Malayalam
മോഹന്‍ലാലിനെ കൂടി വലിച്ചിടാന്‍ ശ്രമിച്ചിട്ടുണ്ട്, മോഹന്‍ലാലിന്റെയും മഞ്ജുവിന്റെയും ഇമേജ് തകര്‍ക്കുകയായിരുന്നു ലക്ഷ്യം; മറ്റൊരു കഥ മെനയാനുള്ള ശ്രമത്തിലായിരുന്നു അവരെന്ന് ബൈജു കൊട്ടാരക്കര
മോഹന്‍ലാലിനെ കൂടി വലിച്ചിടാന്‍ ശ്രമിച്ചിട്ടുണ്ട്, മോഹന്‍ലാലിന്റെയും മഞ്ജുവിന്റെയും ഇമേജ് തകര്‍ക്കുകയായിരുന്നു ലക്ഷ്യം; മറ്റൊരു കഥ മെനയാനുള്ള ശ്രമത്തിലായിരുന്നു അവരെന്ന് ബൈജു കൊട്ടാരക്കര
നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വന്ന സാഹചര്യത്തില്‍…, നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോദസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലേയ്ക്ക് നടന്‍ മോഹന്‍ലാലിനെ വലിച്ചിടാന്‍ ദിലീപും സംഘവും ശ്രമം നടത്തിയിട്ടുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര.
‘കോടതി വിധി നീതിയുടെ വിജയമാണ്. ഇത്രയും നാള്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞ കാര്യങ്ങള്‍ സത്യസന്ധമാണെന്നും റിപ്പോര്‍ട്ടര്‍ ടിവി അന്ന് മുതല്‍ ഇന്ന് വരെ ഇതിന്റെ പുറകെ നിന്ന് ന്യായവും നീതിയും പുലരണമെന്ന് വിളിച്ച് പറഞ്ഞതിന്റെ ചെറിയൊരു പര്യവസാനമാണ് വിധി. കാരണം, വിധിക്ക് മുന്‍പ് നടന്ന പല നാടകങ്ങളും നമ്മള്‍ കണ്ടു.
ബാലചന്ദ്രകുമാര്‍ പറഞ്ഞതിന് അറ്റവും വാലുമില്ല, ചെറിയ ഓഡിയോയാണോ തെളിവ്, എന്തൊക്കെയായിരുന്നു, അന്വേഷണ ഉദ്യോഗസ്ഥര്‍ കെട്ടിയിറക്കിയ ആളാണ് ബാലചന്ദ്രകുമാര്‍ എന്നൊക്കെയായിരുന്ന ദിലീപ് വാദികളുടെ സംസാരം. തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും കൂടെയുള്ളവര്‍ ന്യായീകരിച്ച് നടക്കുകയായിരുന്നു. കോടതിക്ക് മുമ്പാകെ എത്തിയ നിരവധി തെളിവുകള്‍ അപഗ്രഥിച്ചാണ് വിധി പറഞ്ഞത്.
മഞ്ജുവിനെ കൂടി കൊണ്ട് വന്ന് കേസില്‍ ഒരു ട്വിസ്റ്റ് നടത്താനാണ് രാമന്‍ പിള്ള ഉദേശിച്ചത്. മഞ്ജു മദ്യപിക്കുന്നുണ്ടെന്ന് പറയണം. കള്ള് കുടിച്ച് തലയ്ക്ക് വെളിവില്ലാതെ പറയുന്ന വ്യക്തിയാണ് മഞ്ജുവെന്ന് വരുത്തി തീര്‍ക്കണം. ഒരാളെ കൂടി അവര്‍ ഉദ്ധരിച്ചിട്ടുണ്ട്. ഓഡിയോ ഫുള്‍ വരുമ്പോള്‍ കേള്‍ക്കാം. മോഹന്‍ലാലിനെ കൂടി വലിച്ചിടാന്‍ ശ്രമിച്ചിട്ടുണ്ട് അവര്‍.
ഇതിന്റെയൊക്ക ഉദേശമെന്ന് പറയുന്നത് മോഹന്‍ലാലിനെയും മഞ്ജുവിനെയും ശ്രീകുമാര്‍ മേനോനെയൊക്കെ കൊണ്ട് വന്ന് മറ്റൊരു കഥ മെനയാനുള്ള ശ്രമത്തിലായിരുന്നു. ഇവര്‍ മൂന്ന് പേര്‍ ചേര്‍ന്നാണ് ഈ കേസുണ്ടാക്കിയെന്നാണ് അവര്‍ മൊഴി നല്‍കിയത്. മോഹന്‍ലാലിന്റെയും മഞ്ജുവിന്റെയും ഇമേജ് തകര്‍ക്കുകയായിരുന്നു ലക്ഷ്യം. മോഹന്‍ലാലിലേക്ക് കേസ് പോയാല്‍ ചിലപ്പം ചില ആളുകള്‍ അതിന്റെ പിന്നാലെ പോയി കേസ് ഇല്ലാതാക്കും. ഇതൊക്കെയായിരുന്നു ധാരണ എന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.’
