെ ഗാനങ്ങള്‍ ട്രെന്റിങ്ങായിട്ടുണ്ട്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും നസ്രിയ നസീമും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

More in Uncategorized

Trending